---
title: "ഇക്കാര്യത്തില്‍ ഞാന്‍ കുറച്ച് ഓവറാണെന്ന് എനിക്കറിയാം; സംയുക്ത വര്‍മ്മ"
english_title: "Now a video of Samyukta Verma is going viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/77148/now-a-video-of-samyukta-verma-is-going-viral"
published_at: "2022-10-28T11:48:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/635b74afcf10b_samyuktha_varma.jpg"
keywords: []
---

# ഇക്കാര്യത്തില്‍ ഞാന്‍ കുറച്ച് ഓവറാണെന്ന് എനിക്കറിയാം; സംയുക്ത വര്‍മ്മ

> **Lead Summary:** മലയാളികള്‍ ഏറെ ഇഷ്ടപ്പെടുന്ന താര ദമ്പതികള്‍ ആണ് സംയുക്ത വര്‍മ്മയും ബിജുമേനോനും. ഏറെ നാളത്തെ പ്രണയത്തിനുശേഷം ആയിരുന്നു ഇവരുടെ വിവാഹം. വിവാഹത്തോടെ സംയുക്ത വര്‍മ്മ സിനിമയില്‍ നിന്നും മാറിനിന്നെങ്കിലും വേറിട്ട കഥാപാത്രങ്ങള്‍ പരീക്ഷിച്ചു കൊണ്ട് ബിജുമേനോന്‍ അഭിനയജീവിതം തുടര്‍ന്നു. 

## Article Content

മലയാളികള്‍ ഏറെ ഇഷ്ടപ്പെടുന്ന താര ദമ്പതികള്‍ ആണ് സംയുക്ത വര്‍മ്മയും ബിജുമേനോനും. ഏറെ നാളത്തെ പ്രണയത്തിനുശേഷം ആയിരുന്നു ഇവരുടെ വിവാഹം. വിവാഹത്തോടെ സംയുക്ത വര്‍മ്മ സിനിമയില്‍ നിന്നും മാറിനിന്നെങ്കിലും വേറിട്ട കഥാപാത്രങ്ങള്‍ പരീക്ഷിച്ചു കൊണ്ട് ബിജുമേനോന്‍ അഭിനയജീവിതം തുടര്‍ന്നു. 

എന്നാല്‍ വിവാഹത്തിന് മുമ്പ് അഭിനയ ലോകത്ത് സജീവമായിരുന്ന സംയുക്ത ചെയ്ത കഥാപാത്രങ്ങളെല്ലാം ശ്രദ്ധ നേടിയിരുന്നു. വിവാഹത്തോടെ കുടുംബ കാര്യങ്ങളും യോഗയുമൊക്കെയായി തിരക്കിലാണ് നടി.

തനിക്ക് വലിയ ആഭരണങ്ങളോടുള്ള ഇഷ്ടത്തെക്കുറിച്ച് എല്ലാം സംയുക്ത നേരത്തെ പറഞ്ഞിരുന്നു. പല ആഭരണങ്ങള്‍ ധരിക്കുമ്പോഴും ബിജുമേനോന്‍ ഓരോന്ന് പറഞ്ഞ് കളിയാക്കുമെന്നും താരം പറഞ്ഞിരുന്നു. ഇപ്പോള്‍ അതേക്കുറിച്ച് പറഞ്ഞുകൊണ്ടുള്ള നടിയുടെ വീഡിയോ വൈറല്‍ ആവുകയാണ്.

ജ്വല്ലറി എനിക്ക് വലിയ ഇഷ്ടമാണ്. ഞാന്‍ മേടിക്കുകയും ചെയ്യാറുണ്ട്. ഇനി നമുക്കൊരു നാല്‍പ്പതുകള്‍ ഇല്ലല്ലോ എല്ലാം ഇട്ട് എന്‍ജോയ് ചെയ്യുക . എന്നാല്‍ പുറത്തൊക്കെ പോകുമ്പോള്‍ ബിജു ചേട്ടന്‍ ഇത് പറഞ്ഞു തന്നെ കളിയാക്കും. ഇക്കാര്യത്തില്‍ ഞാന്‍ കുറച്ച് ഓവറാണെന്ന് എനിക്കറിയാം. ആണെങ്കില്‍ തന്നെ എനിക്കൊന്നുമില്ല ഞാനിടും നടി പറഞ്ഞു.

അതേസമയ സംയുക്തയുടെ തിരിച്ചുവരവ് ആരാധകര്‍ ഒത്തിരി ആഗ്രഹിക്കുന്നുണ്ട്. എന്നാല്‍ വിവാവിശേഷം തന്നെ തേടി ഒരുപാട് കഥകള്‍ വന്നെങ്കിലും എല്ലാത്തില്‍ നിന്ന് ഒഴിഞ്ഞുമാറുകയായിരുന്നു നടി. കുടുംബ കാര്യങ്ങളും അതുപോലെ യോഗയുമായി തിരക്കിലാണ് നടി, അതിനോടുള്ള ഇഷ്ടത്തെ കുറിച്ചും സംയുക്ത പറഞ്ഞിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/77148/now-a-video-of-samyukta-verma-is-going-viral)