---
title: "എൻ്റെ പ്രിയപ്പെട്ട ഭാര്യക്ക് ഒരു ചെറിയ സമ്മാനം, വീഡിയോ വൈറലാകുന്നു "
english_title: "A little gift to my lovely wife, the video is going viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/76863/a-little-gift-to-my-lovely-wife-the-video-is-going-viral"
published_at: "2022-10-27T09:16:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6359ffa31de9f_jayaram_and_parvathi.jpg"
keywords: []
---

# എൻ്റെ പ്രിയപ്പെട്ട ഭാര്യക്ക് ഒരു ചെറിയ സമ്മാനം, വീഡിയോ വൈറലാകുന്നു 

> **Lead Summary:** മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ജയറാം. കഴിഞ്ഞ കുറെ പതിറ്റാണ്ടുകളായി ഇദ്ദേഹം മലയാള സിനിമയിലെ മുൻനിര താരങ്ങളിൽ ഒരാൾ ആണ്. 

## Article Content

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ജയറാം. കഴിഞ്ഞ കുറെ പതിറ്റാണ്ടുകളായി ഇദ്ദേഹം മലയാള സിനിമയിലെ മുൻനിര താരങ്ങളിൽ ഒരാൾ ആണ്. 

അതേസമയം ഇപ്പോൾ ഇദ്ദേഹത്തിന്റെ ഏറ്റവും പുതിയ ഒരു വീഡിയോ ആണ് തരംഗമായി മാറിക്കൊണ്ടിരിക്കുന്നത്. പാർവതിയാണ് ഇദ്ദേഹത്തിൻറെ ഭാര്യ. ഒരുകാലത്ത് മലയാള സിനിമയിൽ തിളങ്ങി നിന്നിരുന്ന താരങ്ങളിൽ ഒരാളായിരുന്നു പാർവതി. പ്രണയ വിവാഹമായിരുന്നു ഇവരുടെത്.

വിവാഹശേഷം താരം സിനിമ ഫീൽഡ് ഉപേക്ഷിക്കുകയായിരുന്നു. എങ്കിലും ഇടയ്ക്കിടെ ഇവരുടെ വിശേഷങ്ങൾ ചില മാസികകൾ വഴിയും ടെലിവിഷൻ വഴിയും മറ്റുമായി എല്ലാം പുറത്തു വന്നിരുന്നു. ഇപ്പോൾ ജയറാമും പാർവതിയും ഒരുമിച്ചു പ്രത്യക്ഷപ്പെടുന്ന ഒരു വീഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്.

ജയറാം പാടുന്ന ഒരു പാട്ട് ആണ് ഈ വീഡിയോയിൽ ഉള്ളത്. തൻറെ പ്രിയപ്പെട്ട ഭാര്യക്ക് വേണ്ടി ആണ് ജയറാം ഈ പാട്ട് പാടിയിരിക്കുന്നത്. കല്യാൺ ഗ്രൂപ്പ് സംഘടിപ്പിച്ച നവരാത്രി ആഘോഷങ്ങളുടെ ഭാഗമായിട്ടാണ് ജയറാം ഈ പാട്ട് പാടിയത്.

പാർവതിക്ക് പുറമേ പ്രഭു, നാഗാർജുന, പുനീത് രാജകുമാർ എന്നിവർക്ക് വേണ്ടിയും ജയറാം ഈ പാട്ട് ഡെഡിക്കേറ്റ് ചെയ്യുന്നു. അതേ സമയം വളരെ മനോഹരമായിട്ടാണ് ജയറാം ഈ ഗാനം ആലപിച്ചിരിക്കുന്നത്. നിരവധി ആരാധകർ ആണ് ഇപ്പോൾ ഇദ്ദേഹത്തെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തുന്നത്.

അനൂപ് ശങ്കർ ആണ് അദ്ദേഹത്തിൻറെ യൂട്യൂബ് ചാനൽ വഴി ഈ വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. ധാരാളം മികച്ച അഭിപ്രായങ്ങളാണ് ഈ വീഡിയോയുടെ താഴെ വന്നുകൊണ്ടിരിക്കുന്നത്. ജയറാമേട്ടൻ വളരെ മനോഹരമായി ഈ പാട്ട് പാടിയിരിക്കുന്നു എന്നാണ് മലയാളികൾ ഒന്നടങ്കം പറയുന്നത്. അതേ സമയം മലയാളത്തിൽ പുറമേ ഇപ്പോൾ തമിഴിലും തെലുങ്കിലും സജീവമാകാൻ ഒരുങ്ങുകയാണ് ജയറാം.

### Related Links & Sources
- [Original Story Source](https://moviemax.in/news/76863/a-little-gift-to-my-lovely-wife-the-video-is-going-viral)