---
title: "നിങ്ങളെപ്പോലെ ഞാനും എന്റെ മക്കളെ സിനിമ കാണിക്കാറില്ല;  പൃഥ്വിരാജിനോട് ആരാധകന്‍"
english_title: "Like you, I don't show my children movies; Admirer of Prithviraj"
publisher: "moviemax.in"
canonical_url: "https://moviemax.in/news/77047/like-you-i-dont-show-my-children-movies-admirer-of-prithviraj"
published_at: "2022-10-27T20:52:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/635aa279e7755_prithviraj.jpg"
keywords: []
---

# നിങ്ങളെപ്പോലെ ഞാനും എന്റെ മക്കളെ സിനിമ കാണിക്കാറില്ല;  പൃഥ്വിരാജിനോട് ആരാധകന്‍

> **Lead Summary:** ഐശ്വര്യ ലക്ഷ്മി നായികയായി എത്തുന്ന കുമാരി എന്ന ചിത്രം നാളെ പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തും. സിനിമ പ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു സിനിമ കൂടിയാണ് കുമാരി .

## Article Content

ഐശ്വര്യ ലക്ഷ്മി നായികയായി എത്തുന്ന കുമാരി എന്ന ചിത്രം നാളെ പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തും. സിനിമ പ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു സിനിമ കൂടിയാണ് കുമാരി .

ചിത്രത്തിന്റെ പുറത്തു വന്ന ട്രെയിലറും പോസ്റ്ററും കണ്ടതോടെ പ്രേക്ഷകരുടെ ആകാംക്ഷയും കൂടി. ഒരു ശക്തമായ സ്ത്രീ കഥാപാത്രത്തെ തന്നെയാണ് ചിത്രത്തില്‍ ഐശ്വര്യ അവതരിപ്പിക്കുന്നത് എന്നതില്‍ സംശയമില്ല. നിര്‍മല്‍ സഹദേവ് സംവിധാനം ചെയ്ത ചിത്രമാണ് കുമാരി.

ഹൊറര്‍ ത്രില്ലറായി അണിയിച്ചൊരുക്കിയ ചിത്രത്തിന്റെ കഥയും തിരക്കഥയും നിര്‍മല്‍ തന്നെയാണ് എഴുതിയത്. നാടോടിക്കഥകളെ അടിസ്ഥാനമാക്കി ഒരു പുരാണകഥയാണ് ചിത്രം പറയുന്നത്. സച്ചിന്‍ രാംദാസും നിര്‍മലും ചേര്‍ന്നാണ് കഥ എഴുതിയത്.

നാളെ തീയറ്ററുകളില്‍ എത്തുന്ന സിനിമയ്ക്ക് ആശംസകള്‍ അറിയിച്ചു നിരവധി പേര്‍ എത്തി. നടന്‍ പൃഥ്വിരാജ് തന്റെ ഫേസ്ബുക്ക് പേജിന്റെ ലൈവില്‍ എത്തി ഈ സിനിമയുമായി കൈകോര്‍ക്കാന്‍ കഴിഞ്ഞതില്‍ അഭിമാനിക്കുന്നു എന്നും പറഞ്ഞിരുന്നു.

സിനിമയെക്കുറിച്ച് ഇദ്ദേഹം സംസാരിക്കുകയും ചെയ്തു . പിന്നാലെ കുടുംബസമേതം തന്നെ സിനിമ കണ്ട് അനുഗ്രഹിക്കണം എന്ന് പൃഥ്വിരാജ് പറഞ്ഞിരുന്നു. എന്നാല്‍ പൃഥ്വിരാജിന്റെ ഈ വീഡിയോയ്ക്ക് താഴെ വന്ന കമന്റ് ആണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

കുടുംബസമേതം എങ്ങനെ കാണും ബ്രദര്‍ ബിക്കോസ് താങ്കള്‍ പറഞ്ഞ പോലെ ഞാനും എന്റെ മക്കളെ സിനിമ കാണിക്കാന്‍ ആഗ്രഹിക്കുന്ന ആളല്ല എന്നായിരുന്നു. ശ്യാം മോഹന്‍ എന്ന വ്യക്തി കുറിച്ചത്. ഈ കമന്റിന് താഴെ നിരവധി പേരാണ് പ്രതികരിച്ചു വരുന്നത്.

നേരത്തെ തന്റെ സിനിമകളൊന്നും മകളെ കാണിക്കാറില്ലെന്ന് പൃഥ്വിരാജ് അഭിമുഖത്തില്‍ പറഞ്ഞിരുന്നു. എന്നാല്‍ അവളെപ്പോലെയുള്ള കുട്ടികള്‍ക്കായി താന്‍ ഒരു സിനിമ ഒരുക്കുമെന്നും നേരത്തെ പൃഥ്വിരാജ് പറഞ്ഞിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/77047/like-you-i-dont-show-my-children-movies-admirer-of-prithviraj)