അമൃത സുരേഷും ഗോപി സുന്ദറും ആദ്യമായ് കൈമാറിയ ഗിഫ്റ്റുകൾ വെളിപ്പെടുത്തി താരങ്ങൾ

അമൃത സുരേഷും ഗോപി സുന്ദറും ആദ്യമായ് കൈമാറിയ ഗിഫ്റ്റുകൾ വെളിപ്പെടുത്തി താരങ്ങൾ
2022-10-25T20:43:00 | By Nourin Minara KM

ലയാള പ്രേഷകരുടെ ഇടയിൽ നിറഞ്ഞു നിൽക്കുന്ന താരമാണ് ഗോപി സുന്ദറും അമൃത സുരേഷും. മനോഹരമായ ഗാനങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ മനസ് കീഴടക്കിയിട്ടുള്ള താരങ്ങൾ കൂടിയാണ് ഇവർ. ഈയ്യിടെയാണ് ഇരുവരും തങ്ങൾ പ്രണയത്തിലാണെന്ന് ആരാധകരോട് വെളിപ്പെടുത്തിയത്.

ഈ വെളിപ്പെടുത്തൽ വലിയ രീതിയിൽ സോഷ്യൽ മീഡിയയിൽ ചർച്ച ആയിട്ടുണ്ട്. അതേസമയം, പ്രണയം പരസ്യമാക്കിയതിന് ശേഷം വലിയ രീതിയിലുള്ള സൈബർ ആക്രമങ്ങളാണ് ഇരുവരും നേരിടുന്നത്. തങ്ങൾ ഒരുമിച്ചുള്ള ചിത്രങ്ങളും വീഡിയോകളും രണ്ടുപേരും സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. അതിനു താഴെയാണ് മോശം കമന്റുകൾ വരുന്നത്.


ഇവരുടെ ജീവിതത്തിൽ നേരത്തെയും പ്രണയവും വിവാഹവും ഉണ്ടായിട്ടുണ്ട് എന്നതാണു ചിലരുടെ പ്രശ്‌നം. അതേസമയം ഇവരുടെ മറ്റൊരു വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. വിവാഹത്തിന് ശേഷം പരസ്‌പരം നൽകിയ സമ്മാനങ്ങൾ എന്താണെന്ന് താരങ്ങൾ പറയുന്നതാണ് വീഡിയോ.

താൻ അമൃതയ്ക്ക് നൽകിയതിനേക്കാൾ വലിയ സമ്മാനമാണ് അമൃത തനിക്ക് നൽകിയതെന്ന് ഗോപി സുന്ദർ പറയുന്നുണ്ട്. ജാങ്കോ സ്പേസ് എന്ന യൂട്യൂബ് ചാനലിന് നൽകിയ ഒരു അഭിമുഖത്തിലാണ് താരങ്ങൾ ഇക്കാര്യം വെളിപ്പെടുത്തിയത്.

അഭിമുഖത്തിനിടെ റാപിഡ് ഫയർ റൗണ്ടിലാണ് ആദ്യ സമ്മാനം എന്താണെന്ന് താരങ്ങളോട് ചോദിച്ചത്. അതിന് ആദ്യം കിസ് ആണെന്നാണ് ഗോപി സുന്ദർ നൽകുന്ന മറുപടി. എന്നാൽ അതല്ല, ഗിഫ്റ്റ് ആയിട്ടുള്ള എന്തെങ്കിലും ആണ് ഉദ്ദേശിച്ചതെന്ന് പറയുമ്പോൾ മൂക്കുത്തിയാണ് അമൃതയ്ക്ക് നൽകിയതെന്നാണ് ഗോപി സുന്ദർ പറയുന്നത്. അമൃതയ്ക്ക് ഏറ്റവും ഇഷ്ടമുള്ള സാധനമാണ് മൂക്കുത്തി. ആ മൂക്കുത്തി കണ്ട് പലരും നല്ല അഭിപ്രായങ്ങള്‍ പറഞ്ഞെന്നും അമൃത സുരേഷ് പറയുന്നുണ്ട്.


