വാപ്പച്ചിയുടെ മകനായതിൽ അഭിമാനം: ദുൽഖർ

 വാപ്പച്ചിയുടെ മകനായതിൽ അഭിമാനം: ദുൽഖർ
2022-10-28T12:42:00 | By Susmitha Surendran

മലയാളികളുടെ പ്രിയതാരമാണ് ദുൽഖർ സൽമാൻ. മമ്മൂട്ടി എന്ന സൂപ്പർ താരത്തിന്റെ മകനെന്ന നിലയിൽ ശ്രദ്ധനേടിയ ദുൽഖറിന്റെ സിനിമയിലെ വളർച്ച വളരെ വേ​ഗത്തിൽ ആയിരുന്നു. ഇന്ന് പാൻ ഇന്ത്യൻ താരമായി ഉയർന്ന ദുൽഖറിന് രാജ്യമൊട്ടാകെ നിരവധി ആരാധകരാണ് ഉള്ളത്.

മലയാളത്തിലൂടെയാണ് സിനിമാ കരിയർ ആരംഭിച്ചതെങ്കിലും ടോളിവുഡിലും ബോളിവുഡിലും താരം തിളങ്ങി. ഇപ്പോഴിതാ തന്റെ പിതാവ് മമ്മൂട്ടിയെ കുറിച്ചും വീട്ടുകാരെ പറ്റിയും ദുൽഖർ പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്.


വാപ്പച്ചി തിരക്കുള്ള നടനായത് കൊണ്ട് അമ്മയ്ക്കും സഹോദരിക്കുമൊപ്പമാണ് താന്‍ വളർന്നതെന്ന് ദുൽഖർ പറയുന്നു. തന്റേത് ഒരു സ്ത്രീ കേന്ദ്രീകൃത കുടുംബമാണെന്നും മമ്മൂട്ടിയുടെ മകനായതിൽ അഭിമാനിക്കുന്നുവെന്നും ദുൽഖർ പറയുന്നു. മസാല എന്ന മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു ദുൽഖറിന്റെ പ്രതികരണം.

അഭിമുഖത്തിന്റെ പൂർണ്ണരൂപം നടൻ തന്റെ സോഷ്യൽ മീഡിയ പേജുകളിൽ പങ്കുവെച്ചിട്ടുണ്ട്.


"ശക്തരായ സ്ത്രീകൾക്ക് ചുറ്റുമാണ് ഞാൻ വളർന്നത്. വാപ്പച്ചി വളരെ തിരക്കുള്ള മനുഷ്യനായിരുന്നു, തിരക്കുള്ള നടനായിരുന്നു. അതുകൊണ്ട് തന്നെ ഞാൻ എന്റെ അമ്മയ്ക്കും സഹോദരിക്കുമൊപ്പമാണ് വളർന്നത്.

എന്റെ ഭാര്യ അമാല്‍ വന്നപ്പോൾ കുടുംബം കൂടുതൽ വളർന്നു. എനിക്കിപ്പോൾ എന്റെ മകളുണ്ട്. ലോക്ക്ഡൗൺ സമയത്ത്, എന്റെ 90 വയസ്സുള്ള മുത്തശ്ശിയും ഞങ്ങളോടൊപ്പം താമസിച്ചിരുന്നു.


യഥാർത്ഥത്തിൽ എന്റേത് ഒരു സ്ത്രീ കേന്ദ്രീകൃത കുടുംബമാണ്", എന്ന് ദുൽഖർ പറയുന്നു. ഞാൻ എന്റെ വാപ്പച്ചിയുടെ മകനായതിൽ അഭിമാനിക്കുകയാണ്. "അവന്റെ അച്ഛൻ ശരിക്കും അഭിമാനിക്കും" എന്നൊക്കെ ആരെങ്കിലും തന്നെക്കുറിച്ച് പറയുന്നത് കേട്ടാൽ വളരെയധികം സന്തോഷം തോന്നുമെന്നും ദുൽഖർ പറയുന്നു.

Content Highlight: Now Dulquer's words about his father Mammootty and his family are getting attention.

Next TV

Related Stories
അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്.  ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

Jul 12, 2026 04:53 PM

അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്. ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ കെ.എസ്. ചിത്ര പൊട്ടിക്കരഞ്ഞു. മൈസൂരുവിൽ പൊതുദർശനം തുടരുന്നു. ഇന്ന് ഔദ്യോഗിക ബഹുമതികളോടെ...

Read More >>
'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'-  വിങ്ങിപ്പൊട്ടി സുജാത

Jul 12, 2026 04:46 PM

'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'- വിങ്ങിപ്പൊട്ടി സുജാത

ഗായിക എസ്. ജാനകി അന്തരിച്ചു. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 7.30-ന് ആയിരുന്നു വിയോഗം. സുജാത മോഹനും എംജി ശ്രീകുമാറും അടക്കം സംഗീത ലോകം...

Read More >>
 ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു;  ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

Jul 12, 2026 11:48 AM

ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു; ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

എസ് ജാനകിയമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് ജി വേണുഗോപാൽ. ഒന്നിച്ചുപാടിയ ഓർമ്മകളും പത്മഭൂഷൻ നിരസിച്ച ധൈര്യവും അദ്ദേഹം പങ്കുവെച്ചു. 45000 ഗാനങ്ങൾ പാടിയ...

Read More >>
Top Stories










News Roundup