തീർച്ചയായും അയാളെ മിസ് ചെയ്യുന്നുണ്ട്; അഭയ ഹിരൺമയി പറയുന്നു

തീർച്ചയായും അയാളെ മിസ് ചെയ്യുന്നുണ്ട്; അഭയ ഹിരൺമയി പറയുന്നു
2022-10-27T12:38:00 | By Susmitha Surendran

വ്യത്യസ്തമായ സ്വരമാധുരിയിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ ഗായികയാണ് അഭയ ഹിരൺമയി. വളരെ കുറച്ചു സിനിമകളിൽ മാത്രമേ പാടിയിട്ടുള്ളുവെങ്കിലും അഭയ പാടിയ ഗാനങ്ങളെല്ലാം ഏറെ ശ്രദ്ധ നേടിയവയാണ്. ഗായിക എന്നതിനുപരി മോഡലായും അവതാരകയായും പ്രേക്ഷകർക്ക് സുപരിചിതയാണ് അഭയ. 

ടു കണ്‍ട്രീസ്, ജയിംസ് ആന്‍ഡ് ആലീസ്, ഗൂഢാലോചന തുടങ്ങിയ സിനിമകളിലാണ് അഭയ ഗാനമാലപിച്ചിട്ടുള്ളത്. സംഗീത സംവിധായകൻ ഗോപി സുന്ദറാണ് അഭയയെ മലയാള പിന്നണി ഗാനലോകത്തിന് പരിചയപ്പെടുത്തിയത്. പത്ത് വർഷത്തിലധികം ഗോപി സുന്ദറുമായി ലീവ് ഇൻ റിലേഷനിൽ ആയിരുന്നു അഭയ. അടുത്തിടെയാണ് ഇവർ വേർപിരിഞ്ഞത്. 


വേർപിരിയലിന് ശേഷം അഭയ വാർത്തകളിൽ നിറഞ്ഞിരുന്നു. എന്നാൽ അതിനെ ഒന്നും മൈൻഡ് ചെയ്യാതെ മുന്നോട്ട് പോവുകയാണ് അഭയ ഹിരൺമയി. തന്റെ ജീവിതം എങ്ങനെയാകണമെന്ന് വ്യക്തമായ കാഴ്ചപ്പാടുള്ള കരുത്തുള്ള സ്ത്രീയാണ് താനെന്ന് അഭയ ഇതിനകം തന്നെ തെളിയിച്ചിട്ടുണ്ട്.

സന്തോഷവും സങ്കടവുമെല്ലാം ഒരുപോലെ ചേർന്ന് പോകുന്നതാണ് തന്റെ ജീവിതമെന്ന് പലപ്പോഴും അഭയ തന്നെ പറഞ്ഞിട്ടുണ്ട്. സങ്കടങ്ങള്‍ ഉണ്ടായത് കൊണ്ടാണ് സന്തോഷങ്ങള്‍ ആസ്വദിക്കാനാകുന്നതെന്നും നല്ല ഓര്‍മകള്‍, ചെറിയ നേട്ടങ്ങള്‍ ഇവയെല്ലാം തരുന്ന സന്തോഷത്തിലാണ് ഇപ്പോൾ തന്റെ ജീവിതം മുന്നോട്ട് പോകുന്നതെന്നും അല്ലാതെ സന്തോഷം തേടി എവിടേക്കും പോകാറില്ലെന്നും അഭയ പറഞ്ഞിരുന്നു. 

ഗോപി സുന്ദറുമായി അകന്ന ശേഷമാണ് അഭയ സോഷ്യൽമീഡിയയിലൂടെ ഇത്തരത്തിലൊരു പ്രതികരണം നടത്തിയത്. അതേസമയം, വേർപിരിയലിന് ശേഷമുള്ള തന്റെ ജീവിതത്തെ കുറിച്ച് മനസ് തുറന്നിരിക്കുകയാണ് അഭയ ഇപ്പോൾ. അമൃത ടിവിയിലെ പറയാം നേടാം എന്ന പരിപാടിയിലാണ് അഭയ മനസ് തുറക്കുന്നത്. 'ലൈഫില്‍ ഒരാളെ മിസ് ചെയ്യുന്നുണ്ടോ എന്ന് ചോദിച്ചാൽ തീര്‍ച്ചയായും മിസ് ചെയ്യുന്നുണ്ട്.