അതേസമയം, ഗോപി സുന്ദറിന് അമൃത ആദ്യമായി കൊടുത്ത സമ്മാനം ഏറ്റവും വലിയ സമ്മാനമായിരുന്നു എന്നാണ് ഗോപി സുന്ദർ പറയുന്നത്. അമൃതയ്ക്ക് ഏറ്റവും ഇഷ്ടമുള്ള സാധനമാണ് മൂക്കുത്തി. ആ മൂക്കുത്തി കണ്ട് പലരും നല്ല അഭിപ്രായങ്ങള്‍ പറഞ്ഞെന്നും അമൃത സുരേഷ് പറയുന്നുണ്ട്. അതേസമയം, ഗോപി സുന്ദറിന് അമൃത ആദ്യമായി കൊടുത്ത സമ്മാനം ഏറ്റവും വലിയ സമ്മാനമായിരുന്നു എന്നാണ് ഗോപി സുന്ദർ പറയുന്നത്. ഗോപി സുന്ദറിന്റെ സ്റ്റുഡിയോ കംപ്ലീറ്റ് മേക്കോവര്‍ ചെയ്യുകയാണ് അമൃത ചെയ്തത്.


അതുവരെ തന്റെ സ്റ്റുഡിയോ മാര്‍ക്കറ്റ് പോലെയായിരുന്നു എന്നും, അമൃത അത് പൂങ്കാവനം പോലെ ആക്കി മാറ്റിയെന്നും ഗോപി സുന്ദർ പറഞ്ഞു. അതേസമയം, ആരാണ് ആദ്യം പ്രപ്പോസ് ചെയ്തത് എന്ന ചോദ്യത്തോട് പ്രതികരിക്കാൻ ഇരുവരും തയ്യാറായില്ല. ആ ചോദ്യത്തിന് പാസ് പറഞ്ഞ് ഒഴിഞ്ഞു മാറുകയായിരുന്നു ഇരുവരും. പ്രപ്പോസ് ചെയ്ത് എത്ര നാൾ കഴിഞ്ഞാണ് യെസ് പറഞ്ഞത് എന്ന ചോദ്യത്തിനും ഇരുവരും മറുപടി നൽകാൻ തയ്യാറായില്ല. ഗോപി സുന്ദറും അമൃതയും പ്രണയം വെളിപ്പെടുത്തിയ സമയത്ത് എടുത്ത അഭിമുഖത്തിൽ ആണ് ഇത് പറഞ്ഞത്

Content Highlight: The stars revealed the gifts that Amrita Suresh and Gopi Sundar exchanged for the first time

Next TV

Related Stories
അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്.  ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

Jul 12, 2026 04:53 PM

അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്. ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ കെ.എസ്. ചിത്ര പൊട്ടിക്കരഞ്ഞു. മൈസൂരുവിൽ പൊതുദർശനം തുടരുന്നു. ഇന്ന് ഔദ്യോഗിക ബഹുമതികളോടെ...

Read More >>
'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'-  വിങ്ങിപ്പൊട്ടി സുജാത

Jul 12, 2026 04:46 PM

'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'- വിങ്ങിപ്പൊട്ടി സുജാത

ഗായിക എസ്. ജാനകി അന്തരിച്ചു. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 7.30-ന് ആയിരുന്നു വിയോഗം. സുജാത മോഹനും എംജി ശ്രീകുമാറും അടക്കം സംഗീത ലോകം...

Read More >>
 ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു;  ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

Jul 12, 2026 11:48 AM

ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു; ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

എസ് ജാനകിയമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് ജി വേണുഗോപാൽ. ഒന്നിച്ചുപാടിയ ഓർമ്മകളും പത്മഭൂഷൻ നിരസിച്ച ധൈര്യവും അദ്ദേഹം പങ്കുവെച്ചു. 45000 ഗാനങ്ങൾ പാടിയ...

Read More >>
Top Stories










News Roundup