---
title: "നിങ്ങള്‍ കരുതുന്നത് പോലെ ഒന്നും കിട്ടിയെന്ന് വരില്ല: എലിസബത്ത്"
english_title: "You won't get anything like you think: Elizabeth"
publisher: "moviemax.in"
canonical_url: "https://moviemax.in/news/77168/you-wont-get-anything-like-you-think-elizabeth"
published_at: "2022-10-28T13:02:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/635b8606252f0_bala.jpg"
keywords: []
---

# നിങ്ങള്‍ കരുതുന്നത് പോലെ ഒന്നും കിട്ടിയെന്ന് വരില്ല: എലിസബത്ത്

> **Lead Summary:** നടന്‍ ബാലയുമായി വേര്‍പിരിഞ്ഞതിന് ശേഷം യൂട്യൂബിലും സജീവമായി ഡോ. എലിസബത്ത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ വിവാഹിതരായ ഇവര്‍ ഒക്ടോബറിലാണ് വേര്‍പിരിഞ്ഞ വിവരം പുറത്തുവിട്ടത്.

## Article Content

നടന്‍ ബാലയുമായി വേര്‍പിരിഞ്ഞതിന് ശേഷം യൂട്യൂബിലും സജീവമായി ഡോ. എലിസബത്ത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ വിവാഹിതരായ ഇവര്‍ ഒക്ടോബറിലാണ് വേര്‍പിരിഞ്ഞ വിവരം പുറത്തുവിട്ടത്.

കുടുംബ ജീവിതത്തില്‍ രണ്ടാം തവണയും തോറ്റുപോയി എന്നാണ് ബാല ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച വീഡിയോയില്‍ പറഞ്ഞത്. എലിസബത്തിന്റെ യൂട്യൂബ് വീഡിയോയാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

**

തന്നെ എല്ലാവരും അംഗീകരിച്ചതില്‍ സന്തോഷമുണ്ടെന്ന് പറഞ്ഞാണ് എലിസബത്തിന്റെ വീഡിയോ തുടങ്ങുന്നത്. മെഡിക്കല്‍ ടോപ്പിക്കുകള്‍ പങ്കുവെയ്ക്കാനാണ് വീഡിയോയില്‍ വരുന്നത്. നിങ്ങള്‍ കരുതും പോലെയുള്ള വിഷയങ്ങള്‍ ആവില്ല എന്നാണ് എലിസബത്ത് പറയുന്നത്.

എലിസബത്തിന്റെ വാക്കുകള്‍:**

ഞാന്‍ ഡോ. എലിസബത്ത് മെന്റല്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ ജൂനിയര്‍ ഡോക്ടറായി ജോലി നോക്കുകയാണ് ഇപ്പോള്‍. ഞാന്‍ ഭയങ്കര സീരിയസ് ആയിട്ട് ഒന്നും ആയിട്ടല്ല യുട്യൂബില്‍ സജീവം ആയത്. സുഹൃത്തുക്കള്‍ക്ക് ഒപ്പം തമാശയ്ക്ക് തുടങ്ങിയതാണ്.

എന്നാല്‍ നിങ്ങള്‍ എന്നെ അംഗീകരിച്ചതില്‍ സന്തോഷം. ചില ആളുകള്‍ മെഡിക്കല്‍ ടോപ്പിക്കുകളാണ് ചോദിക്കുക. അതിനൊക്കെ മറുപടി പറയാം എന്നാണ് കരുതിയത്. ഞാന്‍ നോര്‍മല്‍ ആളുകള്‍ സംസാരിക്കുന്ന രീതിയിലാകും സംസാരിക്കുക.

നിങ്ങള്‍ കരുതും പോലെയുള്ള വിഷയങ്ങള്‍ ആകില്ല ചിലപ്പോള്‍ ഞാന്‍ പറഞ്ഞെന്ന് വരിക. വലിയൊരു മോട്ടിവേഷണല്‍ സ്പീക്കര്‍ ഒന്നുമല്ല ഞാന്‍. പക്ഷെ പറയുന്നത് കാര്യങ്ങള്‍ ആയിരിക്കും.

നിങ്ങള്‍ കരുതും പോലെ പ്രൊഫഷണല്‍ സ്പീച്ചും പ്രൊഫഷണല്‍ ടോപ്പിക്കുമായി ഒന്നും ആകില്ല ഞാന്‍ സംസാരിക്കുക. കാര്യങ്ങള്‍ പറയും ഇതൊക്കെയാണ് കാര്യങ്ങളെന്ന്. പിന്നെ എഡിറ്റിങ്ങും എല്ലാം ഞാന്‍ തന്നെയാകും. ഇഷ്ടം കൊണ്ട് തുടങ്ങിയതാണ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/77168/you-wont-get-anything-like-you-think-elizabeth)