---
title: "മോഹൻലാലിൻറെ 'ആറാട്ട്' ഫെബ്രുവരി 10 ന് തീയേറ്ററുകളിലെത്തും "
english_title: "Mohanlal's 'Arat' will hit theaters on February 10"
publisher: "moviemax.in"
canonical_url: "https://moviemax.in/news/7692/mohanlals-arat-will-hit-theaters-on-february-10"
published_at: "2021-10-28T16:44:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/617a8672ddec6_aaraatt.jpg"
keywords: []
---

# മോഹൻലാലിൻറെ 'ആറാട്ട്' ഫെബ്രുവരി 10 ന് തീയേറ്ററുകളിലെത്തും 

> **Lead Summary:**  മോഹന്‍ലാല്‍ നായകനാവുന്ന ആറാട്ട് എന്ന ചിത്രം ഫെബ്രുവരി 10 ന് തീയേറ്ററുകളിലെത്തും. കോവിഡ് കാരണം നിരവധി തവണ റിലീസ് മാറ്റിവച്ചെങ്കിലും ഇനി റിലീസ് മാറില്ല എന്നാണ് വിതരണക്കാർ പറയുന്നത്. മോഹൻലാലിന്റേതായി തീയേറ്ററിൽ എത്താനിരുന്ന 'മരക്കാർ അറബിക്കടലിന്റെ സിംഹം' ഓ ടി ടി റിലീസ് ആയതോടെ നിരാശയിലായിരുന്നു സിനിമ പ്രേമികൾ.

## Article Content

 മോഹന്‍ലാല്‍ നായകനാവുന്ന ആറാട്ട് എന്ന ചിത്രം ഫെബ്രുവരി 10 ന് തീയേറ്ററുകളിലെത്തും. കോവിഡ് കാരണം നിരവധി തവണ റിലീസ് മാറ്റിവച്ചെങ്കിലും ഇനി റിലീസ് മാറില്ല എന്നാണ് വിതരണക്കാർ പറയുന്നത്. മോഹൻലാലിന്റേതായി തീയേറ്ററിൽ എത്താനിരുന്ന 'മരക്കാർ അറബിക്കടലിന്റെ സിംഹം' ഓ ടി ടി റിലീസ് ആയതോടെ നിരാശയിലായിരുന്നു സിനിമ പ്രേമികൾ.

ആന്റണി പെരുമ്പാവൂരിന്റെ നിർമ്മാണത്തിൽ പുറത്തു വരാനിരിക്കുന്ന മോഹൻലാൽ ചിത്രങ്ങളായ 'ബ്രോ ഡാഡി', 'എലോൺ' തുടങ്ങിയ ചിത്രങ്ങളും ഓ ടി ടി റിലീസ് ആയിരിക്കുമെന്നറിയുന്നു. ആറാട്ട് സിനിമ തിയേറ്റർ റിലീസ് മാത്രമേ ഉണ്ടാകൂ എന്ന് സംവിധായകൻ ബി ഉണ്ണികൃഷ്ണൻ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിൽ മോഹൻലാലിന്റേതായി ഇനി തിയേറ്ററിൽ എത്താനിരിക്കുന്ന ആദ്യത്തെ സിനിമയും ആറാട്ട് ആയിരിക്കാനാണ് സാധ്യത.

നെയ്യാറ്റിന്‍കര ഗോപന്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. കോമഡിക്ക് പ്രാധാന്യം നല്‍കുന്ന ഒരു ആക്ഷന്‍ ഡ്രാമയാണ് ആറാട്ട്.

ഒരു തികഞ്ഞ മാസ് മസാല പടമായിരിക്കും ആറാട്ടെന്ന് അണിയറ പ്രവർത്തകർ പറയുന്നു, നായകനായ നെയ്യാറ്റിന്‍കര ഗോപന്‍ ചില കാരണങ്ങളാല്‍ പാലക്കാട്ടെ ഒരു ഗ്രാമത്തില്‍ എത്തുകയും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. വിജയ് ഉലകനാഥാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്.

എഡിറ്റര്‍ സമീര്‍ മുഹമ്മദാണ്. രാഹുല്‍ രാജ് സംഗീതം നല്‍കും. ജോസഫ് നെല്ലിക്കല്‍ കലാ സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ വസ്ത്രാലങ്കാരം സ്റ്റെഫി സേവ്യറാണ്. ശ്രദ്ധ ശ്രീനാഥാണ് ‘ആറാട്ടില്‍’ മോഹന്‍ലാലിന്റെ നായിക. നെടുമുടി വേണു, സായ്കുമാര്‍, സിദ്ദിഖ്, ജോണി ആന്റണി, ഇന്ദ്രന്‍സ്, രാഘവന്‍, നന്ദു, ബിജു പപ്പന്‍, ഷീല, സ്വാസിക, മാളവിക, രചന നാരായണന്‍ കുട്ടി, എന്നിവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങള്‍. പലക്കാടിന് പുറമെ ഹൈദ്രബാദാണ് ചിത്രത്തിന്റെ മറ്റൊരു പ്രധാന ലൊക്കേഷന്‍.

### Related Links & Sources
- [Original Story Source](https://moviemax.in/news/7692/mohanlals-arat-will-hit-theaters-on-february-10)