സ്വന്തം ഭാര്യയുടെ മുലപ്പാൽ കുടിച്ചിട്ടുണ്ടോ? എന്നാൽ താരം കുടിച്ചിട്ടുണ്ട്, പിന്നീട് നടന്നത്

സ്വന്തം ഭാര്യയുടെ മുലപ്പാൽ കുടിച്ചിട്ടുണ്ടോ? എന്നാൽ താരം കുടിച്ചിട്ടുണ്ട്, പിന്നീട് നടന്നത്
2021-10-28T15:09:00 | By Susmitha Surendran

ആക്ടർ സിംഗർ റൈറ്റർ എന്നിങ്ങനെ പല മേഖലകളിൽ കഴിവ് തെളിയിച്ച താരമാണ് ആയുഷ്മാൻ ഖുറാന. അഭിനയിച്ച സിനിമകളൾ ഒക്കെ സൂപ്പർ ഹിറ്റ് ആക്കിമാറ്റിയ ബോളിവുഡിലെ ചുരുക്കം ചില നടന്മാരിൽ ഒരാളാണ് ഇദ്ദേഹം. അഭിനയപ്രാധാന്യമുള്ള കഥാപാത്രങ്ങൾ ചെയ്തുകൊണ്ട് പ്രേക്ഷകപ്രീതി കരസ്ഥമാക്കാനും അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്.

ഈ അടുത്ത പൃഥ്വിരാജ് നായകനായി ഓ ടി ടി പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്ത ബ്രഹ്മം എന്ന സിനിമയുടെ ഒറിജിനൽ പതിപ്പായ അന്തഥുനിൽ അഭിനയിച്ച് വിസ്മയിപ്പിക്കാൻ ആയുഷ്മാൻ ഖുറാനക്ക് സാധിച്ചിരുന്നു. പല സിനിമ പണ്ഡിതന്മാരുടെ അഭിപ്രായപ്രകാരം പൃഥ്വിരാജിനേക്കാൾ നന്നായി ഈ വേഷം ആയുഷ്മാൻ ഖുറാന ചെയ്തിട്ടുണ്ട് എന്നാണ്. ഇതുതന്നെ ഇദ്ദേഹത്തിന്റെ കഴിവുകളെ വിളിച്ചോതുന്നു.

താഹിറ കശ്യപ് എന്നാണ് ഇദ്ദേഹത്തിന്റെ ഭാര്യയുടെ പേര്. ഇവർക്ക് രണ്ട് കുട്ടികളുണ്ട്. കുടുംബത്തിന്റെ സന്തോഷ നിമിഷങ്ങൾ ഇരുവരും സോഷ്യൽ മീഡിയയിലൂടെ ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കുകയും ചെയ്യുന്നുണ്ട്. ഈ അടുത്തായി ഒരു പുസ്തകം പുറത്തിറക്കിയിരുന്നു. ‘ദി സെവൻസ് ഓഫ് ബിഇങ് എ മദർ’ എന്നായിരുന്നു പുസ്തകത്തിന്റെ പേര്. ഇവരുടെ ജീവിതത്തിലുണ്ടായ ഓരോ അനുഭവങ്ങളും ഈ പുസ്തകത്തിൽ തുറന്നു പറയുന്നുണ്ട്.

അതിലെ ഏറ്റവും രസകരമായ ഒരു കാര്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറിയിട്ടുള്ളത്. സ്വന്തം ഭാര്യയായ താഹിറ കശ്യപിന്റെ മുലപ്പാൽ ഭർത്താവ് കുടിച്ചു എന്നതാണ് പുസ്തകത്തിൽ എഴുതി വെച്ചിരിക്കുന്നത്. വളരെ രസകരമായ ജീവിതാനുഭവമാണ് പുസ്തകത്തിൽ പറഞ്ഞിട്ടുള്ളത്.

രണ്ടുപേരും ഒരുമിച്ച് ബാങ്കോക്കിൽ പോയപ്പോൾ തന്റെ മുലപ്പാൽ ഭർത്താവ് കുടിച്ചു എന്ന സംഭവമാണ് പുസ്തകത്തിൽ എഴുതിയിരിക്കുന്നത്. മൂന്ന് ദിവസത്തെ ട്രിപ്പ്ന്ന് വേണ്ടിയായിരുന്നു ഇരുവരും ബാങ്കൊക്കിൽ പോയത്. 7 മാസം പ്രായമുള്ള കുഞ്ഞ് ഒപ്പം ഉള്ളതുകൊണ്ട് തന്നെ യാത്രയിൽ മുലപ്പാൽ കൊടുക്കുന്നത് ബുദ്ധിമുട്ട് ആയിരുന്നു. അതുകൊണ്ട് മുലപ്പാൽ കുപ്പിയിലാക്കിയായിരുന്നു യാത്ര ചെയ്തിരുന്നത്.

ഒരിക്കൽ കുട്ടിയെ കൂടാതെ എയർപോർട്ടിൽ നിൽക്കുന്ന സമയത്തായിരുന്നു അമ്മയുടെ ഫോൺ കോൾ വരുന്നത്. കുട്ടി സുഖമായി ഉറങ്ങുന്നു എന്നും, കുട്ടിയുടെ മുലപ്പാൽ കുപ്പി കാണാനില്ല എന്നും അമ്മ ഫോണിലൂടെ പറഞ്ഞു. താരം ആകെ കൺഫ്യൂഷനിലായി. വീട്ടിലെത്തിയ ഭർത്താവിനോട് കാര്യം തിരക്കി. സ്വന്തം ഭാര്യയുടെ മുലപ്പാൽ കുടിച്ചു കിടന്നുറങ്ങുകയായിരുന്നു ആയുഷ്മാൻ ഖുറാന.

നല്ല ചൂട് നിറയെ പോഷകങ്ങൾ ഞാൻ അത് പ്രോട്ടീൻ ഷേക്ക് ആയി കുടിച്ചു എന്നായിരുന്നു ആയുഷ്മാൻ ഖുറാന ഭാര്യക്ക് നൽകിയ മറുപടി. അതിനുശേഷം എന്തെങ്കിലും ആവശ്യത്തിന് പുറത്തുപോകുമ്പോൾ മുലപ്പാൽ കുപ്പി ഒളിപ്പിച്ചു വെക്കുകയാണ്, എന്ന് താഹിറ കഷ്യപ് പുസ്തകത്തിൽ പറയുന്നുണ്ട്. പുസ്തകത്തിലെ വെളിപ്പെടുത്തൽ സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറിയിരിക്കുന്നു.


Content Highlight: Have you ever drank your wife's breast milk? But the actor was drunk, which happened later

Next TV

Related Stories
'സംവിധായകൻ കട്ട് പറഞ്ഞിട്ടും ചുണ്ട് കടിച്ചുമുറിച്ചു!' ആ വിചിത്രമായ ആരോപണം വെറും ഭാവന; മാധ്യമപ്രവർത്തകയ്ക്ക് കങ്കണയുടെ മറുപടി

Jun 29, 2026 05:44 PM

'സംവിധായകൻ കട്ട് പറഞ്ഞിട്ടും ചുണ്ട് കടിച്ചുമുറിച്ചു!' ആ വിചിത്രമായ ആരോപണം വെറും ഭാവന; മാധ്യമപ്രവർത്തകയ്ക്ക് കങ്കണയുടെ മറുപടി

കങ്കണ റണൗട്ട്, വീർ ദാസ്, ചുംബന വിവാദം, വീർ ദാസിന്റെ ചുണ്ട് കടിച്ചുമുറിച്ചെന്ന...

Read More >>
Top Stories










News Roundup