---
title: "മോഹൻലാലിന്റെ കാരവാൻ വീഡിയോ പുറത്ത് "
english_title: "Now Aashirvad Cinemas has released the video of Caravan."
publisher: "moviemax.in"
canonical_url: "https://moviemax.in/news/77126/now-aashirvad-cinemas-has-released-the-video-of-caravan"
published_at: "2022-10-28T10:44:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/635b656de6c6d_mohanlal.jpg"
keywords: []
---

# മോഹൻലാലിന്റെ കാരവാൻ വീഡിയോ പുറത്ത് 

> **Lead Summary:** ഏതാനും നാളുകൾക്ക് മുമ്പാണ് നടൻ മോഹൻലാൽ പുതിയ കാരവാൻ വാങ്ങിയ വിവരം പുറത്തുവന്നത്. പിന്നാലെ വാഹനത്തിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധനേടിയിരുന്നു.

## Article Content

ഏതാനും നാളുകൾക്ക് മുമ്പാണ് നടൻ മോഹൻലാൽ പുതിയ കാരവാൻ വാങ്ങിയ വിവരം പുറത്തുവന്നത്. പിന്നാലെ വാഹനത്തിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധനേടിയിരുന്നു.

ഇപ്പോഴിതാ കാരവാന്റെ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് ആശിർവാദ് സിനിമാസ്. ഫൈവ് സ്റ്റാർ ഹോട്ടൽ റൂമിന് സമാനമായ വാഹനത്തിന്റെ വീഡിയോ ഇപ്പോൾ വൈറലാകുകയാണ്.

ഇന്റീരിയറിന്റെയും എക്സ്റ്റീരിയറിന്റെയും മനോഹാരിത വീഡിയോയിൽ ദൃശ്യമാണ്. ആവശ്യമുള്ളപ്പോൾ മാത്രം ഉയർന്നു വരുന്ന വലിയ ടിവി, ഫ്രിഡ്ജ്, വാഷ് റൂം,മേക്കപ്പ് റൂം, ലിവിങ് റൂം അടക്കമുള്ള വൻ‌ സംവിധാനങ്ങളാണ് കാരവാനിൽ‌ ഒരുക്കിയിരിക്കുന്നത്.

**

മോഹന്‍ലാലിന്റെ ഇഷ്ട നമ്പറായ 2255 ഈ വാഹനത്തിനും സ്വന്തമാക്കിയിട്ടുണ്ട്. ബ്രൗണ്‍ നിറത്തിലുള്ള കാരവാൻ വാഹന പ്രേമികളുടെ മനംകവരുകയാണ്. ഓജസ് ഓട്ടോമൊബൈല്‍സാണ് ഭാരത് ബെന്‍സിന്റെ 1017 ബസിനെ ആഡംബര കാരവാനായി രൂപപ്പെടുത്തിയിരിക്കുന്നത്.

മൃഗങ്ങളുടെ വീഡിയോകൾ എന്നും സോഷ്യൽ മീഡിയയിൽ വൈറലാണ്. ചില വീഡിയോകൾ കണ്ടാൽ നമുക്ക് അമ്പരപ്പും അത്ഭതവും തോന്നും. ചിലത് ശ്വാസമടക്കി പിടിച്ചേ നമുക്ക് കാണാൻ സാധിക്കൂ. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ അങ്ങനെയൊരു വീഡിയോയാണ് വൈറലാകുന്നത്. ഒരു വളർത്തു മൃഗത്തെ ലാളിക്കുന്നത് പോലെ കാട്ടിലെ രാജാവായ സിംഹത്തെ ഓമനിക്കുന്ന വീഡിയോയാണിത്.

**

നിങ്ങളുടെ ധൈര്യത്തെ സമ്മതിച്ചിരിക്കുന്നു എന്ന് ചിലർ പറയുമ്പോള്, എ്ന്തിനാണ് ജീവൻ പണയം വച്ച് ഇങ്ങനെ ഒരു സാഹസത്തിന് മുതിർന്നതെന്ന് മറ്റുള്ളവർ ചോദിക്കുന്നു. അന്തരിച്ച സ്റ്റീവ് ഇർവിന്റെ ഷോയുടെ ഇന്ത്യൻ പതിപ്പ് പോലെയാണ് വീഡിയോ എന്നാണ് മറ്റ് ചിലർ അഭിപ്രായപ്പെടുന്നത്. വീഡിയോയിലെ സിംഹത്തിന് സ്ത്രീയെ ആക്രമിക്കാൻ ഉദ്ദേശമുള്ളതായി തോന്നുന്നില്ല.

### Related Links & Sources
- [Original Story Source](https://moviemax.in/news/77126/now-aashirvad-cinemas-has-released-the-video-of-caravan)