---
title: "ഓൺലൈൻനിൽ ലാപ്ടോപ്പ് ഓർഡർ ചെയ്തു; പെട്ടി തുറന്നപ്പോൾ വൻ ചതി"
english_title: "Ordered laptop online; When I opened the box, it was a huge scam"
publisher: "moviemax.in"
canonical_url: "https://moviemax.in/news/76846/ordered-laptop-online-when-i-opened-the-box-it-was-a-huge-scam"
published_at: "2022-10-27T06:50:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6359dd4167725_lap.jpg"
keywords: []
---

# ഓൺലൈൻനിൽ ലാപ്ടോപ്പ് ഓർഡർ ചെയ്തു; പെട്ടി തുറന്നപ്പോൾ വൻ ചതി

> **Lead Summary:** **ഓ**ണ്‍ലൈനായി വീട്ടുസാധങ്ങളും മറ്റും വാങ്ങിക്കുന്നത് ഇപ്പോള്‍ ഏറെ സാധാരണമാണ്. എന്നാല്‍ ഓണ്‍ലൈൻ പര്‍ച്ചേയ്സ് കൂടുന്നതിനനുസരിച്ച് ഇത് സംബന്ധിച്ച പരാതികളും വ്യാപകമായി വരുന്നുണ്ട്. ഇക്കൂട്ടത്തില്‍ ഏറ്റവും ഗൗവമേറിയ പ്രശ്നമാണ് ഓര്‍ഡര്‍ ചെയ്ത ഉത്പന്നമല്ലാതെ അതിന് പകരം മറ്റേതെങ്കിലും ഉത്പന്നങ്ങള്‍ ലഭിക്കുന്നത്.

## Article Content

**ഓ**ണ്‍ലൈനായി വീട്ടുസാധങ്ങളും മറ്റും വാങ്ങിക്കുന്നത് ഇപ്പോള്‍ ഏറെ സാധാരണമാണ്. എന്നാല്‍ ഓണ്‍ലൈൻ പര്‍ച്ചേയ്സ് കൂടുന്നതിനനുസരിച്ച് ഇത് സംബന്ധിച്ച പരാതികളും വ്യാപകമായി വരുന്നുണ്ട്. ഇക്കൂട്ടത്തില്‍ ഏറ്റവും ഗൗവമേറിയ പ്രശ്നമാണ് ഓര്‍ഡര്‍ ചെയ്ത ഉത്പന്നമല്ലാതെ അതിന് പകരം മറ്റേതെങ്കിലും ഉത്പന്നങ്ങള്‍ ലഭിക്കുന്നത്.

ഈ വാർത്ത കേള്‍ക്കുമ്പോള്‍ അത്ഭുതം തോന്നാം. എന്നാല്‍ സമാനമായൊരു പരാതിയുമായി രംഗത്തെത്തിയിരിക്കുകയാണ് മാംഗ്ലൂര്‍ സ്വദേശിയായ ഒരു യുവാവ്. ഫ്ളിപ്കാര്‍ട്ട് മുഖാന്തരം ലാപ്ടോപ് ഓര്‍ഡര്‍ ചെയ്ത ഇദ്ദേഹത്തിന് ഓര്‍ഡറെത്തിയപ്പോള്‍ കിട്ടിയത് വെറുമൊരു കല്ലും, കൂട്ടത്തില്‍ കുറച്ച് ഇ-വേസ്റ്റുമാണ്.ചിന്മയ രമണ എന്ന് പേരുള്ള യുവാവ് ട്വിറ്ററിലൂടെയാണ് തന്‍റെ അനുഭവം പങ്കുവച്ചിരിക്കുന്നത്.

ഓര്‍ഡറെത്തി അത് അണ്‍ബോക്സ് ചെയ്യുന്ന വീഡിയോയും ഇദ്ദേഹം പങ്കുവച്ചിട്ടുണ്ട്. പെട്ടി തുറന്നുകഴിയുമ്പോള്‍ അതിനകത്ത് ലാപ്ടോപിന് പകരം വലിയൊരു കല്ലും ഉപേക്ഷിക്കപ്പെട്ട ഇലക്ട്രോണിക് സാധനങ്ങളുടെ അവശിഷ്ടങ്ങളും കിടക്കുന്നത് കാണാം.

സംഭവം വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടതോടെ ഫ്ളിപ്കാര്‍ട്ട് ഇദ്ദേഹം അടച്ച പണം തിരികെ നല്‍കിയിട്ടുണ്ട്. ഈ ഇടപെടലെങ്കിലും ഉണ്ടായല്ലോ എന്ന ആശ്വാസത്തിലാണ് യുവാവ്. ഇദ്ദേഹത്തിന്‍റെ ട്വീറ്റിന് താഴെ നിരവധി പേരാണ് തങ്ങളുടെ ഇത്തരത്തിലുള്ള അനുഭവങ്ങളെ കുറിച്ച് പങ്കുവച്ചിരിക്കുന്നത്. പലര്‍ക്കും പല സൈറ്റുകളില്‍ നിന്നും റീഫണ്ട്  പോലും ലഭിച്ചിട്ടില്ല.

### Related Links & Sources
- [Original Story Source](https://moviemax.in/news/76846/ordered-laptop-online-when-i-opened-the-box-it-was-a-huge-scam)