---
title: "'വിവാഹമോചനസമയത്ത് മീനാക്ഷി ചെറിയ കുട്ടിയല്ല, 'അച്ഛനാണ് ശരി' കമന്‍റിൽ ചേരിതിരിഞ്ഞ് ഫാൻസ്"
english_title: "Meenakshi was not a small child at the time of her divorce."
publisher: "moviemax.in"
canonical_url: "https://moviemax.in/news/7662/meenakshi-was-not-a-small-child-at-the-time-of-her-divorce"
published_at: "2021-10-28T14:35:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/617a69d64dc54_manju.jpg"
keywords: []
---

# 'വിവാഹമോചനസമയത്ത് മീനാക്ഷി ചെറിയ കുട്ടിയല്ല, 'അച്ഛനാണ് ശരി' കമന്‍റിൽ ചേരിതിരിഞ്ഞ് ഫാൻസ്

> **Lead Summary:** മലയാളികളുടെ ജനപ്രിയ നായകൻ ദിലീപ് തന്‍റെ 54-ാം പിറന്നാള്‍ ആഘോഷിച്ചത് കഴിഞ്ഞ ദിവസമാണ്. നിരവധി സിനിമകളിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനായ ദിലീപിന്‍റേയും കുടുംബത്തിന്‍റേയും വിശേഷങ്ങൾ സോഷ്യൽമീഡിയ എപ്പോഴും ആഘോഷമാക്കാറുണ്ട്.

## Article Content

മലയാളികളുടെ ജനപ്രിയ നായകൻ ദിലീപ് തന്‍റെ 54-ാം പിറന്നാള്‍ ആഘോഷിച്ചത് കഴിഞ്ഞ ദിവസമാണ്. നിരവധി സിനിമകളിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനായ ദിലീപിന്‍റേയും കുടുംബത്തിന്‍റേയും വിശേഷങ്ങൾ സോഷ്യൽമീഡിയ എപ്പോഴും ആഘോഷമാക്കാറുണ്ട്.

ഇക്കുറി പിറന്നാള്‍ ദിനത്തിൽ മകൾ മീനാക്ഷി പങ്കിട്ട ചിത്രം നിമിഷ നേരം കൊണ്ട് വൈറലായിരുന്നു. തന്‍റെ കുട്ടിക്കാലത്ത് അച്ഛനോടൊപ്പമിരിക്കുന്ന ഒരു ചിത്രമായിരുന്നു മീനാക്ഷി പങ്കുവെച്ചത്. ഇപ്പോഴിതാ ചിത്രത്തിന് താഴെ വന്നൊരു കമന്‍റിനെ ചുറ്റിപറ്റി ദിലീപ് - മഞ്ജു ഫാൻസ് പോരാട്ടം തുടങ്ങി കഴിഞ്ഞു.

ദിലീപും മീനാക്ഷിയുമൊത്തുള്ളൊരു അപൂർവ്വ ചിത്രമാണ് ദിലീപിന്‍റെ പിറന്നാള്‍ ദിനത്തിൽ മീനാക്ഷി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. 'ഹാപ്പി ബർത്ത് ഡേ അച്ഛാ, ഐ ലവ് യൂ', എന്നും മീനാക്ഷി കുറിച്ചിരുന്നു. നിരവധിപേർ പോസ്റ്റിന് താഴെ കമന്‍റുകളുമായി എത്തിയിരുന്നു. അച്ഛന്‍റെ മകളെന്നും ഇനിയെന്ത് വേണമെന്നുമൊക്കെ പലരും കമന്‍റ് ചെയ്തിരുന്നു.

തന്‍റെ കുട്ടിക്കാലത്തെ ഒരു ചിത്രമായിരുന്നു മീനാക്ഷി പങ്കുവെച്ചത്. അച്ഛനോടൊപ്പമുള്ളൊരു മനോഹര ചിത്രം. അതോടൊപ്പം തന്നെ അടുത്തിടെ ഓണത്തിന് അച്ഛനോടൊപ്പം എടുത്തൊരു ചിത്രവും ഉണ്ടായിരുന്നു. അന്നും ഇന്നും ദിലീപേട്ടന് ഒരു മാറ്റവുമില്ലെന്നുള്‍പ്പെടെ കമന്‍റുമായി നിരവധിപേർ രംഗത്തെത്തുകയുണ്ടായി. നിമിഷ നേരം കൊണ്ട് പോസ്റ്റ് വൈറുമായി.

ആ പോസ്റ്റിന് താഴെ ഒരാൾ 'അച്ഛൻ ആണ് ശരി' എന്ന് കമന്‍റ് ചെയ്യുകയുണ്ടായി. അതിന് താഴെ നിരവധിപേരാണ് മറുപടിയുമായെത്തിയത്. എന്താ അമ്മ ശരിയല്ലേ, എന്താ മീനാക്ഷി മഞ്ജുവിന്‍റെ പിറന്നാളിന് പോസ്റ്റിടാത്തെ തുടങ്ങിയ നിരവധി കമന്‍റുകള്‍ ഇതിന് താഴെ വരികയുണ്ടായി. 'ദിലീപും മഞ്ജുവുമായുള്ള വിവാഹമോചനസമയത്ത് മീനാക്ഷി ചെറിയ കുട്ടിയൊന്നുമല്ല.

എന്നിട്ടും അവള്‍ അച്ഛന്‍റെ കൂടെ നിൽക്കാനാണ് ആഗ്രഹിച്ചത്. അതിൽ തന്നെ കാര്യങ്ങള്‍ ഊഹിക്കാമല്ലോ, അവർ ഒരുമിച്ച് ജീവിക്കാൻ കഴിയാതെയായപ്പോള്‍ ഡിവോഴ്സ് ആയി. അതിന്‍റെ കാരണം അവർ‍ പുറത്തുവിട്ടിട്ടില്ല, അതിനാൽ ഒന്നുമറിയാതെ ആരേയും കുറ്റപ്പെടുത്തേണ്ട' എന്നാണ് മറ്റൊരാളുടെ കമന്‍റ് വന്നിട്ടുള്ളത്.

എട്ട് വർ‍ഷമായിട്ടും മീനാക്ഷി എന്താ മഞ്ജുവിനെ തിരിഞ്ഞു നോക്കാത്തെ, ആഘോഷവും അടുപ്പവും രണ്ടും രണ്ടാണ്, അടുപ്പം കാണിച്ചില്ലെങ്കിലെന്താ മഞ്ജു ജീവിക്കില്ലേ, മീനാക്ഷിയുടെ പിറന്നാളിന് മഞ്ജു പോസ്റ്റിടാറുണ്ടോ, മീനാക്ഷിക്ക് വല്ല പെടലി വേദന വല്ലോം കാണും അതായിരിക്കും തിരിഞ്ഞ് നോക്കത്തത്, തുടങ്ങി നിരവധി ദിലീപ് - മഞ്ജു ഫാൻസ് കമന്‍റുകളിലൂടെയുള്ള ഏറ്റുമുട്ടലാണ് പോസ്റ്റിന് താഴെ നടക്കുന്നത്. 2015ലായിരുന്നു ദിലീപും മഞ്ജു വാര്യരും വിവാഹ മോചിതരായത്. 2016-ൽ ദിലീപ്, കാവ്യ മാധവനെ വിവാഹം ചെയ്തു. ഇവർക്ക് മഹാലക്ഷ്മി എന്നൊരു മകളുമുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/7662/meenakshi-was-not-a-small-child-at-the-time-of-her-divorce)