---
title: "ഹിജാബിനെതിരെയുള്ള ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട്  നടി രംഗത്ത് "
english_title: "The actress is on stage by declaring solidarity against hijab"
publisher: "moviemax.in"
canonical_url: "https://moviemax.in/news/76613/the-actress-is-on-stage-by-declaring-solidarity-against-hijab"
published_at: "2022-10-26T06:42:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/635889d97ac3f_elnas.jpg"
keywords: []
---

# ഹിജാബിനെതിരെയുള്ള ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട്  നടി രംഗത്ത് 

> **Lead Summary:** ഇറാനിൽ വലിയ രീതിയിലുള്ള ഹിജാബ് വിരുദ്ധ പ്രക്ഷോഭങ്ങൾ നടക്കുകയാണ്. ഇപ്പോൾ നടി എൽനാസ് നൊറൂസി എന്താണ് ചെയ്തിരിക്കുന്നത് എന്ന് കണ്ടോ? ഇവർ പ്രതിഷേധങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഇൻസ്റ്റഗ്രാമിൽ ഒരു ഫോട്ടോ പോസ്റ്റ് ചെയ്തിരിക്കുകയാണ്.

## Article Content

ഇറാനിൽ വലിയ രീതിയിലുള്ള ഹിജാബ് വിരുദ്ധ പ്രക്ഷോഭങ്ങൾ നടക്കുകയാണ്. ഇപ്പോൾ നടി എൽനാസ് നൊറൂസി എന്താണ് ചെയ്തിരിക്കുന്നത് എന്ന് കണ്ടോ? ഇവർ പ്രതിഷേധങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഇൻസ്റ്റഗ്രാമിൽ ഒരു ഫോട്ടോ പോസ്റ്റ് ചെയ്തിരിക്കുകയാണ്.

ഇവർ അർദ്ധനഗ്ന ആയിട്ടാണ് ഈ ഫോട്ടോയിൽ പ്രത്യക്ഷപ്പെടുന്നത്. ഇതിന്റെ വീഡിയോയും ഇവർ പങ്കുവെച്ചിട്ടുണ്ട്. ഇതിനോടകം നിരവധി ആളുകൾ ആണ് ഈ വീഡിയോ കണ്ടുകഴിഞ്ഞത്.

ആദ്യം ഹിജാബും ബുർഖയും ധരിച്ചിട്ടാണ് ഇവർ രംഗത്തെത്തുന്നത്. പിന്നീട് ഹിജാബ് അഴിച്ചു മാറ്റുകയാണ്. പിന്നീട് ബുർഖയും അഴിച്ചു മാറ്റുകയാണ്.

ലോകത്തുള്ള എല്ലാ സ്ത്രീകൾക്കും വേണ്ടിയാണ് എന്നും അവരുടെ മതമോ ദേശമോ ഒന്നും തന്നെ പരിഗണിക്കാതെ അവർക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കുവാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരിക്കണം എന്നും പ്രഖ്യാപിച്ചുകൊണ്ട് ആണ് താരം ഇത്തരത്തിൽ ഒരു വീഡിയോ പുറത്തുവിട്ടിരിക്കുന്നത്.

പുരുഷനായാലും സ്ത്രീക്ക് ആയാലും മറ്റൊരു വ്യക്തി എങ്ങനെ വസ്ത്രം ധരിക്കണം എന്ന് ആവശ്യപ്പെടാൻ ഒരു അവകാശവുമില്ല എന്നും താരം കൂട്ടിച്ചേർത്തു.

എല്ലാവർക്കും വ്യത്യസ്തമായ വിശ്വാസങ്ങളും കാഴ്ചപ്പാടുകളും ഉണ്ട് എന്നും അതെല്ലാം ബഹുമാനിക്കപ്പെടേണ്ടത് ഉണ്ട് എന്നും എന്നാൽ ജനാധിപത്യം എന്നാൽ ഒരാളുടെ സ്വാതന്ത്ര്യമാണ് എന്നും എല്ലാ സ്ത്രീകൾക്കും അവരുടെ ശരീരം എങ്ങനെയായിരിക്കണം എന്ന് തീരുമാനിക്കാനുള്ള അവകാശം ഉണ്ട് എന്നും താരം കൂട്ടിച്ചേർത്തു.

അതേസമയം താൻ നഗ്നത പ്രദർശിപ്പിക്കുന്നതിനെ അനുകൂലിക്കുന്നില്ല എന്നും വസ്ത്ര സ്വാതന്ത്ര്യത്തെ ആണ് താൻ പ്രോത്സാഹിപ്പിക്കുന്നത് എന്നും താരം പറയുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/76613/the-actress-is-on-stage-by-declaring-solidarity-against-hijab)