---
title: " ലിജോ ജോസ് പെല്ലിശ്ശേരിയും  മോഹൻലാലും ഒന്നിക്കുന്നു; പ്രഖ്യാപനവുമായി മോഹൻലാൽ "
english_title: "Lijo Jose Pellissery and Mohanlal team up; Mohanlal with the announcement"
publisher: "moviemax.in"
canonical_url: "https://moviemax.in/news/76552/lijo-jose-pellissery-and-mohanlal-team-up-mohanlal-with-the-announcement"
published_at: "2022-10-25T19:37:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6357edc706e9a_mohanlal_and_lijojose.jpg"
keywords: []
---

#  ലിജോ ജോസ് പെല്ലിശ്ശേരിയും  മോഹൻലാലും ഒന്നിക്കുന്നു; പ്രഖ്യാപനവുമായി മോഹൻലാൽ 

> **Lead Summary:** മലയാളത്തിന്റെ ഹിറ്റ് ഫിലിം മേക്കര്‍ ലിജോ ജോസ് പെല്ലിശ്ശേരിയും മോഹൻലാലും ആദ്യമായി ഒന്നിക്കുന്നു. കുറച്ചുനാളായി സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തയ്‍ക്ക് മോഹൻലാല്‍ തന്നെ സ്ഥിരീകരണം നല്‍കിയിരിക്കുകയാണ്.

## Article Content

മലയാളത്തിന്റെ ഹിറ്റ് ഫിലിം മേക്കര്‍ ലിജോ ജോസ് പെല്ലിശ്ശേരിയും മോഹൻലാലും ആദ്യമായി ഒന്നിക്കുന്നു. കുറച്ചുനാളായി സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തയ്‍ക്ക് മോഹൻലാല്‍ തന്നെ സ്ഥിരീകരണം നല്‍കിയിരിക്കുകയാണ്.

ഇന്ത്യയിലെ തന്നെ ഏറ്റവും കഴിവുറ്റ സംവിധായകരിലൊരാളായ ലിജോ ജോസ് പെല്ലിശ്ശേരിക്കൊപ്പമായിരിക്കും എന്റെ അടുത്ത സിനിമ എന്ന് അറിയിക്കുന്നതില്‍ സന്തോഷമുണ്ട് എന്നാണ് മോഹൻലാല്‍ എഴുതിയിരിക്കുന്നത്.

**

ലിജോ ജോസ് പെല്ലിശ്ശേരിക്കൊപ്പമുള്ള ഫോട്ടോ അടക്കം പങ്കുവെച്ചാണ് മോഹൻലാല്‍ പുതിയ സിനിമയുടെ പ്രഖ്യാപികനം നടത്തിയിരിക്കുന്നത്. ജോൺ ആൻഡ് മേരി ക്രിയേറ്റീവ്, മാക്സ് ലാബ്സ്, സെഞ്ച്വറി ഫിലിംസ് ചിത്രം നിര്‍മിക്കുന്നത്.

സിനിമയുടെ പ്രമേയമോ പേരോ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും സാമൂഹ്യമാധ്യമങ്ങളില്‍ ഇതുസംബന്ധിച്ചുള്ള അഭ്യൂഹങ്ങള്‍ നേരത്തെ തന്നെ പ്രചരിക്കുന്നുണ്ട്.

[https://www.facebook.com/ActorMohanlal/posts/691725145654087**](https://www.facebook.com/ActorMohanlal/posts/691725145654087)

'ചെമ്പോത്ത് സൈമണ്‍' എന്ന കഥാപാത്രത്തെയാണ് മോഹൻലാല്‍ അവതരിപ്പിക്കുക എന്നാണ് സാമൂഹ്യമാധ്യമങ്ങളിലെ പ്രചരണം. പീരിയഡ് ഡ്രാമയായി ഒരുങ്ങുന്ന ചിത്രത്തില്‍ മോഹൻലാല്‍ ഗുസ്‍തിക്കാരനായാണ് എത്തുകയെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/76552/lijo-jose-pellissery-and-mohanlal-team-up-mohanlal-with-the-announcement)