---
title: "മലയാളത്തിൽ ഏറെ പ്രിയപ്പെട്ട ഈ താരപുത്രിയെ മനസ്സിലായോ? "
english_title: "Do you understand this child in the picture?"
publisher: "moviemax.in"
canonical_url: "https://moviemax.in/news/76619/do-you-understand-this-child-in-the-picture"
published_at: "2022-10-26T07:55:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63589aac9765e_dhwani.jpg"
keywords: []
---

# മലയാളത്തിൽ ഏറെ പ്രിയപ്പെട്ട ഈ താരപുത്രിയെ മനസ്സിലായോ? 

> **Lead Summary:** സിനിമ സീരിയൽ താരങ്ങളുടെ വിശേഷങ്ങൾ അറിയുവാൻ നമ്മൾക്ക് എന്നും ഒരു പ്രത്യേക കൗതുകം തന്നെയായിരിക്കും. ഇപ്പോൾ ഒരു ചെറിയ കുട്ടിയുടെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. ഈ കുട്ടിയെ എടുത്തിരിക്കുന്നത് അവരുടെ മുത്തശ്ശി ആണ് എന്നാണ് തോന്നുന്നത്.

## Article Content

സിനിമ സീരിയൽ താരങ്ങളുടെ വിശേഷങ്ങൾ അറിയുവാൻ നമ്മൾക്ക് എന്നും ഒരു പ്രത്യേക കൗതുകം തന്നെയായിരിക്കും. ഇപ്പോൾ ഒരു ചെറിയ കുട്ടിയുടെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. ഈ കുട്ടിയെ എടുത്തിരിക്കുന്നത് അവരുടെ മുത്തശ്ശി ആണ് എന്നാണ് തോന്നുന്നത്.

വളരെ സീരിയസ് ആയിട്ടാണ് ഈ കുട്ടി ചിത്രങ്ങളിൽ എല്ലാം തന്നെ പ്രത്യക്ഷപ്പെടുന്നത്. കുട്ടിയുടെ അമ്മ തന്നെയാണ് ഈ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. അതേസമയം ആരാണ് ഈ കുട്ടി എന്ന് നിങ്ങൾക്ക് മനസ്സിലായോ?

ധ്വനി എന്നാണ് ഈ കുട്ടിയുടെ പേര്. രണ്ടു മാസങ്ങൾക്കുമുണ്ടായിരുന്നു കുട്ടി ജനിച്ചത്. കുട്ടിയുടെ അച്ഛനും അമ്മയും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട സീരിയൽ താരങ്ങളാണ്. മൃദുല വിജയ് എന്നാണ് അമ്മയുടെ പേര്. യുവകൃഷ്ണ എന്നാണ് അച്ഛൻറെ പേര്. ഒരു വർഷത്തിനു മുമ്പ് ആയിരുന്നു ഇരുവരും വിവാഹം ചെയ്തത്. നിരവധി ആളുകൾ ആയിരുന്നു ഇവർക്ക് അഭിനന്ദനങ്ങൾ അർപ്പിച്ചുകൊണ്ട് രംഗത്തെത്തിയത്.

പ്രണയവിവാഹം ആയിരുന്നില്ല ഇവരുടെത്. ഇരുവരുടെയും വീട്ടുകാർ ഇവർക്ക് വിവാഹം ആലോചിക്കുന്ന സമയമായിരുന്നു. അപ്പോഴാണ് ഇവർ രണ്ടുപേരുടെയും മ്യൂച്ച്വൽ ഫ്രണ്ട് ആയിട്ടുള്ള രേഖ രതീഷ് എന്തുകൊണ്ട് ഇവർക്ക് രണ്ടുപേർക്കും കല്യാണം കഴിച്ചു കൂടാ എന്ന നിർദ്ദേശം മുന്നോട്ടുവയ്ക്കുന്നത്.

അങ്ങനെയാണ് ഇവർക്ക് മുൻപ് പരിചയമുണ്ടെങ്കിൽ പോലും പിന്നീട് ഇവർക്കിടയിൽ പ്രണയം മൊട്ടിട്ടത്. അങ്ങനെ ഇരുവരും പ്രണയത്തിൽ ആവുകയും പിന്നീട് അത് വിവാഹത്തിൽ കലാശിക്കുകയും ചെയ്യുന്നു. എന്തായാലും ഇപ്പോൾ സന്തോഷകരമായ ഒരു ജീവിതം നയിച്ചു വരികയാണ് ഇവർ രണ്ടുപേരും.

### Related Links & Sources
- [Original Story Source](https://moviemax.in/news/76619/do-you-understand-this-child-in-the-picture)