പരമ്പരാഗതരീതിയില്‍ വിവാഹം കഴിക്കുന്നവരെ സംബന്ധിച്ച് വിവാഹത്തോടനുബന്ധിച്ചുള്ള പലവിധത്തിലുള്ള ആഘോഷങ്ങളും ഏറെ പ്രധാനമാണ്. മുൻകാലങ്ങളില്‍ വിവാഹദിനത്തിലെ ആഘോഷങ്ങളെല്ലാം ഫോട്ടോകളിലും വീഡിയോയിലുമെല്ലാം പകര്‍ത്തുന്നത് പതിവാണ്. ഇപ്പോഴാണെങ്കില്‍ വിവാഹദിനത്തിലേത് മാത്രമല്ല, അതിന് മുമ്പും ശേഷവുമെല്ലാം ഫോട്ടോഷൂട്ടും വീഡിയോയും എല്ലാം കാണും.
ഇത്തരത്തില്‍ വിവാഹത്തിന് മുന്നോടിയായോ ശേഷമോ എല്ലാം ചെയ്യുന്ന ഫോട്ടോഷൂട്ടുകളും വീഡിയോ ക്ലിപ്പുകളുമൊക്കെ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെടാറും പങ്കുവയ്ക്കപ്പെടാറുമെല്ലാം ഉണ്ട്. അങ്ങനെ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമായിക്കൊണ്ടിരിക്കുന്നൊരു വീഡിയോയെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. വിവാഹത്തിന് മുമ്പായി ചെയ്യുന്ന പ്രീ-വെഡിംഗ് ഫോട്ടോഷൂട്ടാണിത്.
എന്നാല്‍ വധുവിനെയും വരനെയും വിവാഹവസ്ത്രത്തില്‍ തന്നെയാണിതില്‍ കാണുന്നത്. വിവാഹഫോട്ടോഷൂട്ടുകള്‍ വ്യത്യസ്തവും പുതുമയുള്ളതുമാക്കുന്നതിനായി പല ആശയങ്ങളും സ്വീകരിക്കുന്നവരുണ്ട്. ഈ രീതിയില്‍ വ്യാപകമായി പ്രചരിക്കുന്ന വീഡിയോകള്‍ ചില സന്ദര്‍ഭങ്ങളില്‍ വിമര്‍ശിക്കപ്പെടാറുമുണ്ട്.
അതല്ലെങ്കില്‍ പരിഹാസത്തിനോ ട്രോളിനോ എല്ലാം പാത്രമാകാറുണ്ട്. ഈ വീഡിയോയില്‍ ആകട്ടെ, ഒരു ആക്ഷൻ സിനിമയെ വെല്ലുവിളിക്കുംവിധത്തിലുള്ള ആക്ഷൻ രംഗമാണ് വധുവിനെയും വരനെയും വച്ചുകൊണ്ട് ചെയ്തിരിക്കുന്നത്. ബൈക്കില്‍ വിവാഹവസ്ത്രത്തില്‍ ഇരുവരും ഇരിക്കുന്നു.
https://twitter.com/i/status/1585470952221310976
ഒരു ക്രെയിനുപയോഗിച്ച് മുമ്പില്‍ കിടക്കുന്ന കാറിന് മുകളിലൂടെ ബൈക്ക് എടുത്ത് അപ്പുറത്തേക്ക് എത്തിക്കുകയാണിവര്‍. ബൈക്കിന് സമീപത്തായി അല്‍പം വലിയൊരു കല്ല് കിടക്കുന്നതും കാണാം. അങ്ങനെയെങ്കില്‍ ബൈക്ക് കല്ലില്‍ തട്ടി കാറിന് മുകളിലൂടെ പാഞ്ഞ് അപ്പുറമെത്തുന്നു എന്നതായിരിക്കും സ്ക്രിപ്റ്റ് എന്നാണ് വീഡിയോ കണ്ടവരെല്ലാം അഭിപ്രായപ്പെടുന്നത്.
എന്തായാലും വലിയ രീതിയില്‍ വീഡിയോ ശ്രദ്ധേയമായി എന്നത് നിസംശയം പറയാം. ധാരാളം പേര്‍ ഇതിനെ വിമര്‍ശിച്ചും പരിഹസിച്ചുമെല്ലാം കമന്‍റുകള്‍ ചെയ്തിട്ടുമുണ്ട്. ഒരു വിവാഹഫോട്ടോഷൂട്ടിന് എന്തിനാണ് ഇത്രയും 'റിസ്ക്' എന്നും ഇതെല്ലാം അനാരോഗ്യകരമായ മാതൃകയാണെന്നുമെല്ലാം വിമര്‍ശകര്‍ പറയുന്നു.
Content Highlight: A wedding photo shoot that rivals an action movie; The video went viral

































