സുകുമാരി ചേച്ചിയുടെ ആ വാക്കിൽ ഞാൻ കരഞ്ഞു പോയി; ഓർത്ത് എംജി ശ്രീകുമാർ

സുകുമാരി ചേച്ചിയുടെ ആ വാക്കിൽ ഞാൻ കരഞ്ഞു പോയി; ഓർത്ത് എംജി ശ്രീകുമാർ
2022-10-28T15:03:00 | By Susmitha Surendran

മലയാളത്തിലെ പകരക്കാരില്ലാത്ത നടിയാണ് സുകുമാരി. ആറ് പതിറ്റാണ്ട് നീണ്ട കരിയറിൽ 2500 ലേറെ സിനിമകളിലാണ് മലയാളികളുടെ സ്വന്തം സുകുമാരിയമ്മ അഭിനയിച്ചിട്ടുള്ളത്. 

ഇപ്പോഴിതാ, സുകുമാരിയെ കുറിച്ച് ഗായകൻ എം ജി ശ്രീകുമാറും നടി ധന്യ മേരി വർഗീസും പറഞ്ഞ വാക്കുകളാണ് ആരാധകരുടെ ശ്രദ്ധനേടുന്നത്. പറയാം നേടാം എന്ന പരിപാടിയിലാണ് അതിഥി ആയി എത്തിയ ധന്യയും അവതാരകനായ എംജി ശ്രീകുമാറും തങ്ങൾക്ക് സുകുമാരിയെ കുറിച്ചുള്ള ഓർമകൾ പങ്കുവച്ചത്. അവരുടെ വാക്കുകളിലേക്ക്.


'ഞാൻ ആകെ ഒരു സിനിമയെ നിർമ്മിച്ചിട്ടുള്ളു, അർദ്ധനാരി. ഈ അർദ്ധനാരിയിലെ എല്ലാ അഭിനേതാക്കളോടും എന്റെ പ്രൊഡക്ഷൻ കൺട്രോളർ പേയ്മെന്റ് എങ്ങനെയാണു. എഗ്രിമെന്റ് എങ്ങനെയാണ്. അതിന്റെ മോഡ് ഓഫ് പേയ്മെന്റ് എങ്ങനെയാണു തുടങ്ങിയ കാര്യങ്ങൾ എല്ലാം വിളിച്ച് ചോദിച്ചു. എല്ലാവരും പറഞ്ഞു. എഗ്രിമെന്റ് ഇട്ടു.

പക്ഷെ പെട്ടെന്ന് അവിടെ ഒരു കഥാപാത്രം വന്നു. ആ കഥാപാത്രം ചെയ്യാൻ സുകുമാരി ചേച്ചി മാത്രമേ ഉള്ളു', 'അങ്ങനെ ഞാൻ നേരിട്ട് സുകുമാരി ചേച്ചിയെ വിളിച്ചു. മദ്രാസിലാണ്. ചേച്ചി ഫോൺ എടുത്തു. ശ്രീക്കുട്ടൻ ആണെന്ന് പറഞ്ഞു. എന്റെ പേര് കെട്ടാൻ അപ്പോൾ പൊൻ തിങ്കൾ പൊട്ടുതൊട്ട എന്ന പാട്ട് പാടി കളിയാക്കാറുണ്ട്. എല്ലാ പരിപാടിക്കും ഞാൻ അതായിരുന്നു പാടിയിരുന്നത്. അങ്ങനെ ഞാൻ ഒരു പടം എടുക്കുന്നുണ്ടെന്ന് പറഞ്ഞു. ആഹാ കുട്ടൻ പടമെടുക്കുന്നോ! എന്താ വേണ്ടേ എന്ന് ചോദിച്ചു',

'എനിക്ക് ഒരു ഏഴ് ദിവസത്തെ ഡേറ്റ് വേണമെന്ന് പറഞ്ഞു. ചിലപ്പോൾ അത് ഒരു പത്ത് ആവും. എവിടെയാ ഷൂട്ടിങ് എന്ന് ചേച്ചി ചോദിച്ചു. തമിഴ്നാട്ടിലെ ഒരു സ്ഥലത്ത് ആണെന്ന് പറഞ്ഞു. ചേച്ചി പറഞ്ഞു, ഓക്കെ മോനെ ഞാൻ വരാം. അപ്പോൾ ഞാൻ ചോദിച്ചു, ചേച്ചി ഞാൻ എത്രയാണ് കരുതേണ്ടത് എന്ന്. ചേച്ചി പറഞ്ഞു, 'കുട്ടാ ഞാൻ വരും.


