---
title: "എന്റെ പ്രിയപ്പെട്ട കൂട്ടുകാരനുമായി ഞാന്‍ പ്രണയത്തിലാണ് - ദിയ കൃഷ്ണ"
english_title: "I am in love with my dear friend - Diya Krishna"
publisher: "moviemax.in"
canonical_url: "https://moviemax.in/news/77036/i-am-in-love-with-my-dear-friend-diya-krishna"
published_at: "2022-10-27T20:12:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/635a995c9ed7a_diya.jpg"
keywords: []
---

# എന്റെ പ്രിയപ്പെട്ട കൂട്ടുകാരനുമായി ഞാന്‍ പ്രണയത്തിലാണ് - ദിയ കൃഷ്ണ

> **Lead Summary:** **ആ**രാധകരുടെ പ്രിയപ്പെട്ട താര കുടുംബമാണ് നടന്‍ കൃഷ്ണകുമാറിന്റേത്. സോഷ്യല്‍ മീഡിയയില്‍ ഭാര്യ സിന്ധുവും മക്കളും സജീവമാണ്.

## Article Content

**ആ**രാധകരുടെ പ്രിയപ്പെട്ട താര കുടുംബമാണ് നടന്‍ കൃഷ്ണകുമാറിന്റേത്. സോഷ്യല്‍ മീഡിയയില്‍ ഭാര്യ സിന്ധുവും മക്കളും സജീവമാണ്.

ഇപ്പോഴിതാ, തന്റെ പ്രണയം തുറന്ന് പറഞ്ഞിരിക്കുകയാണ് കൃഷ്ണകുമാറിന്റെ മകള്‍ ദിയ കൃഷ്ണ. ഇന്‍സ്റ്റഗ്രാമിലൂടെയും നൃത്ത വീഡിയോകളിലൂടെയും നിരവധി ആരാധകരുള്ള ദിയ ആദ്യമായാണ് തന്റെ പ്രണയം വെളിപ്പെടുത്തുന്നത്.

അടുത്ത സുഹൃത്തായ വൈഷ്ണവ് ഹരിചന്ദ്രന്‍ ആണ് ദിയയുടെ കാമുകന്‍. ഒന്നിച്ചുള്ള നിമിഷങ്ങള്‍ കോര്‍ത്തിണക്കിയ മനോഹര വീഡിയോയ്‌ക്കൊപ്പമാണ് പ്രണയം പരസ്യമാക്കിയത്.

*

'അതെ, എന്റെ പ്രിയപ്പെട്ട കൂട്ടുകാരനുമായി ഞാന്‍ പ്രണയത്തിലാണ്'. ഇരുവരും പ്രണയത്തിലാണെന്നും നേരത്തെ ഗോസിപ്പുകള്‍ പുറത്ത് വന്നിരുന്നു. 'ഞങ്ങളുടെ റിലേഷന്‍ഷിപ്പ് സ്റ്റാറ്റസിനെക്കുറിച്ച്‌ ഇപ്പോഴും സംശയമുള്ള എന്റെ ഇന്‍സ്റ്റാഗ്രാം കുടുംബാംഗങ്ങളോട്, അതേ ഞങ്ങള്‍ പ്രണയത്തിലാണ്.. എന്റെ അടുത്ത സുഹൃത്ത് ഇപ്പോള്‍ എന്റെ കാമുകിയാണ്…'* വൈഷ്ണവ് കുറിച്ചു.

### Related Links & Sources
- [Original Story Source](https://moviemax.in/news/77036/i-am-in-love-with-my-dear-friend-diya-krishna)