---
title: "അത് ആരതി നോക്കിയിരുന്ന് ആസ്വദിക്കും;  റോബിന്‍ രാധാകൃഷ്ണന്‍"
english_title: "Robin's comments about Dilsha and Aarti Podhi are gaining attention."
publisher: "moviemax.in"
canonical_url: "https://moviemax.in/news/76618/robins-comments-about-dilsha-and-aarti-podhi-are-gaining-attention"
published_at: "2022-10-26T07:35:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6358966846b24_robin.jpg"
keywords: []
---

# അത് ആരതി നോക്കിയിരുന്ന് ആസ്വദിക്കും;  റോബിന്‍ രാധാകൃഷ്ണന്‍

> **Lead Summary:** മലയാളം ബിഗ് ബോസ് സീസണ്‍ നാലിലൂടെ മലയാളികളുടെ പ്രിയതാരമായി മാറിയ ആളാണ് ഡോക്ടര്‍ റോബിന്‍ രാധാകൃഷ്ണന്‍. അത് ആരതി നോക്കിയിരുന്ന് ആസ്വദിക്കും; റോബിന്‍ രാധാകൃഷ്ണന്‍ഹൗസിനുള്ളില്‍ വെച്ച് സഹമത്സരാര്‍ഥി ദില്‍ഷയോട് റോബിന്‍ പ്രണയം പറഞ്ഞിരുന്നു.

## Article Content

മലയാളം ബിഗ് ബോസ് സീസണ്‍ നാലിലൂടെ മലയാളികളുടെ പ്രിയതാരമായി മാറിയ ആളാണ് ഡോക്ടര്‍ റോബിന്‍ രാധാകൃഷ്ണന്‍. അത് ആരതി നോക്കിയിരുന്ന് ആസ്വദിക്കും; റോബിന്‍ രാധാകൃഷ്ണന്‍ഹൗസിനുള്ളില്‍ വെച്ച് സഹമത്സരാര്‍ഥി ദില്‍ഷയോട് റോബിന്‍ പ്രണയം പറഞ്ഞിരുന്നു.

എന്നാല്‍ പിന്നീട് ഇരുവരും പിരിയുകയും നടിയും സംരംഭകയുമായ ആരതിയുമായി റോബിന്‍ പ്രണയത്തിലാവുകയും ചെയ്തിരുന്നു.റോബിനും ആരതിയും അടുത്ത വര്‍ഷം വിവാഹിതരാകുമെന്നാണ് അറിയിച്ചിട്ടുള്ളത്.

ഇപ്പോഴിതാ ഷോയിലെ സഹമത്സരാര്‍ത്ഥിയായിരുന്ന ദില്‍ഷയെ കുറിച്ചും ഭാവി വധുവായ ആരതി പൊടിയെ കുറിച്ചും റോബിന്‍ പറഞ്ഞ കാര്യങ്ങളാണ് താരത്തിന്റെ ആരാധകര്‍ക്കിടയില്‍ ശ്രദ്ധ നേടുന്നത്.

ദില്‍ഷ ഒരിടയ്ക്ക് എന്റെ ലൈഫിന്റെ പാര്‍ട്ടായിരുന്നു. ദില്‍ഷ എനിക്കൊരു മോശം ഓര്‍മയല്ല. നല്ല ഓര്‍മയാണ്. ഞാനും ദില്‍ഷയും തമ്മിലുള്ള കാര്യങ്ങള്‍ കുറെ നല്ലതായിരുന്നു എന്നാണ് റോബിന്‍ പറയുന്നത്.

എന്നാല്‍ പിന്നെ കുറെ പ്രശ്‌നങ്ങള്‍ വന്നുവെന്ന് മാത്രം. ദില്‍ഷ ഇപ്പോള്‍ അവളുടെ കരിയറും മറ്റ് ഫോക്കസ് ചെയ്ത് പോവുകയാണ്. ഭയങ്കര ഹാപ്പിയാണ്. നെവര്‍ ഗിവ് അപ്പ് എന്നൊരു ആറ്റിറ്റിയൂഡിലാണ് പോകുന്നത് എന്നാണ് റോബിന്‍ പറയുന്നത്.

ദില്‍ഷയുടെ ആ ആറ്റിറ്റിയൂഡിനെ ഞാന്‍ എപ്പോഴും അഭിനന്ദിക്കുന്നുവെന്നും റോബിന്‍ പറഞ്ഞു.നടി അനു ജോസഫുമായി നടത്തിയ സൗഹൃദ സംഭാഷണത്തില്‍ ആണ് റോബിന്റെ തുറന്ന് പറച്ചില്‍. പിന്നെ ചില കാര്യങ്ങള്‍ ദൈവം എഴുതി വെച്ചിട്ടുണ്ടാകും.

