---
title: "എന്റെ വിഷമം അത് എന്റേതാണ്; തുറന്ന്  പറഞ്ഞ് അനുശ്രീ"
english_title: "My trouble is mine; Anushree said openly"
publisher: "moviemax.in"
canonical_url: "https://moviemax.in/news/76568/my-trouble-is-mine-anushree-said-openly"
published_at: "2022-10-25T20:51:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6357ff2d019ee_anusree.jpg"
keywords: []
---

# എന്റെ വിഷമം അത് എന്റേതാണ്; തുറന്ന്  പറഞ്ഞ് അനുശ്രീ

> **Lead Summary:** ബാലതാരമായി പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിയ താരമാണ് അനുശ്രീ. പിന്നീട് നായിക കഥാപാത്രം വരെ അനുശ്രീ ചെയ്തു. ഇതിനിടെ വിവാഹ ജീവിതത്തിലേക്കും കടന്നു, എന്നാല്‍ ഈ അടുത്ത് താനും ഭര്‍ത്താവ് വിഷ്ണുവും തമ്മില്‍ ചില പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് നടി പറഞ്ഞിരുന്നു.

## Article Content

ബാലതാരമായി പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിയ താരമാണ് അനുശ്രീ. പിന്നീട് നായിക കഥാപാത്രം വരെ അനുശ്രീ ചെയ്തു. ഇതിനിടെ വിവാഹ ജീവിതത്തിലേക്കും കടന്നു, എന്നാല്‍ ഈ അടുത്ത് താനും ഭര്‍ത്താവ് വിഷ്ണുവും തമ്മില്‍ ചില പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് നടി പറഞ്ഞിരുന്നു.

ഇപ്പോള്‍ തന്നെ വിമര്‍ശിച്ചവര്‍ക്ക് മറുപടി കൊടുക്കുകയാണ് അനുശ്രീ . താരം പങ്കിട്ട വീഡിയോയ്ക്ക് താഴെ, നെഗറ്റീവ് കമന്റുകളാണ് കുടുതലും വരാര്‍. അനുശ്രീ കൊഞ്ചി സംസാരിക്കുന്നുവെന്നും, ഇങ്ങനെ കൊഞ്ചല്ലേ, കൊഞ്ചാതെ കാര്യം പറയാന്‍ അറിയില്ലേ എന്നൊക്കെ ആയിരുന്നു കമന്റ് . എന്നാല്‍ ഞാന്‍ സാധാരണ സംസാരിക്കുന്നത് തന്നെ ഇങ്ങനെയാണ് എന്നായിരുന്നു ഇതിന് നടി കൊടുത്ത മറുപടി.

ഇത് വീഡിയോയ്ക്ക് വേണ്ടി അഭിനയിക്കുന്നത് ഒന്നുമല്ലെന്നും താരം പറയുന്നു. അഭിനയമാണെങ്കില്‍ ഒരു ഘട്ടം എത്തുമ്പോള്‍ നമ്മളോട് മാറി പോകില്ലെ. അല്ലെങ്കിലും ഞാന്‍ എന്തിനാണ് അഭിനയിച്ചുകൊണ്ട് സംസാരിക്കുന്നത്- എന്നാണ് അനുശ്രീ ചോദിയ്ക്കുന്നത്.

പിന്നെ വന്ന ഒരു വിമര്‍ശനം, ഫ്ളവേഴ്സ് ഒരു കോടി ഷോയില്‍ ഞാന്‍ എന്റെ കുടുംബകാര്യങ്ങളെ കുറിച്ച് പറഞ്ഞത് ഭയങ്കര ഹാപ്പിയായി ചിരിച്ചുകൊണ്ടാണ് എന്നായിരുന്നു.

സത്യത്തില്‍ എന്റെ മനസ്സിലെ വിഷമം എനിക്ക് വേറെ ആരെയും കാണിക്കേണ്ട ആവശ്യമില്ല. എന്റെ വിഷമം അത് എന്റേതാണ്. അത് പുറത്ത് കാണിച്ച് വെറുതേ അവര്‍ക്ക് പബ്ലിസിറ്റി ഉണ്ടാക്കി കൊടുക്കേണ്ട ആവശ്യം ഇല്ലല്ലോ അനുശ്രീ പറഞ്ഞു

### Related Links & Sources
- [Original Story Source](https://moviemax.in/news/76568/my-trouble-is-mine-anushree-said-openly)