സൗന്ദര്യമത്സരം കഴിഞ്ഞ് കൂട്ടത്തല്ല്; വീഡിയോ വൈറല്‍...

സൗന്ദര്യമത്സരം കഴിഞ്ഞ് കൂട്ടത്തല്ല്; വീഡിയോ വൈറല്‍...
2022-10-26T20:22:00 | By Susmitha Surendran

സൗന്ദര്യമത്സരമെന്ന് കേള്‍ക്കുമ്പോള്‍ നമ്മുടെ മനസില്‍ വരുന്ന ചില സങ്കല്‍പങ്ങളുണ്ടാകാം. വളരെ കേന്ദ്രീകൃതമായി നടക്കുന്ന ഒരു പരിപാടിയെന്ന നിലയിലായിരിക്കും ഏവരും ഇതിനെ ഉള്‍ക്കൊണ്ടിരിക്കുക. എന്നാലീ സങ്കല്‍പങ്ങളെയെല്ലാം തല്ലിത്തകര്‍ക്കുന്നൊരു സൗന്ദര്യമത്സരമാണ് ഈ വെള്ളിയാഴ്ച ന്യൂയോര്‍ക്കിലെ സ്റ്റേറ്റൻ ഐലൻഡില്‍ വച്ച് നടന്നത്.

മിസ് ശ്രീലങ്ക സൗന്ദര്യമത്സരമാണ് ഒരു പൊതുപരിപാടിയുടെ സീമകളെല്ലാം ലംഘിച്ചുകൊണ്ട് നാടകീയമായി അവസാനിച്ചത്. മത്സരത്തിന് ശേഷം പരിപാടി നടന്ന സ്ഥലത്ത് അക്ഷരാര്‍ത്ഥത്തില്‍ കൂട്ടത്തല്ല് തന്നെ നടക്കുകയായിരുന്നു. മത്സരം കഴിഞ്ഞ് നടത്തിയ പാര്‍ട്ടിക്കിടെയാണ് സംഭവം.

സ്ത്രീകളും പുരുഷന്മാരും അടക്കമുള്ള കൂട്ടമാണ് പരസ്പരം അസഭ്യം വിളിച്ചും കയ്യേറ്റം നടത്തിയും തീര്‍ത്തും മോശമായ രീതിയില്‍ പെരുമാറിയത്. എന്താണ് വഴക്കിന് കാരണമായതെന്ന് വ്യക്തമല്ല. എന്നാല്‍ പതിയെ അങ്ങോട്ടും ഇങ്ങോട്ടും സംസാരിച്ച് വഷളാവുകയും പിന്നീടത് കയ്യേറ്റത്തില്‍ ചെന്ന് അവസാനിക്കുകയുമായിരുന്നു. സ്ഥലത്തുണ്ടായിരുന്ന ആരോ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തിയ ദൃശ്യം പിന്നീട് സോഷ്യല്‍ മീഡിയയില്‍ വൈറലായി.


വ്യാപകമായ രീതിയിലാണിപ്പോഴിത് സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കപ്പെടുന്നത്. കൂട്ടത്തല്ലില്‍ പക്ഷെ സൗന്ദര്യമത്സരത്തില്‍ പങ്കെടുത്ത പതിനാല് പേരില്‍ ആരും ഉള്‍പ്പെട്ടിട്ടില്ലെന്ന് പരിപാടിയുടെ സംഘാടകര്‍ അറിയിച്ചിട്ടുണ്ട്. സംഭവത്തില്‍ പലരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുമുണ്ട്. ശ്രീലങ്കയില്‍ നിന്ന് യുഎസിലേക്ക് കുടിയേറിയവരില്‍ ധാരാളം പേര്‍ സ്റ്റേറ്റൻ ഐൻഡിലാണുള്ളത്.

അതിനാലാണ് ഇവിടെ തന്നെ സൗന്ദര്യമത്സരം സംഘടിപ്പിക്കാൻ സംഘാടകര്‍ തീരുമാനിച്ചത്. എന്തായാലും അത് ഈ രീതിയില്‍ മോശമായി കലാശിച്ചത് ശ്രീലങ്കൻസിന് ഇടയില്‍ കടുത്ത പ്രതിഷേധത്തിനാണ് ഇടയാക്കിയിരിക്കുന്നത്. നാടിന്‍റെ പേര് നശിപ്പിക്കുന്ന തരത്തിലുള്ള പെരുമാറ്റമാണ് ഇതെന്നും ഒരിക്കലും ഇത് അംഗീകരിക്കാവുന്നതല്ലെന്നുമാണ് ഇവര്‍ക്കിടയില്‍ നിന്ന് ഉയരുന്ന അഭിപ്രായം.

Content Highlight: Stoned after beauty pageant; The video went viral...

Next TV

Related Stories
ഷക്കീറയുടെ പാട്ടിനും മുകളിൽ ലാലേട്ടൻ മാസ്സ്!; ലോകകപ്പിനിടെ സോഷ്യൽ മീഡിയയിൽ വൈറലായി മോഹൻലാലിന്റെ ഫുട്ബോൾ ഗാനം!

Jun 11, 2026 05:28 PM

ഷക്കീറയുടെ പാട്ടിനും മുകളിൽ ലാലേട്ടൻ മാസ്സ്!; ലോകകപ്പിനിടെ സോഷ്യൽ മീഡിയയിൽ വൈറലായി മോഹൻലാലിന്റെ ഫുട്ബോൾ ഗാനം!

ഷക്കീറയുടെ പാട്ടിനും മുകളിൽ ലാലേട്ടൻ മാസ്സ്!; ലോകകപ്പിനിടെ സോഷ്യൽ മീഡിയയിൽ വൈറലായി മോഹൻലാലിന്റെ ഫുട്ബോൾ...

Read More >>
ഓട്ടോക്കൂലി നൽകിയപ്പോൾ പറ്റിയ ഒരു 'അബദ്ധം'; അക്കൗണ്ടിലെത്തിയ 15,000 രൂപ ഒരു മടിയുമില്ലാതെ തിരികെ നൽകി ഡ്രൈവർ; കയ്യടിച്ച് സോഷ്യൽ മീഡിയ

Jun 6, 2026 01:29 PM

ഓട്ടോക്കൂലി നൽകിയപ്പോൾ പറ്റിയ ഒരു 'അബദ്ധം'; അക്കൗണ്ടിലെത്തിയ 15,000 രൂപ ഒരു മടിയുമില്ലാതെ തിരികെ നൽകി ഡ്രൈവർ; കയ്യടിച്ച് സോഷ്യൽ മീഡിയ

ഓട്ടോ യാത്രയ്ക്ക് ശേഷം അബദ്ധത്തിൽ അക്കൗണ്ടിലേക്ക് 15,000 രൂപ ഒരു മടിയുമില്ലാതെ തിരികെ നൽകി...

Read More >>
Top Stories










News Roundup