---
title: "വിവാഹിതയാകാന്‍ താത്പര്യമില്ല എന്നൊന്നും ഞാന്‍ പറയില്ല; ഹണി റോസ്"
english_title: "Actress Honey Rose will not say that she is not interested in marriage."
publisher: "moviemax.in"
canonical_url: "https://moviemax.in/news/77184/actress-honey-rose-will-not-say-that-she-is-not-interested-in-marriage"
published_at: "2022-10-28T13:59:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/635b977ea3212_honey_rose.jpg"
keywords: []
---

# വിവാഹിതയാകാന്‍ താത്പര്യമില്ല എന്നൊന്നും ഞാന്‍ പറയില്ല; ഹണി റോസ്

> **Lead Summary:** വിവാഹം ചെയ്യാന്‍ തനിക്ക് താല്‍പര്യമില്ല എന്ന് താന്‍ പറയില്ലെന്ന് നടി ഹണി റോസ്. ഒരാള്‍ കുറച്ച് അറിയപ്പെട്ട് തുടങ്ങിയാല്‍ അയാള്‍ പണ്ട് പറഞ്ഞ കാര്യങ്ങള്‍ എടുത്ത് വീണ്ടും പ്രചരിപ്പിക്കാന്‍ തുടങ്ങുന്നത് ആള്‍ക്കാരുടെ സ്വഭാവമാണ്.

## Article Content

വിവാഹം ചെയ്യാന്‍ തനിക്ക് താല്‍പര്യമില്ല എന്ന് താന്‍ പറയില്ലെന്ന് നടി ഹണി റോസ്. ഒരാള്‍ കുറച്ച് അറിയപ്പെട്ട് തുടങ്ങിയാല്‍ അയാള്‍ പണ്ട് പറഞ്ഞ കാര്യങ്ങള്‍ എടുത്ത് വീണ്ടും പ്രചരിപ്പിക്കാന്‍ തുടങ്ങുന്നത് ആള്‍ക്കാരുടെ സ്വഭാവമാണ്.

അതാണ് തന്റെ കാര്യത്തില്‍ സംഭവിച്ചിരിക്കുന്നത് എന്നാണ് ഹണി റോസ് പറയുന്നത്. ഒരാള്‍ കുറച്ച് അറിയപ്പെട്ട് തുടങ്ങിയാല്‍ അയാള്‍ പണ്ട് പറഞ്ഞ കാര്യങ്ങള്‍ എടുത്ത് വീണ്ടും പ്രചരിപ്പിക്കാന്‍ തുടങ്ങുന്നത് ആള്‍ക്കാരുടെ സ്വഭാവമാണ്. ഇതൊക്കെ താന്‍ എപ്പോ പറഞ്ഞെന്നു പോലും ഓര്‍മയില്ല. ഒരു പക്ഷേ കരിയറിന്റെ തുടക്കത്തില്‍ അങ്ങനെ പറഞ്ഞിട്ടുണ്ടാകാം.

മനുഷ്യരല്ലേ മനോഭാവം മാറുമല്ലോ, വിവാഹിതയാകാന്‍ താല്‍പര്യമില്ല എന്നൊന്നും ഇന്ന് താന്‍ പറയില്ല. പ്രണയമൊന്നും ഇല്ല, എങ്കിലും പ്രണയം ഇഷ്ടമുള്ള ഒരു വ്യക്തിയാണ് താന്‍.

ഇഷ്ടപ്പെടുന്ന ഒരാള്‍ വന്നാല്‍ ഒരു പക്ഷേ പ്രണയിക്കുകയും വിവാഹം കഴിക്കുകയും ചെയ്തേക്കും. നല്ലൊരു പ്രണയ ചിത്രത്തിന്റെ ഭാഗമാകണം എന്ന് പോലും തനിക്ക് ആഗ്രഹമുണ്ട്.

ഇതുവരെ അങ്ങനെ ഒരു റോള്‍ ചെയ്തിട്ടില്ല. ഒരു മുഴുനീള പ്രണയ ചിത്രത്തില്‍ അഭിനയിക്കണം എന്നത് വലിയ ആഗ്രഹമാണ് എന്നാണ് ഹണി റോസ് ഒരു മാധ്യമത്തോട് പ്രതികരിക്കുന്നത്.

അതേസമയം, ‘മോണ്‍സ്റ്റര്‍’ ആണ് ഹണി റോസിന്റെതായി ഒടുവില്‍ പുറത്തിറങ്ങിയത്. മോഹന്‍ലാല്‍ നായകനായ ചിത്രത്തില്‍ ഭാമിനി എന്ന കഥാപാത്രമായാണ് ഹണി വേഷമിട്ടത്. താരത്തിന്റെ കരിയറിലെ വ്യത്യസ്തമായ കഥാപാത്രമായിരുന്നു ഭാമിനി.

### Related Links & Sources
- [Original Story Source](https://moviemax.in/news/77184/actress-honey-rose-will-not-say-that-she-is-not-interested-in-marriage)