---
title: "ദിലീപിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മകള്‍ മീനാക്ഷി, കമന്റുകളുമായി സോഷ്യല്‍ മീഡിയ"
english_title: "Daughter Meenakshi wishes Dileep on his birthday"
publisher: "moviemax.in"
canonical_url: "https://moviemax.in/news/76904/daughter-meenakshi-wishes-dileep-on-his-birthday"
published_at: "2022-10-27T12:06:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/635a279bb9c0c_meenakshidileep.jpg"
keywords: []
---

# ദിലീപിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മകള്‍ മീനാക്ഷി, കമന്റുകളുമായി സോഷ്യല്‍ മീഡിയ

> **Lead Summary:** മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. നടന്റെ ഓരോ ചിത്രങ്ങളും കുഞ്ഞുകുട്ടികൾ മുതൽ മുതിർന്നവർക്ക് വരെ അത്രയേറെ പ്രിയപ്പെട്ടതാണ് . പ്രേക്ഷകരെ ഒരുപാട് ചിരിപ്പിക്കുന്ന നടൻ കൂടിയാണ് .

## Article Content

മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. നടന്റെ ഓരോ ചിത്രങ്ങളും കുഞ്ഞുകുട്ടികൾ മുതൽ മുതിർന്നവർക്ക് വരെ അത്രയേറെ പ്രിയപ്പെട്ടതാണ് . പ്രേക്ഷകരെ ഒരുപാട് ചിരിപ്പിക്കുന്ന നടൻ കൂടിയാണ് .

1992ല്‍ സിനിമ അരങ്ങേറ്റം കുറിച്ച ദീലിപ് ഇന്ന് 55ാം പിറന്നാള്‍ ആഘോഷിക്കുകയാണ്. ആരാധകരും സഹതാരങ്ങളും ഉള്‍പ്പെടെ നിരവധി പേരാണ് ദിലീപിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു കൊണ്ട് എത്തുന്നത്.

ഇപ്പോഴിതാ ദിലീപിന് ജന്മദിനാശംസകളുമായി എത്തിയ മകള്‍ മീനാക്ഷി ദിലീപിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റാണ് ആരാധകര്‍ക്കിടയില്‍ ശ്രദ്ധ നേടുന്നത്. അച്ഛനൊപ്പമുള്ള കുട്ടിക്കാലത്തെ ചിത്രം പങ്കുവെച്ചായിരുന്നു മകളുടെ ആശംസ.

സിനിമ പ്രവര്‍ത്തകരും ആരാധകരും ഉള്‍പ്പെടെ നിരവധി പേരാണ് മീനാക്ഷിയുടെ പോസ്റ്റിന് താഴെ ദിലീപിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് എത്തുന്നത്. അതേസമയം പിറന്നാള്‍ ദിനത്തില്‍ നിരവധി ചിത്രങ്ങളാണ് ദിലീപിന്റെതായി പ്രഖ്യാപിക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/76904/daughter-meenakshi-wishes-dileep-on-his-birthday)