---
title: "ഭർത്താവിന്റെ മുൻ ഭാര്യയും ഞാനും തമ്മിൽ ഏറ്റുമുട്ടി; വർഷങ്ങൾക്ക് ശേഷം വെളിപ്പെടുത്തി താരം "
english_title: "Husband's ex-wife and I clashed; The star revealed after years"
publisher: "moviemax.in"
canonical_url: "https://moviemax.in/news/77093/husbands-ex-wife-and-i-clashed-the-star-revealed-after-years"
published_at: "2022-10-28T08:18:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/635b4363db1b2_mo.jpg"
keywords: []
---

# ഭർത്താവിന്റെ മുൻ ഭാര്യയും ഞാനും തമ്മിൽ ഏറ്റുമുട്ടി; വർഷങ്ങൾക്ക് ശേഷം വെളിപ്പെടുത്തി താരം 

> **Lead Summary:** **ബോ**ളിവുഡ് ഇന്‍ഡസ്ട്രിയിലെ പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് രവീണ ടണ്ടന്‍. സോഷ്യൽ മീഡിയയയിൽ നിറഞ്ഞു നിൽക്കുന്ന രവീണയുടെ കുറച്ചു വര്ഷം മുൻപ് നടന്ന ഒരു വാർത്തയാണ് ഇപ്പോൾ വൈറലാകുന്നത്‌. രവീണയുടെ ഭര്‍ത്താവ് അനില്‍ തഡാനിയുടെ മുന്‍ഭാര്യയെ കണ്ടപ്പോഴുണ്ടായ സംഭവത്തെ കുറിച്ചുള്ള ചില കാര്യങ്ങളാണ് വര്‍ഷങ്ങള്‍ക്കിപ്പുറം ചര്‍ച്ചയായത്.

## Article Content

**ബോ**ളിവുഡ് ഇന്‍ഡസ്ട്രിയിലെ പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് രവീണ ടണ്ടന്‍. സോഷ്യൽ മീഡിയയയിൽ നിറഞ്ഞു നിൽക്കുന്ന രവീണയുടെ കുറച്ചു വര്ഷം മുൻപ് നടന്ന ഒരു വാർത്തയാണ് ഇപ്പോൾ വൈറലാകുന്നത്‌. രവീണയുടെ ഭര്‍ത്താവ് അനില്‍ തഡാനിയുടെ മുന്‍ഭാര്യയെ കണ്ടപ്പോഴുണ്ടായ സംഭവത്തെ കുറിച്ചുള്ള ചില കാര്യങ്ങളാണ് വര്‍ഷങ്ങള്‍ക്കിപ്പുറം ചര്‍ച്ചയായത്.

എന്നാല്‍ ഒരു പാര്‍ട്ടിയില്‍ വച്ച് അനില്‍ തഡാനിയുടെ ആദ്യ ഭാര്യയുമായി രവീണ കണ്ടുമുട്ടി. നടാഷ സിപ്പി എന്നായിരുന്നു അവരുടെ പേര്. പാര്‍ട്ടിയില്‍ വച്ച് കണ്ടുമുട്ടിയ ഭാര്യമാര്‍ തമ്മില്‍ ഏറ്റുമുട്ടി. നടാഷയോട് ദേഷ്യം തോന്നിയ രവീണ കൈയ്യിലിരുന്ന മുന്തിരി ജ്യൂസിന്റെ ഗ്ലാസ് അവരുടെ നേരെ എറിഞ്ഞു. നടിയുടെ അപ്രതീക്ഷിതമായിട്ടുള്ള പ്രവൃത്തി എല്ലാവരെയും ഞെട്ടിച്ചു.

ഇത് വാര്‍ത്തകളില്‍ നിറയുകയും ചെയ്തിരുന്നു വര്‍ഷങ്ങള്‍ക്ക് മുന്‍പൊരു പുതുവത്സരാഘോഷത്തിനിടയാണ് ഈ സംഭവം നടക്കുന്നത്. അന്ന് റിതേഷ് സിദ്ധ്വാനിയാണ് രവീണയെയും അനിലിനെയും അദ്ദേഹത്തിന്റെ ആദ്യ ഭാര്യയുമൊക്കെ ക്ഷണിച്ച് ഒരു പാര്‍ട്ടി നടത്തിയത്. പില്‍ക്കാലത്ത് ഒരു വാര്‍ത്ത സമ്മേളനത്തില്‍ അന്ന് നടന്ന സംഭവമെന്താണെന്നും അതിന് പിന്നിലെ കാരണമെന്താണെന്നും രവീണ തന്നെ വെളിപ്പെടുത്തിയിരുന്നു.

'അന്ന് എന്ത് നടന്ന സംഭവത്തില്‍ ഞാനൊട്ടും ഖേദിക്കുന്നില്ല. എന്റെ പിതാവും ദൈവവും കഴിഞ്ഞാല്‍ ഏറ്റവും ശുദ്ധനായ വ്യക്തിയാണ് എന്റെ ഭര്‍ത്താവ് അനില്‍. അദ്ദേഹത്തിന്റെ മേല്‍ ആക്ഷേപം നടത്താന്‍ ഞാന്‍ ആരെയും അനുവദിക്കില്ല. അദ്ദേഹത്തിന് ഉണ്ടാവുന്ന ഏതൊരു അപമാനവും എനിക്കും കൂടി അപമാനമാണ്. എന്റെ കുടുംബത്തെ അപകീര്‍ത്തിപ്പെടുത്തിയിട്ട് അതില്‍ നിന്ന് രക്ഷപ്പെടാന്‍ ആര്‍ക്കും കഴിയില്ല', എന്നുമാണ് രവീണ മുന്‍പ് പറഞ്ഞത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/77093/husbands-ex-wife-and-i-clashed-the-star-revealed-after-years)