---
title: "അച്ഛനായ സന്തോഷം പങ്കുവെച്ച് ടോഷ് ക്രിസ്റ്റി"
english_title: "Actress Chandra Laxmanan became a mother"
publisher: "moviemax.in"
canonical_url: "https://moviemax.in/news/77144/actress-chandra-laxmanan-became-a-mother"
published_at: "2022-10-28T11:33:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/635b70efb67d9_chandra_lakshmanan.jpg"
keywords: []
---

# അച്ഛനായ സന്തോഷം പങ്കുവെച്ച് ടോഷ് ക്രിസ്റ്റി

> **Lead Summary:** നടി ചന്ദ്ര ലക്ഷ്മണൻ അമ്മയായി. ഭര്‍ത്താവും നടനുമായ ടോഷ് ക്രിസ്റ്റിയാണ് സോഷ്യല്‍ മീഡിയ വഴി ഈ സന്തോഷവാര്‍ത്ത അറിയിച്ചത്. ദൈവം തന്ന ഭാഗ്യമാണ്. മോനാണ് ഞങ്ങള്‍ക്ക്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു. സി സെക്ഷനിലൂടെയാണ് പ്രസവം നടന്നത്. ഇപ്പോള്‍ ചന്ദ്രയെ റൂമിലേക്ക് കൊണ്ടുവന്നു എന്നും ടോഷ് ഞങ്ങളോട് പ്രതികരിച്ചു.

## Article Content

നടി ചന്ദ്ര ലക്ഷ്മണൻ അമ്മയായി. ഭര്‍ത്താവും നടനുമായ ടോഷ് ക്രിസ്റ്റിയാണ് സോഷ്യല്‍ മീഡിയ വഴി ഈ സന്തോഷവാര്‍ത്ത അറിയിച്ചത്. ദൈവം തന്ന ഭാഗ്യമാണ്. മോനാണ് ഞങ്ങള്‍ക്ക്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു. സി സെക്ഷനിലൂടെയാണ് പ്രസവം നടന്നത്. ഇപ്പോള്‍ ചന്ദ്രയെ റൂമിലേക്ക് കൊണ്ടുവന്നു എന്നും ടോഷ് ഞങ്ങളോട് പ്രതികരിച്ചു.

ആശുപത്രിയില്‍ നിന്നുള്ള ഒരു ഫോട്ടോയും ഇവര്‍ പുറത്തുവിട്ടു. ഈ അടുത്താണ് കുഞ്ഞുഅതിഥി വരാന്‍ ഇനി ദിവസങ്ങള്‍ മാത്രമേ ബാക്കിയുള്ളൂ എന്ന് ഈ ദമ്പതികള്‍ അറിയിച്ചത്. എന്നാല്‍ കുഞ്ഞിന്റെ ഫോട്ടോ ഇവര്‍ പുറത്തുവിട്ടിട്ടില്ല. ചന്ദ്രയുടെയും ടോഷിന്റെ കുഞ്ഞിനെ കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.

2021 ആയിരുന്നു ആ താരവിവാഹം. സൂപ്പര്‍ ഹിറ്റ് സീരിയല്‍ സ്വന്തം സുജാതയില്‍ ഇരുവരും ഒന്നിച്ച് അഭിനയിച്ചിരുന്നു. നേരത്തെ തന്നെ ഇവര്‍ പരിചയമുണ്ടെങ്കിലും സ്വന്തം സുജാതയില്‍ എത്തിയതോടെയാണ് അടുത്ത സുഹൃത്തുക്കളായി മാറിയത്. പിന്നീട് ഇരുവരുടെ വീട്ടുകാരാണ് ആദ്യം വിവാഹത്തെക്കുറിച്ച് പറഞ്ഞത്. അതുവരെ താങ്ങളുടെ മനസ്സില്‍ അങ്ങനെയൊന്നും ഉണ്ടായിരുന്നില്ല എന്ന് താരങ്ങള്‍ പറഞ്ഞിരുന്നു.

എല്ലാവരും അതേക്കുറിച്ച് പറഞ്ഞപ്പോള്‍ എന്തുകൊണ്ട് വിവാഹത്തെക്കുറിച്ച് ചിന്തിച്ചു കൂടാ എന്ന് താരങ്ങള്‍ തന്നെ സ്വയം ചോദിച്ചു. അപ്പോഴാണ് ഇരുവര്‍ക്കും പരസ്പരം ഇഷ്ടമാണെന്ന് മനസ്സിലാവുന്നത്.

ഇരുവരും ജീവിതത്തില്‍ ഒന്നിക്കണം എന്ന് ആരാധകര്‍ ഒരുപാട് ആഗ്രഹിച്ചിരുന്നു. ആ ആഗ്രഹം സഫലമായതോടെ പ്രേക്ഷകരും സന്തോഷത്തിലാണ്. ഇപ്പോള്‍ ഇവര്‍ക്ക് ഒരു കുഞ്ഞു കൂടി ജനിച്ച് എന്ന് അറിഞ്ഞപ്പോള്‍ ഇരട്ടി സന്തോഷമാണ് പ്രേക്ഷകര്‍ക്ക്.

### Related Links & Sources
- [Original Story Source](https://moviemax.in/news/77144/actress-chandra-laxmanan-became-a-mother)