---
title: "അതുകൊണ്ടായിരിക്കും ഇപ്പോഴത്തെ ഈ അവസ്ഥയിലും അവൻ പിടിച്ച് നിൽക്കുന്നത്; ദിലീപിനെക്കുറിച്ച് നാദിർഷ പറയുന്നു "
english_title: "What Nadirsha said about Dileep is now going viral."
publisher: "moviemax.in"
canonical_url: "https://moviemax.in/news/76719/what-nadirsha-said-about-dileep-is-now-going-viral"
published_at: "2022-10-26T14:31:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6358f8f1394da_dileep_and_nadhirsha.jpg"
keywords: []
---

# അതുകൊണ്ടായിരിക്കും ഇപ്പോഴത്തെ ഈ അവസ്ഥയിലും അവൻ പിടിച്ച് നിൽക്കുന്നത്; ദിലീപിനെക്കുറിച്ച് നാദിർഷ പറയുന്നു 

> **Lead Summary:** മലയാളികൾക്ക് പ്രിയങ്കരരായ രണ്ട താരങ്ങളാണ് ദിലീപും നാദിർഷയും . ഇരുവരുടെയും സൗഹൃദം എത്രത്തോളം വലുതാണെന്നത് മലയാളിയെ പറഞ്ഞ് ബോധ്യപ്പെടുത്തേണ്ട കാര്യമല്ല. പലപ്പോഴായി മലയാളി അത് തിരിച്ചറിഞ്ഞിട്ടുള്ളതാണ്. അന്നും ഇന്നും ഏത് സാഹചര്യത്തിലും ദിലീപിനൊപ്പം നാദിർഷയുണ്ട്. 

## Article Content

മലയാളികൾക്ക് പ്രിയങ്കരരായ രണ്ട താരങ്ങളാണ് ദിലീപും നാദിർഷയും . ഇരുവരുടെയും സൗഹൃദം എത്രത്തോളം വലുതാണെന്നത് മലയാളിയെ പറഞ്ഞ് ബോധ്യപ്പെടുത്തേണ്ട കാര്യമല്ല. പലപ്പോഴായി മലയാളി അത് തിരിച്ചറിഞ്ഞിട്ടുള്ളതാണ്. അന്നും ഇന്നും ഏത് സാഹചര്യത്തിലും ദിലീപിനൊപ്പം നാദിർഷയുണ്ട്. 

ഇരുവരും ഒരുമിച്ച് അഭിമുഖങ്ങളിൽ പ്രത്യക്ഷപ്പെടുമ്പോൾ ആ സൗഹൃദത്തിന്റെ ആഴം കണ്ടിരിക്കുന്നവർക്ക് മനസിലാകും.  രക്ത ബന്ധത്തിന് സമാനമായ സൗഹൃദമാണ് ഇരുവർക്കും പരസ്പരമുള്ളത്. രണ്ടുപേരും മിമിക്രിയിലൂടെ സിനിമയിലേക്ക് എത്തിയതാണ്.

തുടക്ക കാലത്ത് നിരവധി സിനിമകളിൽ ഒരുമിച്ച് അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. മിമിക്രി ചെയ്ത് നടക്കുന്ന കാലത്താണ് ഇരുവരും പരിചയപ്പെടുന്നതും സൗഹൃദത്തിലായതും. ഇരുവരും തമ്മിലുള്ള സൗഹൃദം കുടുംബങ്ങളിലേക്കും വ്യാപിച്ചിട്ടുണ്ട്. നാദിർഷയുടെ മക്കളും ദിലീപിന്റെ മകൾ മീനാക്ഷിയും അടുത്ത സുഹൃത്തുക്കളാണ്. 

ഇപ്പോഴിതാ മിർച്ചി എഫ് എമ്മിന് നൽകിയ അഭിമുഖത്തിൽ ദിലീപിനെ കുറിച്ച് നാദിർഷ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്. തന്നെക്കാൾ ഡീസന്റ് സ്വഭാവം ദിലീപിനാണെന്നാണ് നാദിർഷ പറയുന്നത്. 'നിന്റെ ഈ സ്വഭാവം മാറ്റണം അത് ശരിയല്ല എന്നൊന്നും എനിക്ക് ഇന്നേവരെ ദിലീപിനോട് പറയേണ്ടി വന്നിട്ടില്ല.

അത്തരത്തിൽ നിന്റെ ​ഈ രീതി മാറ്റണമെന്ന് എന്നോട് അവനാണ് എപ്പോഴും പറയാറുള്ളത്. ഞാൻ ദിലീപിനെപ്പോലെ ക്വയറ്റ് അല്ല. എനിക്ക് ഇത്തിരി എടുത്ത് ചാട്ടം കൂടുതലാണ്. അവൻ പക്ഷെ അങ്ങനെയല്ല.' 

'ആരെങ്കിലും ചീത്ത പറഞ്ഞാലും ക്ഷമയുടെ നെല്ലിപ്പലക വരെ അവൻ പോകും. അതുകൊണ്ടായിരിക്കും ഇപ്പോഴത്തെ ഈ അവസ്ഥയിലും അവൻ പിടിച്ച് നിൽക്കുന്നത്. അവന്റെ സ്ഥാനത്ത് ഞാൻ എങ്ങാനുമായിരുന്നെങ്കിൽ പ്രഷർ അടിച്ചിട്ട് തട്ടിപ്പോയേനെ.

' 'ചിലപ്പോൾ എന്റെ എന്തെങ്കിലും പ്രവൃത്തി ശ്രദ്ധയിൽപ്പെട്ട് കഴിയുമ്പോൾ എന്നോട് പറയും ഇനി ഇങ്ങനെ പെരുമാറരുത്. അല്ലെങ്കിൽ അയാളോട് നീ അങ്ങനെ ചെയ്തത് ശരിയായില്ല എന്നൊക്കെ... അങ്ങനെയുള്ള ഉപദേശങ്ങൾ അവൻ തരാറുണ്ട്.' 

'എന്നേക്കാൾ ഡീസന്റ് സ്വഭാവമാണ് ദിലീപിന്. ഇതുവരെ അവനെ പറഞ്ഞ് തിരുത്തേണ്ട സ്ഥിതി എനിക്ക് വന്നിട്ടില്ല. എനിക്ക് അറിയാവുന്നതിൽ അത്യാവശ്യം നല്ല സ്വഭാവമുള്ള ഒരുത്തനാണ് അവൻ. ഇതുകേട്ട് ചിലരൊക്കെ പറയും ഞാൻ ദിലീപിനെ വെള്ളപൂശാൻ വേണ്ടിയാണ് ഇതൊക്കെ പറയുന്നതെന്ന്.' 'അങ്ങനെ ആരേലും പറഞ്ഞ് നടന്നാലും കുഴപ്പിമില്ല. അവർ പറഞ്ഞോട്ടെ' നാദിർഷ പറഞ്ഞു. 

### Related Links & Sources
- [Original Story Source](https://moviemax.in/news/76719/what-nadirsha-said-about-dileep-is-now-going-viral)