---
title: "മകള്‍ ആരാധ്യ ബച്ചന്റെ കൈപിടിച്ച് നടന്ന ഐശ്വര്യ റായ്‌ക്കെതിരെ വിമര്‍ശനം"
english_title: "Criticism against Aishwarya Rai for holding daughter Aaradhya Bachchan's hand."
publisher: "moviemax.in"
canonical_url: "https://moviemax.in/news/76897/criticism-against-aishwarya-rai-for-holding-daughter-aaradhya-bachchans-hand"
published_at: "2022-10-27T11:46:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/635a227ebb755_aiswarya_ray.jpg"
keywords: []
---

# മകള്‍ ആരാധ്യ ബച്ചന്റെ കൈപിടിച്ച് നടന്ന ഐശ്വര്യ റായ്‌ക്കെതിരെ വിമര്‍ശനം

> **Lead Summary:** ലോകമെമ്പാടും ഒട്ടനവധി ആരാധകരുള്ള താരമാണ് ഐശ്വര്യ റായ്‌ . ഇപ്പോഴിതാ സോഷ്യൽ മീഡിയകളിൽ ഐശ്വര്യ റായ്‌ക്കെതിരെ വിമര്‍ശനം ഉയർന്നുവരികയാണ് . മകള്‍ ആരാധ്യ ബച്ചന്റെ കൈപിടിച്ച് നടന്ന ഐശ്വര്യ റായ്‌ക്കെതിരെയാണ് വിമര്‍ശനം. എന്തിനാണ് എപ്പോഴും മകളുടെ കൈപ്പിടിച്ച് കുഞ്ഞു പിള്ളേരെ പോലെ കൊണ്ടു നടക്കുന്നത് എന്നാണ് സോഷ്യല്‍ മീഡിയയില്‍ ചിലര്‍ ചോദിക്കുന്നത്.

## Article Content

ലോകമെമ്പാടും ഒട്ടനവധി ആരാധകരുള്ള താരമാണ് ഐശ്വര്യ റായ്‌ . ഇപ്പോഴിതാ സോഷ്യൽ മീഡിയകളിൽ ഐശ്വര്യ റായ്‌ക്കെതിരെ വിമര്‍ശനം ഉയർന്നുവരികയാണ് . മകള്‍ ആരാധ്യ ബച്ചന്റെ കൈപിടിച്ച് നടന്ന ഐശ്വര്യ റായ്‌ക്കെതിരെയാണ് വിമര്‍ശനം. എന്തിനാണ് എപ്പോഴും മകളുടെ കൈപ്പിടിച്ച് കുഞ്ഞു പിള്ളേരെ പോലെ കൊണ്ടു നടക്കുന്നത് എന്നാണ് സോഷ്യല്‍ മീഡിയയില്‍ ചിലര്‍ ചോദിക്കുന്നത്.

മുംബൈ എയര്‍പോര്‍ട്ടില്‍ നിന്നുള്ള പുതിയ വീഡിയോ എത്തിയതോടെയാണ് വിമര്‍ശനങ്ങളും എത്തിയത്. മകളുടെ കൈപ്പിടിച്ച് നടക്കുന്ന ഐശ്വര്യ, ഒപ്പം നില്‍ക്കുന്ന അഭിഷേക് ബച്ചന്‍ എന്നിവരാണ് വീഡിയോയില്‍ ഉള്ളത്.

”അവര്‍ എനതിനാണ് ആ കുട്ടിയുടെ കൈയില്‍ എപ്പോഴും പിടിക്കുന്നത്, മകളെ അവളായിരിക്കാന്‍ സമ്മതിക്കൂ” എന്നാണ് ഒരാള്‍ വീഡിയോയ്ക്കു താഴെ കുറിച്ചത്.

”ടീനേജിലേക്കു കാലെടുത്തു വെയ്ക്കാനൊരുങ്ങുന്ന ഒരു കുട്ടിയെ എന്തിനാണ് ഇങ്ങനെ പരിപാലിക്കുന്നത്” എന്നും പലരും ചോദിക്കുന്നുണ്ട്. ഐശ്വര്യയുടെ പിറന്നാള്‍ ആഘോഷിക്കാനായി അവധിയ്ക്ക് പോകുകയാണ് മൂന്നു പേരും എന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.

നവംബര്‍ ഒന്നാം തീയതിയാണ് ഐശ്വര്യയുടെ പിറന്നാള്‍. അതേസമയം, മണിരത്നത്തിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ‘പൊന്നിയിന്‍ സെല്‍വന്‍’ ആണ് ഐശ്വര്യയുടെതായി ഒടുവില്‍ തിയേറ്ററുകളില്‍ എത്തിയ ചിത്രം. ചിത്രത്തില്‍ നന്ദിനി, ഊമൈറാണി എന്നിങ്ങനെ രണ്ട് കഥാപാത്രങ്ങളായാണ് മികച്ച പ്രകടനമാണ് ചിത്രത്തില്‍ ഐശ്വര്യ കാഴ്ചവച്ചത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/76897/criticism-against-aishwarya-rai-for-holding-daughter-aaradhya-bachchans-hand)