---
title: "ആ ചോദ്യം കേട്ടപ്പോൾ കരഞ്ഞ് പോയി; അനുഭവം പങ്കുവെച്ച് അർച്ചന കവി"
english_title: "Now actress Archana Kavi's words are going viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/77194/now-actress-archana-kavis-words-are-going-viral"
published_at: "2022-10-28T14:41:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/635b9ce93ca89_archana_kavi.jpg"
keywords: []
---

# ആ ചോദ്യം കേട്ടപ്പോൾ കരഞ്ഞ് പോയി; അനുഭവം പങ്കുവെച്ച് അർച്ചന കവി

> **Lead Summary:** മലയാളികൾക്ക് സുപരിചിതയായ നടിയാണ് അർച്ചന കവി. യൂട്യൂബ് വെബ് സീരീസുകൾ ചെയ്ത നടി ഇപ്പോൾ സീരിയൽ രം​ഗത്തേക്ക് കടന്നിരിക്കുകയാണ്. റാണി രാജ എന്ന സീരിയലിൽ ആണ് അർ‌ച്ചന കവി അഭിനയിക്കുന്നത്.

## Article Content

മലയാളികൾക്ക് സുപരിചിതയായ നടിയാണ് അർച്ചന കവി. യൂട്യൂബ് വെബ് സീരീസുകൾ ചെയ്ത നടി ഇപ്പോൾ സീരിയൽ രം​ഗത്തേക്ക് കടന്നിരിക്കുകയാണ്. റാണി രാജ എന്ന സീരിയലിൽ ആണ് അർ‌ച്ചന കവി അഭിനയിക്കുന്നത്.

സിനിമയിൽ നിന്നും സീരിയിലിലേക്ക് വന്നതിൽ തനിക്ക് ഒരു മടിയുമില്ലെന്നും എല്ലാ തരത്തിലുള്ള പ്രേക്ഷകരെയും വിനോദിപ്പിക്കാനാണ് ആ​ഗ്രഹമെന്നുമാണ് അർച്ചന കവി പറയുന്നത്.

അടുത്തിടെ പൊലീസുകാരിൽ നിന്നുമുണ്ടായ മോശം അനുഭവത്തെക്കുറിച്ച് അർച്ചന കവി പരാതിപ്പെട്ടത് വലിയ വാർത്തയായിരുന്നു. രാത്രി ഓട്ടോയിൽ പോകവെ മോശമായി സംസാരിച്ചു എന്നായിരുന്നു അർച്ചന കവി പറഞ്ഞത്. ഇപ്പോഴിതാ ഇതേപറ്റി സംസാരിച്ചിരിക്കുകയാണ് അർച്ചന. എല്ലാ പൊലീസുകാരും മോശമല്ലെന്ന് അർച്ചന കവി പറയുന്നു. കൊവി‍ഡ് ബാധിച്ച സമയത്ത് പൊലീസുകാരൻ കാണിച്ച നല്ല മനസ്സിനെക്കുറിച്ചും അർച്ചന കവി സംസാരിച്ചു. 

'ഞാനാണെന്ന് പൊലീസുകാർക്ക് അറിയില്ലായിരുന്നു. ഞാൻ മാസ്ക് വെച്ചിരുന്നു. മാസ്കെടുത്ത് ഞാൻ അർച്ചന കവിയാണെന്ന് പറയാനും പോയില്ല. ചോദ്യങ്ങൾ ചോദിക്കുന്നത് എനിക്ക് തെറ്റായി തോന്നിയിട്ടില്ല. അത് അവരുടെ ജോലിയാണ്. പക്ഷെ പൊലീസിലാണ് നമ്മൾക്ക് സുരക്ഷിതത്വം തോന്നേണ്ടതുണ്ട്. ചോദിച്ച രീതി ആണ് എനിക്ക് ഇഷ്ടപെടാതിരുന്നത്. കൊവിഡ് വന്ന സമയത്ത് ഒറ്റയ്ക്ക് ഫോർട്ട് കൊച്ചിയിൽ നിന്ന ആളാണ്' 

'ആ സമയത്ത് എന്നെ ദിവസേന വിളിച്ച് ചെക്ക് ചെയ്യുമായിരുന്നു. മാം ഒറ്റയ്ക്കാണോ. ഭക്ഷണം എങ്ങനെയാണ്, കഴിക്കുന്നുണ്ടോ എന്ന് ചോദിച്ചു. എനിക്കാ സമയത്ത് കരച്ചിൽ വന്നു. എന്റെ അമ്മ ചോദിച്ച് കഴിഞ്ഞിട്ട് ചോദിച്ച ആളാണ്. എല്ലാ പൊലീസുകാരും മോശമല്ല. ഒരു സംഭവം നടന്നു. അത് അവർ നല്ല രീതിയിൽ കൈകാര്യം ചെയ്യുകയും ചെയ്തു,' അർച്ചന കവി പറഞ്ഞു. കൗമുദി മൂവീസിനോടാണ് പ്രതികരണം. 

### Related Links & Sources
- [Original Story Source](https://moviemax.in/news/77194/now-actress-archana-kavis-words-are-going-viral)