അങ്ങനെയൊരു മിസിംഗ് ഇല്ല ആ വികാരം ഇല്ല എന്ന് പറഞ്ഞ് നമുക്ക് മുന്നോട്ട് പോവാന്‍ പറ്റില്ല. എന്നാൽ അതിലെല്ലാം ഉപരി ഞാന്‍ പ്രാധാന്യം കൊടുക്കുന്നത് എന്റെ കരിയറിനാണ്' എന്നാണ് അഭയ പറയുന്നത്. വ്യക്തി ജീവിതത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കിയ സമയത്ത് കരിയറില്‍ ശ്രദ്ധിക്കാനായിരുന്നില്ല എന്നും അഭയ ഹിരൺമയി പറഞ്ഞിരുന്നു. 

മുന്‍പത്തെ ജീവിതത്തില്‍ സ്വന്തം കാര്യങ്ങള്‍ക്ക് അത്രയധികം പ്രാധാന്യം കൊടുക്കാറില്ലായിരുന്നു. ഇപ്പോഴാണ് അതേക്കുറിച്ച് മനസിലാക്കിയത്. പാട്ടാണ് ഇനി ജീവിതം. കരിയറിനാണ് പ്രഥമ പരിഗണന. നേരത്തെയുണ്ടായിരുന്ന തരത്തിലുള്ള കമ്മിറ്റ്‌മെന്റുകളൊന്നും ഇപ്പോഴില്ലയെന്നും അഭയ പറഞ്ഞിരുന്നു.


അന്നും ഇന്നും ജീവിതത്തില്‍ എല്ലാ കാര്യങ്ങൾക്കും കൂടെയുള്ളത് സുഹൃത്തുക്കളാണ്. തിരുവനന്തപുരത്തെ സുഹൃത്തുക്കള്‍ തന്നെയാണ് ഇപ്പോഴും ഒപ്പമുള്ളത്. വീട്ടുകാരും എല്ലാ പിന്തുണയുമായി കൂടെയുണ്ട്. എഞ്ചീനീയറിംഗ് പഠിച്ച് സംഗീതം കരിയറാക്കി മാറ്റിയപ്പോൾ ആ തീരുമാനത്തെ അവരും സ്വാഗതം ചെയ്തു. എന്നാൽ ആദ്യ സംഗീതലോകത്തേക്ക് കടന്നു വരുന്നതിനോട് അവർക്ക് താൽപര്യമില്ലായിരുന്നു എന്നും അഭയ ഹിരൺമയി പറഞ്ഞിരുന്നു.

Content Highlight: Of course he is missed; Abhay Hiranmayi says

Next TV

Related Stories
അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്.  ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

Jul 12, 2026 04:53 PM

അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്. ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ കെ.എസ്. ചിത്ര പൊട്ടിക്കരഞ്ഞു. മൈസൂരുവിൽ പൊതുദർശനം തുടരുന്നു. ഇന്ന് ഔദ്യോഗിക ബഹുമതികളോടെ...

Read More >>
'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'-  വിങ്ങിപ്പൊട്ടി സുജാത

Jul 12, 2026 04:46 PM

'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'- വിങ്ങിപ്പൊട്ടി സുജാത

ഗായിക എസ്. ജാനകി അന്തരിച്ചു. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 7.30-ന് ആയിരുന്നു വിയോഗം. സുജാത മോഹനും എംജി ശ്രീകുമാറും അടക്കം സംഗീത ലോകം...

Read More >>
 ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു;  ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

Jul 12, 2026 11:48 AM

ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു; ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

എസ് ജാനകിയമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് ജി വേണുഗോപാൽ. ഒന്നിച്ചുപാടിയ ഓർമ്മകളും പത്മഭൂഷൻ നിരസിച്ച ധൈര്യവും അദ്ദേഹം പങ്കുവെച്ചു. 45000 ഗാനങ്ങൾ പാടിയ...

Read More >>
Top Stories










News Roundup