---
title: "ബിഗ്ഗ്‌ബോസ് വീടിനകത്തു നിന്നും മത്സരാർത്ഥികൾ ചുംബിക്കുന്ന വീഡിയോ വൈറൽ; എന്നാൽ കഥയിൽ ട്വിസ്റ്റ് "
english_title: "Video of contestants kissing from inside Bigg Boss house goes viral; But the twist in the story"
publisher: "moviemax.in"
canonical_url: "https://moviemax.in/news/77099/video-of-contestants-kissing-from-inside-bigg-boss-house-goes-viral-but-the-twist-in-the-story"
published_at: "2022-10-28T08:46:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/635b511e73117_bigg2.jpg"
keywords: []
---

# ബിഗ്ഗ്‌ബോസ് വീടിനകത്തു നിന്നും മത്സരാർത്ഥികൾ ചുംബിക്കുന്ന വീഡിയോ വൈറൽ; എന്നാൽ കഥയിൽ ട്വിസ്റ്റ് 

> **Lead Summary:** **പ്രേ**ക്ഷകർക്കിടയിൽ വലിയ സ്വീകാര്യതയുള്ള ടെലിവിഷൻ ഷോയാണ് ബിഗ്ഗ്‌ബോസ്. ഇടയ്ക്ക് സഹോദരങ്ങളും താരദമ്പതിമാരുമൊക്കെ ഷോ യുടെ ഭാഗമാണ്. അവര്‍ക്കും കര്‍ശന നിയന്ത്രണങ്ങള്‍ ബിഗ് ബോസ് നല്‍കുന്നതും പതിവാണ്. അതേ സമയം ബിഗ് ബോസിനകത്ത് മോശം പ്രവൃത്തികള്‍ ചെയ്യുന്നവരെ പുറത്താക്കുന്നതും പതിവാണ്.

## Article Content

**പ്രേ**ക്ഷകർക്കിടയിൽ വലിയ സ്വീകാര്യതയുള്ള ടെലിവിഷൻ ഷോയാണ് ബിഗ്ഗ്‌ബോസ്. ഇടയ്ക്ക് സഹോദരങ്ങളും താരദമ്പതിമാരുമൊക്കെ ഷോ യുടെ ഭാഗമാണ്. അവര്‍ക്കും കര്‍ശന നിയന്ത്രണങ്ങള്‍ ബിഗ് ബോസ് നല്‍കുന്നതും പതിവാണ്. അതേ സമയം ബിഗ് ബോസിനകത്ത് മോശം പ്രവൃത്തികള്‍ ചെയ്യുന്നവരെ പുറത്താക്കുന്നതും പതിവാണ്.

എന്നാലിപ്പോള്‍ ബിഗ് ബോസിനകത്ത് നിന്ന് മത്സരാര്‍ഥികള്‍ തമ്മില്‍ ചുംബിക്കുന്നൊരു വീഡിയോയാണ് സോഷ്യല്‍ മീഡിയയിലൂടെ വൈറലാവുന്നത്. വീഡിയോ സത്യമാണെങ്കിലും അതിന് പിന്നില്‍ ഒരു ട്വിസ്റ്റ് ഉണ്ട് നാഗര്‍ജുന അവതാരകനായിട്ടെത്തുന്ന ബിഗ് ബോസ് തെലുങ്കിന്റെ ആറാം സീസണാണ് ഇപ്പോള്‍ സംപ്രേക്ഷണം ചെയ്ത് കൊണ്ടിരിക്കുന്നത്.

ശക്തരായ മത്സരാര്‍ഥികള്‍ ഓരോരുത്തരായി ചേർന്ന് ഷോ കൈയ്യിലൊതുക്കി കഴിഞ്ഞു. ഇതിനിടയിലാണ് സീരിയല്‍ താരങ്ങളായ മറീന അബ്രാഹമും രോഹിത് സഹ്നിയും തമ്മില്‍ ചുംബിക്കുന്നൊരു വീഡിയോ പുറത്ത് വന്നത്. മത്സരാര്‍ഥികള്‍ ബെഡില്‍ കിടക്കുന്നതും പെട്ടെന്ന് മറീന രോഹിത്തിന്റെ കവിളില്‍ ചുംബിക്കുന്നതും കാണാം.

ബെഡ് റൂമിലെ മറ്റ് ബെഡില്‍ രണ്ട് നടിമാര്‍ ഇതെല്ലാം കാണുന്നുണ്ടായിരുന്നു. അവരിത് പറഞ്ഞ് ചിരിച്ചതോടെ മറീന പുതപ്പെടുത്ത് മുഖത്തിട്ട് രോഹിത്തിനെ ചുംബിക്കുന്നതായി കാണിച്ചു. അങ്ങനെ മറ്റുള്ളവരെ പ്രകോപിപ്പിക്കുന്ന തരത്തില്‍ രണ്ട് മൂന്ന് തവണ നടി ഇത് തന്നെ ആവര്‍ത്തിക്കുന്നതാണ് വീഡിയോയില്‍ കാണിച്ചിരിക്കുന്നത്.

ഇടയ്ക്ക് ക്യാമറയിലേക്ക് നോക്കി ചെയ്തതിനെ കുറിച്ചോര്‍ത്ത് രണ്ടാളും ഞെട്ടുന്നതും കാണാം. ഈ കഥയിലെ രസകരമായ കാര്യം ഇരുവരും ദമ്പതിമാരാണെന്നുള്ളതാണ്. മുന്‍പ് സീരിയലുകളില്‍ ഒരുമിച്ച് അഭിനയിച്ചിരുന്ന കാലത്താണ് താരങ്ങള്‍ ഇഷ്ടത്തിലാവുന്നത്.

2017 ല്‍ ഇരുവരും വിവാഹം കഴിക്കുകയും ചെയ്തു. ശേഷം ഈ വര്‍ഷം ബിഗ് ബോസ് തെലുങ്കിന്റെ ഭാഗമാവാന്‍ താരങ്ങള്‍ക്ക് ഒരുമിച്ച് അവസരം ലഭിച്ചു. ഡാന്‍സ് ജോഡി ഡാന്‍സ് എന്ന റിയാലിറ്റി ഷോ യ്ക്ക് ശേഷമാണ് താരദമ്പതിമാര്‍ മറ്റൊരു പരിപാടിയില്‍ ഒരുമിച്ച് പങ്കെടുക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/77099/video-of-contestants-kissing-from-inside-bigg-boss-house-goes-viral-but-the-twist-in-the-story)