---
title: "ഭാര്യയുടെ ശരീരത്തിലൂടെ കാർ ഇടിച്ചു കയറ്റി നിർമ്മാതാവ്"
english_title: "producer rammed his car through his wife's body"
publisher: "moviemax.in"
canonical_url: "https://moviemax.in/news/77154/producer-rammed-his-car-through-his-wifes-body"
published_at: "2022-10-28T12:14:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/635b7a67afed5_viral.jpg"
keywords: []
---

# ഭാര്യയുടെ ശരീരത്തിലൂടെ കാർ ഇടിച്ചു കയറ്റി നിർമ്മാതാവ്

> **Lead Summary:** വളരെ ഞെട്ടിപ്പിക്കുന്ന ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. സ്വന്തം ഭാര്യയുടെ ശരീരത്തിലൂടെ ഒരു നിർമ്മാതാവ് കാർ ഇടിച്ചു കയറ്റുന്ന വീഡിയോ ആണ് ഇപ്പോൾ പുറത്തുവരുന്നത്. എന്തിനാണ് ഇയാൾ ഇങ്ങനെ ചെയ്തത് എന്ന് അറിയുമോ? കമൽ കിഷോർ മിശ്ര എന്നാണ് ഇയാളുടെ പേര്.

## Article Content

വളരെ ഞെട്ടിപ്പിക്കുന്ന ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. സ്വന്തം ഭാര്യയുടെ ശരീരത്തിലൂടെ ഒരു നിർമ്മാതാവ് കാർ ഇടിച്ചു കയറ്റുന്ന വീഡിയോ ആണ് ഇപ്പോൾ പുറത്തുവരുന്നത്. എന്തിനാണ് ഇയാൾ ഇങ്ങനെ ചെയ്തത് എന്ന് അറിയുമോ? കമൽ കിഷോർ മിശ്ര എന്നാണ് ഇയാളുടെ പേര്.

ഇയാളുടെ ഭാര്യ ഇയാളെ മറ്റൊരു സ്ത്രീയുടെ ഒപ്പം കണ്ടിരുന്നു. ഇത് ചോദ്യം ചെയ്തതിനെ തുടർന്നാണ് ഇരുവരും തമ്മിൽ വഴക്ക് ഉണ്ടാവുകയും തുടർന്ന് ഭാര്യയുടെ മേലിലൂടെ ഇയാൾ കാർ ഓടിച്ചു കയറ്റുകയും ചെയ്തത്.

ഇപ്പോൾ ഈ സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവരുന്നത്. വളരെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ ആണ് ഇപ്പോൾ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. മുംബൈയിലെ അന്തേരിയിലാണ് ഈ സംഭവം നടക്കുന്നത്. ഇവിടെയുള്ള ഒരു റസിഡൻഷ്യൽ ഫ്ലാറ്റിന്റെ പാർക്കിംഗ് ഏരിയയിൽ ആണ് സംഭവം നടക്കുന്നത്. ഈമാസം പത്തൊമ്പതാം തീയതി ആയിരുന്നു സംഭവം നടക്കുന്നത്.

ഭർത്താവിനെ അന്വേഷിച്ചു പുറത്തിറങ്ങിയതായിരുന്നു യുവതി. അപ്പോൾ ആയിരുന്നു പാർക്കിംഗ് ഏരിയയിൽ ഇയാളുടെ കാറിൽ ഇയാളെ കണ്ടത്. കാറിൽ മറ്റൊരു സ്ത്രീ കൂടി ഉണ്ടായിരുന്നു.

ഇയാളുടെ ഭാര്യ ഇത് ചോദ്യം ചെയ്യുകയും ചെയ്തു. ഇതിൽ പ്രകോപിതരായതിനുശേഷം ആണ് ഇയാൾ ഇത്തരത്തിൽ ഒരു ക്രൂരകൃത്യം ചെയ്തത്. ഭാര്യയെ കാറിൽ ഇടിക്കുകയായിരുന്നു.

തുടർന്ന് സംഭവം സ്ഥലത്തുനിന്നും ഇയാൾ രക്ഷപ്പെടുകയായിരുന്നു. ഭാര്യയുടെ കാലുകൾക്കും കയ്യിലും തലയിലും പരിക്ക് ഏറ്റിട്ടുണ്ട്. ഇയാൾക്കെതിരെ ഭാര്യ പരാതി നൽകിയിട്ടുണ്ട്. മുംബൈയിലെ അമ്പോലി പോലീസ് ആണ് ഈ കേസ് ഇപ്പോൾ അന്വേഷിക്കുന്നത്.

അതേസമയം നിരവധി ആളുകൾ ആണ് ഇപ്പോൾ ഇയാൾക്കെതിരെ കർശനമായ നടപടിയെടുക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് രംഗത്ത് എത്തുന്നത്. 

### Related Links & Sources
- [Original Story Source](https://moviemax.in/news/77154/producer-rammed-his-car-through-his-wifes-body)