---
title: "എന്റെ കാര്യം ഞാന്‍ നോക്കിക്കോളം, ഞാന്‍ എപ്പോഴും ചുള്ളന്‍ തന്നെയാണ്; ബാല പറയുന്നു  "
english_title: "Actor Bala's new interview is getting attention now"
publisher: "moviemax.in"
canonical_url: "https://moviemax.in/news/76696/actor-balas-new-interview-is-getting-attention-now"
published_at: "2022-10-26T13:24:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6358e7f7e3623_bala.jpg"
keywords: []
---

# എന്റെ കാര്യം ഞാന്‍ നോക്കിക്കോളം, ഞാന്‍ എപ്പോഴും ചുള്ളന്‍ തന്നെയാണ്; ബാല പറയുന്നു  

> **Lead Summary:** പ്രേക്ഷകർക്ക് സുപരിചിതനായ നടനാണ് ബാല . തന്റെ കാര്യങ്ങളെ കുറിച്ച് അറിയാന്‍ തന്റെ സ്വകാര്യതയിലേക്ക് എത്തി നോക്കുന്നവര്‍ക്കുള്ള മറുപടിയുമായി നടന്‍ ബാല. തനിക്ക് ഭാര്യയില്ല, കുട്ടിയില്ല എന്നുള്ളതാണ് പലരുടെയും ഇപ്പോഴെത്ത വിഷമം.

## Article Content

പ്രേക്ഷകർക്ക് സുപരിചിതനായ നടനാണ് ബാല . തന്റെ കാര്യങ്ങളെ കുറിച്ച് അറിയാന്‍ തന്റെ സ്വകാര്യതയിലേക്ക് എത്തി നോക്കുന്നവര്‍ക്കുള്ള മറുപടിയുമായി നടന്‍ ബാല. തനിക്ക് ഭാര്യയില്ല, കുട്ടിയില്ല എന്നുള്ളതാണ് പലരുടെയും ഇപ്പോഴെത്ത വിഷമം.

തന്റെ കാര്യം താന്‍ തന്നെ നോക്കിക്കോളം എന്നാണ് ബാല പറയുന്നത്. ഈ മാസം 21ന് ആണ് രണ്ടാം ഭാര്യയായ എലിസബത്തുമായി പിരിഞ്ഞ വിവരം ബാല പങ്കുവെച്ചത്.

കുടുംബ ജീവിതത്തില്‍ രണ്ട് തവണ തോറ്റുപോയി എന്നാണ് ബാല ഫെയ്‌സ്ബുക്കിലൂടെ പറഞ്ഞത്. തന്റെ സ്വകാര്യതയിലേക്ക് എത്തി നോക്കുന്നവര്‍ക്കുള്ള മറുപടിയാണ് ബാല ഇപ്പോള്‍ നല്‍കിയിരിക്കുന്നത്.

”എനിക്ക് ഭാര്യയില്ല, കുട്ടിയില്ല എന്നുള്ളതാണ് പലരുടേയും ഇപ്പോഴെത്ത വിഷമം. എന്റെ കാര്യം ഞാന്‍ നോക്കിക്കോളം. ഞാന്‍ എപ്പോഴും ചുള്ളന്‍ തന്നെയാണ്. എന്നെ സ്‌നേഹിക്കുന്നത് കൊണ്ടാണ് എല്ലാവരും എന്നെ കളിയാക്കുന്നത്. അങ്ങനെ എന്നെ സ്‌നേഹിക്കുന്ന ആളുകള്‍ ഉള്ളതുകൊണ്ടാണ് ഞാന്‍ സുന്ദരനായി ഇരിക്കുന്നത്.”

”അല്ലെങ്കില്‍ ഇല്ല. സൂര്യയ്‌ക്കൊപ്പം ഇപ്പോള്‍ ഒരു സിനിമ ചെയ്യുന്നുണ്ട് അതുകൊണ്ടാണ് ഞാന്‍ ശരീരഭാരം കുറച്ചത്. പൃഥ്വിരാജും മോഹന്‍ലാല്‍ സാറുമൊക്കെ ശരീര ഭാരം കുറയ്ക്കുകയും കൂട്ടുകയും ചെയ്യാറില്ല? കഥാപാത്രങ്ങള്‍ വേണ്ടി… അതുപോലെയെയുള്ളൂ” എന്നാണ് ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ബാല പറയുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/76696/actor-balas-new-interview-is-getting-attention-now)