അഭിനയിച്ചിട്ടു പോകും. കുട്ടന് ഇഷ്ടമുള്ളത് തന്നാൽ മതി'. ഒരു മാസം ആയിട്ട് ഞാൻ ഇതെല്ലാം കോർഡിനേറ്റ് ചെയ്യാൻ ഓടി നടക്കുകയായിരുന്നു. ചേച്ചിയോട് ആ വാക്ക് കേട്ടപ്പോൾ ഞാൻ കരഞ്ഞു പോയി. ഇപ്പോഴും ആ നിമിഷം ഞാൻ മറക്കില്ല,' എംജി ശ്രീകുമാർ പറഞ്ഞു. 

സുകുമാരിയുടെ സ്നേഹം അനുഭവിച്ചറിഞ്ഞതിനെ കുറിച്ച് ധന്യ പറഞ്ഞത് ഇങ്ങനെയാണ്. 'സുകുമാരി ചേച്ചി ആയിട്ട് ഞാൻ വർക്ക് ചെയ്തിട്ടുണ്ട്. സിനിമകളും ഞങ്ങളുടെ കമ്പനിയുടെ ഒരു പരസ്യവും. പിന്നെ ഒരു ഞാനും ജോണും അഭിനയിച്ച സീരിയലിൽ എന്റെ അമ്മുമ്മ ആയിട്ടും ചേച്ചി അഭിനയിച്ചിട്ടുണ്ട്. ചേച്ചി ഇല്ലെന്ന് നമുക്ക് തോന്നില്ല.

അത്രയധികം കഥാപാത്രങ്ങളെയാണ് ചേച്ചി ചെയ്തിട്ടുള്ളത്. എല്ലാവരോടും ഭയങ്കര സ്നേഹമാണ് ചേച്ചിക്ക്. ചേച്ചിക്ക് ഒരു ഗ്ലാസ് പാൽ കൊടുത്താൽ അതിന്റെ പകുതി എനിക്ക് തരും. അത്രയും സ്നേഹമാണ്. അത് അനുഭവിച്ചിട്ടുള്ള ആളാണ് ഞാൻ', ധന്യ പറഞ്ഞു. 

Content Highlight: Sukumari Chechi's words made me cry; MG Sreekumar

Next TV

Related Stories
അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്.  ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

Jul 12, 2026 04:53 PM

അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്. ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ കെ.എസ്. ചിത്ര പൊട്ടിക്കരഞ്ഞു. മൈസൂരുവിൽ പൊതുദർശനം തുടരുന്നു. ഇന്ന് ഔദ്യോഗിക ബഹുമതികളോടെ...

Read More >>
'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'-  വിങ്ങിപ്പൊട്ടി സുജാത

Jul 12, 2026 04:46 PM

'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'- വിങ്ങിപ്പൊട്ടി സുജാത

ഗായിക എസ്. ജാനകി അന്തരിച്ചു. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 7.30-ന് ആയിരുന്നു വിയോഗം. സുജാത മോഹനും എംജി ശ്രീകുമാറും അടക്കം സംഗീത ലോകം...

Read More >>
 ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു;  ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

Jul 12, 2026 11:48 AM

ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു; ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

എസ് ജാനകിയമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് ജി വേണുഗോപാൽ. ഒന്നിച്ചുപാടിയ ഓർമ്മകളും പത്മഭൂഷൻ നിരസിച്ച ധൈര്യവും അദ്ദേഹം പങ്കുവെച്ചു. 45000 ഗാനങ്ങൾ പാടിയ...

Read More >>
Top Stories










News Roundup