---
title: "എനിക്കൊരു നാണവും ഇല്ല; നൂബിന്‍ പങ്കുവെച്ച വീഡിയോ വൈറലാകുന്നു "
english_title: "I have no shame; The video shared by Nubin is going viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/76734/i-have-no-shame-the-video-shared-by-nubin-is-going-viral"
published_at: "2022-10-26T15:42:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/635908281ba95_noobin.jpg"
keywords: []
---

# എനിക്കൊരു നാണവും ഇല്ല; നൂബിന്‍ പങ്കുവെച്ച വീഡിയോ വൈറലാകുന്നു 

> **Lead Summary:** അന്നും ഇന്നും മികച്ച പരമ്പരയായി തുടരുകയാണ് കുടുംബവിളക്ക്. ഇതില്‍ സുമിത്രയുടെ മകന്‍ പ്രതീഷ് ആയി എത്തുന്നത് നടന്‍ നൂബിനാണ്. 

## Article Content

അന്നും ഇന്നും മികച്ച പരമ്പരയായി തുടരുകയാണ് കുടുംബവിളക്ക്. ഇതില്‍ സുമിത്രയുടെ മകന്‍ പ്രതീഷ് ആയി എത്തുന്നത് നടന്‍ നൂബിനാണ്. 

 ഇപ്പോള്‍ നൂബിന്‍ പെണ്‍ വേഷം കെട്ടിനില്‍ക്കുന്ന വീഡിയോ ആണ് പുറത്തുവന്നത്. സൂര്യ ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന മനസ്സിനക്കരെ എന്ന സീരിയലിന് വേണ്ടിയാണ് നൂബിന്‍ പെണ്‍ വേഷം കെട്ടുന്നത്.

മുസ്ലീം പെണ്‍കുട്ടിയായി പർദ്ദയില്‍ മൂടിയാണ് മേക്കപ്പ് ഇട്ടിരിയ്ക്കുന്നത്. എന്നാല്‍ അഴുകുള്ള, മനോഹരമായ നൂബിന്റെ കണ്ണ് മാത്രം പുറത്ത് കാണാം. കുടുംബ വിളക്ക് സീരിയലിന്റെ കണ്ടിന്യൂയിറ്റി പോകരുത് എന്നുള്ളത് കൊണ്ട് താടി കളയാന്‍ പറ്റില്ല എന്ന് നൂബിന്‍ പറയുന്നു.

പെണ്ണായി മേക്കപ്പ് ഇടുന്നതിന് ഇടയില്‍ സെറ്റില്‍ പലരും നൂബിനെ കളിയാക്കുന്നുണ്ടായിരുന്നു. ‘എനിക്കൊരു നാണവും ഇല്ല, ഇങ്ങനെ തന്നെ വേണമെങ്കില്‍ ഞാന്‍ വീട്ടിലേക്ക് പോകും’ എന്നാണ് കമന്റ് അടിയ്ക്കുന്നവരോട് നൂബിന്‍ പറഞ്ഞത്. ജീവിതത്തിലാദ്യമായാണ് ഇങ്ങനെ ഒരു സ്ത്രീവേഷം ഇടുന്നത് എന്നും നൂബിന്‍ പറയുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/76734/i-have-no-shame-the-video-shared-by-nubin-is-going-viral)