---
title: "കഴിഞ്ഞു പോയത് എല്ലാം മുന്നോട്ട് നടക്കാനുള്ള ശക്തി തരും; മേഘ്‌ന വിന്‍സെന്റ്"
english_title: "All that has passed gives strength to move forward; Meghna Vincent"
publisher: "moviemax.in"
canonical_url: "https://moviemax.in/news/76660/all-that-has-passed-gives-strength-to-move-forward-meghna-vincent"
published_at: "2022-10-26T11:49:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6358d1a4685e2_megna_vincent.jpg"
keywords: []
---

# കഴിഞ്ഞു പോയത് എല്ലാം മുന്നോട്ട് നടക്കാനുള്ള ശക്തി തരും; മേഘ്‌ന വിന്‍സെന്റ്

> **Lead Summary:** ചന്ദനമഴ എന്ന സീരിയലിലൂടെ മലയാളികൾക്ക് സുപരിചിതയായി മാറിയ താരമാണ് മേഘ്‌ന വിന്‍സെന്റ് . വിവാഹത്തോടെ അഭിനയത്തില്‍ നിന്നും മാറിനിന്ന അമൃത പിന്നീട് തമിഴ് സീരിയലിലൂടെ തിരിച്ചുവന്നു.

## Article Content

ചന്ദനമഴ എന്ന സീരിയലിലൂടെ മലയാളികൾക്ക് സുപരിചിതയായി മാറിയ താരമാണ് മേഘ്‌ന വിന്‍സെന്റ് . വിവാഹത്തോടെ അഭിനയത്തില്‍ നിന്നും മാറിനിന്ന അമൃത പിന്നീട് തമിഴ് സീരിയലിലൂടെ തിരിച്ചുവന്നു.

ശേഷം മിസിസ് ഹിറ്റ്‌ലര്‍ എന്ന പരമ്പരയിലും താരം അഭിനയിച്ചു. ഇപ്പോഴിതാ അഭിമുഖത്തിനിടെ തന്റെ ജീവിതത്തെക്കുറിച്ചും കൂടി പറഞ്ഞിരിക്കുകയാണ് അമൃത.

എല്ലാവര്‍ക്കും ജീവിതത്തില്‍ ഉയര്‍ച്ച താഴ്ചകള്‍ ഉണ്ടാവും. അതിനെ എങ്ങനെ സമീപിയ്ക്കുന്നു എന്നതിലാണ് കാര്യം. ഏതൊരു കഷ്ടത്തെയും നമ്മള്‍ മുറുകെ പിടിയ്ക്കുമ്പോഴാണ് ആ വിഷമം കൂടുന്നത്. അതിനെ അങ്ങ് വിട്ടേക്കുക. നടക്കുന്നത് പോലെ നടക്കട്ടെ എന്ന് കരുതി കഴിഞ്ഞാല്‍, ആ ഭാരം നമുക്ക് അനുഭവപ്പെടില്ല മേഘ്ന പറഞ്ഞു.

അതേസമയം കഴിഞ്ഞത് ഒന്നും താന്‍ മറക്കില്ലെന്നും അനുഭവങ്ങള്‍ ചീത്തയായാലും നല്ലതായാലും അതില്‍ നിന്ന് എന്തെങ്കിലും ഒക്കെ പഠിക്കാന്‍ ഉണ്ടാവും , കഴിഞ്ഞു പോയത് എല്ലാം മുന്നോട്ട് നടക്കാനുള്ള ശക്തി തരും എന്നും അമൃത പറഞ്ഞു.

താന്‍ ഇപ്പോള്‍ സിംഗിള്‍ ആണെന്നും പെട്ടെന്ന് മിംഗിള്‍ അവന്‍ താല്പര്യമില്ലെന്നും നടി പറഞ്ഞു. പ്രണയ വിവാഹമായാലും അറേഞ്ച്ഡ് മാര്യേജ് ആയാലും സമാധാനം ഉണ്ടായാല്‍ മതിയെന്നും താരം കൂട്ടിച്ചേര്‍ത്തു.

### Related Links & Sources
- [Original Story Source](https://moviemax.in/news/76660/all-that-has-passed-gives-strength-to-move-forward-meghna-vincent)