ചിലപ്പോള്‍ അവള്‍ എന്നേക്കാളും ബെറ്ററായിട്ടുള്ള ഒരാളെ ഡിസര്‍വ് ചെയ്യുന്നുണ്ടാകും. അങ്ങനൊരു ആള്‍ വരുമ്പോള്‍ അവള്‍ എന്തായാലും വിവാഹം കഴിക്കും എന്നും റോബിന്‍ പറഞ്ഞു.

ദില്‍ഷ ഇഷ്ടമാണെന്ന് പോലും എന്നോട് പറഞ്ഞിട്ടില്ല. ദില്‍ഷ എന്റെ അടുത്ത് ആവശ്യപ്പെട്ടത് രണ്ട് വര്‍ഷത്തോളം സമയമാണ്. അതും കല്യാണം കഴിക്കാന്‍ വേണ്ടിയല്ല. എന്നെ ഇഷ്ടമാണോ അല്ലയോ എന്നത് അവള്‍ക്ക് മനസിലാക്കിയെടുക്കാന്‍ വേണ്ടിയാണ്.’

അത്ര നാള്‍ ഞാന്‍ എങ്ങനെ വെയിറ്റ് ചെയ്യും. രണ്ട് വര്‍ഷം കഴിയുമ്പോള്‍ അവള്‍ ഇഷ്ടമല്ല എന്ന് പറഞ്ഞാല്‍ ഞാന്‍ എന്ത് ചെയ്യും എന്നും റോബിന്‍ ചോദിച്ചു.

എന്നെ ഇഷ്ടമാണെന്ന് പറഞ്ഞിട്ട് അവള്‍ ഒരു വര്‍ഷം വിവാഹത്തിന് സമയം ചോദിക്കുകയാണ് ചെയ്തതെങ്കില്‍ ഞാന്‍ വെയിറ്റ് ചെയ്യുമായിരുന്നുവെന്നും റോബിന്‍ പറഞ്ഞു. ആരതി എന്നോട് ഇഷ്ടമാണെന്ന് പറഞ്ഞിരുന്നു. അതിന് ശേഷമാണ് ആരതിക്ക് ഞാന്‍ അവളുടെ കാര്യം ചെയ്യാന്‍ സമയം കൊടുത്തത്. ‘ആരതി ലൈഫിലേക്ക് വന്നശേഷം ലൈഫ് കുറച്ചുകൂടി ഹാപ്പിയായി എന്നും റോബിന്‍ പറയുന്നു.

ഗോസിപ്പുകളെല്ലാം പോസീറ്റിവായി എടുക്കുന്ന വ്യക്തിയാണ് ആരതി എന്നാണ് റോബിന്‍ പറയുന്നത്. ‘ചിലപ്പോള്‍ ഞങ്ങള്‍ ഒരുമിച്ച് ഇരിക്കുമ്പോള്‍ എന്റേയും ദില്‍ഷയുടേയും ബിഗ് ബോസിലെ വീഡിയോകള്‍ റീല്‍സായി വരും.

അത് ആരതി നോക്കിയിരുന്ന് ആസ്വദിക്കും. എനിക്ക് ആരതി അത് ആസ്വദിക്കുന്നത് കാണുമ്പോള്‍ എന്തോപോലെ ഒരു തോന്നലാണ് എന്നാണ് റോബിന്‍ പറഞ്ഞത്. എന്നാല്‍ അത് കണ്ടതിന് ശേഷം അത് ഒഴിവാക്കും അല്ലാതെ വഴക്കിടില്ല. ദില്‍ഷയെ ആരതിക്ക് ഭയങ്കര കാര്യമാണ് എന്നും റോബിന്‍ പറഞ്ഞു. ‘എന്തിനാണ് ആ കുട്ടിക്ക് ഇത്രയേറെ ഡീഗ്രേഡിങ് എന്നൊക്കെ പറഞ്ഞ് ആരതി ആകുലപ്പെടാറുണ്ടെന്നും, ആരതിക്ക് പൊസസീവ്‌നസ് അല്ല അണ്ടര്‍സ്റ്റാന്റിങാണുള്ളതെന്നും റോബിന്‍ പറയുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/76618/robins-comments-about-dilsha-and-aarti-podhi-are-gaining-attention)