---
title: "സന്തോഷ വാര്‍ത്ത പങ്കുവെച്ച് നടി ഗായത്രി അരുണ്‍"
english_title: "Actress Gayatri Arun shared the happy news"
publisher: "moviemax.in"
canonical_url: "https://moviemax.in/news/76980/actress-gayatri-arun-shared-the-happy-news"
published_at: "2022-10-27T16:11:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/635a60dc8656c_gayathri_arun.jpg"
keywords: []
---

# സന്തോഷ വാര്‍ത്ത പങ്കുവെച്ച് നടി ഗായത്രി അരുണ്‍

> **Lead Summary:** പരസ്പരം എന്ന പരമ്പരയിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ താരമാണ് ഗായത്രി അരുണ്‍ . ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വളരെ സജീവമാണ് താരം .

## Article Content

പരസ്പരം എന്ന പരമ്പരയിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ താരമാണ് ഗായത്രി അരുണ്‍ . ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വളരെ സജീവമാണ് താരം .

ഇതിലൂടെ പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറല്‍ ആവാറുണ്ട്. ഇപ്പോഴിതാ ഭര്‍ത്താവിനൊപ്പം ഉള്ള ഫോട്ടോ പങ്കുവെച്ച് ഒരു സന്തോഷ വാര്‍ത്തയാണ് താരം അറിയിച്ചത്.

വിവാഹം കഴിഞ്ഞിട്ട് 14 വര്‍ഷമായെന്ന് വിശ്വസിക്കാനാവുന്നില്ലെന്ന് ഗായത്രി പറയുന്നു. അരുണിനോട് ചേര്‍ന്നുനിന്നുള്ള ഫോട്ടോയ്ക്കൊപ്പമായാണ് ഇങ്ങനെ കുറിച്ചത്.

ഇനിയും ഒരുപാട് വര്‍ഷം ഒന്നിച്ച് പോവാന്‍ കഴിയട്ടെ. ഞങ്ങള്‍ക്ക് ഹാപ്പി ആനിവേഴ്സറിയെന്നായിരുന്നു ഗായത്രിയുടെ പോസ്റ്റ്. നിരവധി പേരാണ് പോസ്റ്റിന് താഴെയായി ഹാപ്പി ആനിവേഴ്സറി ആശംസിച്ചിട്ടുള്ളത്.

അതേസമയം മിനിസ്‌ക്രീന്‍ നായിക സങ്കല്‍പ്പങ്ങളെ പാടെ തച്ചുടച്ചു കൊണ്ടായിരുന്നു നടി ഗായത്രി അരുണിന്റെ എന്‍ട്രി. പ്രേക്ഷകരെ കരയിപ്പിക്കുന്ന നായികയ്ക്ക് പകരം കരുത്തുറ്റ കഥാപാത്രത്തെയായിരുന്നു പരസ്പരം എന്ന പരമ്പരയിലൂടെ ഗായത്രി അവതരിപ്പിച്ചത്. 

### Related Links & Sources
- [Original Story Source](https://moviemax.in/news/76980/actress-gayatri-arun-shared-the-happy-news)