---
title: "സല്‍മാന്‍ ഖാന്‍ നായകനായ ദബാംഗില്‍ അഭിനയിക്കാനുള്ള തന്റെ തീരുമാനം തെറ്റായിരുന്നു; മാഹി ​ഗിൽ"
english_title: "His decision to act in Salman Khan starrer Dabangg was wrong; Mahi Gill"
publisher: "moviemax.in"
canonical_url: "https://moviemax.in/news/76570/his-decision-to-act-in-salman-khan-starrer-dabangg-was-wrong-mahi-gill"
published_at: "2022-10-25T21:09:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63581d7e72b4f_salman.jpg"
keywords: []
---

# സല്‍മാന്‍ ഖാന്‍ നായകനായ ദബാംഗില്‍ അഭിനയിക്കാനുള്ള തന്റെ തീരുമാനം തെറ്റായിരുന്നു; മാഹി ​ഗിൽ

> **Lead Summary:** **അ**നുരാഗ് കശ്യപ് ഒരുക്കിയ ദേവ് ഡിയിലൂടെയാണ് മാഹി ​ഗിൽ നായികയായി പ്രേക്ഷക മനസുകളിലേക്ക് അരങ്ങേറുന്നത്. . തന്റെ അഭിനയമികവ് പുറത്തെടുക്കാന്‍ സാധിച്ച നിരവധി സിനിമകളില്‍ മാഹിയ്ക്ക് അഭിനയിക്കാന്‍ സാധിച്ചിട്ടുണ്ട്. ഇതിനിടെ സല്‍മാന്‍ ഖാന്‍ നായകനായ ദബാംഗ് പോലുള്ള വാണിജ്യ ചിത്രങ്ങളിലും മാഹി അഭിനയിച്ചിട്ടുണ്ട്.

## Article Content

**അ**നുരാഗ് കശ്യപ് ഒരുക്കിയ ദേവ് ഡിയിലൂടെയാണ് മാഹി ​ഗിൽ നായികയായി പ്രേക്ഷക മനസുകളിലേക്ക് അരങ്ങേറുന്നത്. . തന്റെ അഭിനയമികവ് പുറത്തെടുക്കാന്‍ സാധിച്ച നിരവധി സിനിമകളില്‍ മാഹിയ്ക്ക് അഭിനയിക്കാന്‍ സാധിച്ചിട്ടുണ്ട്. ഇതിനിടെ സല്‍മാന്‍ ഖാന്‍ നായകനായ ദബാംഗ് പോലുള്ള വാണിജ്യ ചിത്രങ്ങളിലും മാഹി അഭിനയിച്ചിട്ടുണ്ട്.

എന്നാല്‍ സല്‍മാന്‍ ഖാന്‍ നായകനായ ദബാംഗില്‍ അഭിനയിക്കാനുള്ള തന്റെ തീരുമാനം തെറ്റായിരുന്നുവെന്നാണ് മാഹി പറയുന്നത്. അനുരാഗ് ഒരുക്കിയ ദേവ് ഡിക്കും അഭിനവ് സിന്‍ഹ ഒരുക്കിയ ഗുലാലിനും ശേഷം മാഹി അഭിനയിച്ച സിനിമയായിരുന്നു ദബാംഗ്. 

'ദേവ് ഡിയ്ക്ക് ശേഷം എനിക്ക് ഒരുപാട് അഭിനന്ദനങ്ങളും പുരസ്‌കാരങ്ങളും ലഭിച്ചിരുന്നു. എന്നെ സൈന്‍ ചെയ്യാന്‍ ആളുകള്‍ തയ്യാറായിരുന്നു. പക്ഷെ ഞാന്‍ ദബാംഗ് ചെയ്തത് എനിക്ക് തിരിച്ചടിയായി. നിര്‍മ്മാതാക്കള്‍ എനിക്ക് ചെറിയ റോളുകള്‍ വാഗ്ദാനം ചെയ്യാന്‍ തുടങ്ങി. എനിക്ക് സങ്കടം തോന്നി. എന്താണ് സംഭവിക്കുന്നതെന്ന് മനസിലായില്ല. ഞാന്‍ വിധിയില്‍ വിശ്വസിക്കുന്നയാളാണ്.

അത് സംഭവിക്കേണ്ടത് തന്നെയായിരുന്നുവെന്നാണ് കരുതുന്നത്. ആ റോള്‍ ചെയ്തതില്‍ എനിക്ക് കുറ്റബോധമുണ്ടായിരുന്നു. ഇന്നത് ഇല്ല'' എന്നാണ് താരം പറഞ്ഞത്. ചിത്രത്തില്‍ അര്‍ബാസ് ഖാന്റെ കാമുകിയുടെ വേഷമായിരുന്നു മാഹി അവതരിപ്പിച്ചത്. ഒരു വാണിജ്യ സിനിമയുടെ ഭാഗമായത് തനിക്ക് ഗുണം ചെയ്തില്ലെന്നും തിരിച്ചടിയായെന്നുമാണ് മാഹി പറയുന്നത്. ''എന്റെ കാര്യത്തില്‍ അത് തിരിച്ചടിയായി. ആ നിമിഷം എന്റെ കരിയര്‍ അവസാനിച്ചു.

എനിക്ക് സഹേബ് ബീവി ഓര്‍ ഗ്യാങ്‌സ്റ്റര്‍ പരമ്പര ഓഫര്‍ ചെയ്ത തിഗ്മാന്‍ഷു ധൂലിയ സാറിനോട് ഞാന്‍ കടപ്പെട്ടിരിക്കുന്നു'' എന്നാണ് മാഹി പറയുന്നത്. പിന്നീട് ദബാംഗിന്റെ രണ്ടാം ഭാഗത്തിലും മാഹി അഭിനയിച്ചിരുന്നു.

എന്നാല്‍ അതില്‍ അഭിനയിക്കാന്‍ തനിക്ക് ഒട്ടും താല്‍പര്യമില്ലായിരുന്നുവെന്നും പക്ഷെ അര്‍ബാസിന്റെ നിര്‍ബന്ധം മൂലമാണ് അഭിനയിച്ചതെന്നുമാണ് മാഹി പറയുന്നത്. അര്‍ബാസ് ആയിരുന്നു സിനിമയുടെ സംവിധാനം. തന്റെ കഥാപാത്രം വളരെ പ്രധാനപ്പെട്ടതാണെന്ന് പറഞ്ഞതിനാലാണ് അഭിനയിച്ചതെന്നാണ് താരം പറയുന്നത്. എന്നാല്‍ സിനിമയുടെ മൂന്നാം ഭാഗത്തിനായി തന്നെ സമീപിച്ചില്ലെന്നും മാഹി പറയുന്നുണ്ട്

### Related Links & Sources
- [Original Story Source](https://moviemax.in/news/76570/his-decision-to-act-in-salman-khan-starrer-dabangg-was-wrong-mahi-gill)