---
title: "പ്ലസ്ടു കാലത്തായിരുന്നു പ്രണയം; പ്രണയകഥ പങ്കുവെച്ച് ഐശ്വര്യ രാജേഷ്"
english_title: "Aishwarya Rajesh shares the love story of her life."
publisher: "moviemax.in"
canonical_url: "https://moviemax.in/news/76510/aishwarya-rajesh-shares-the-love-story-of-her-life"
published_at: "2022-10-25T15:56:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6357bb595fba9_aiswarya_rajesh.jpg"
keywords: []
---

# പ്ലസ്ടു കാലത്തായിരുന്നു പ്രണയം; പ്രണയകഥ പങ്കുവെച്ച് ഐശ്വര്യ രാജേഷ്

> **Lead Summary:** ഒട്ടനവധി നല്ല സിനിമകളിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ താരമാണ് ഐശ്വര്യ രാജേഷ് . ഇപ്പോഴിതാ താരത്തിന്റെ വാക്കുകളാണ് ശ്രദ്ധനേടുന്നത് . തന്റെ ജീവിതത്തിലുണ്ടായ പ്രണയകഥ പങ്കുവെച്ചിരിക്കുകയാണ് ഐശ്വര്യ രാജേഷ്. പക്ഷെ അതൊരു മധുര പ്രണയകഥയായിരുന്നില്ല നന്നേ ചെറുപ്പത്തില്‍ തന്നെ പ്രണയത്തിന്റെ കയ്പ്പുനീര്‍ കുടിക്കേണ്ടി വന്ന കഥയായിരുന്നു ഐശ്വര്യ രാജേഷ് പങ്കുവെച്ചത്.

## Article Content

ഒട്ടനവധി നല്ല സിനിമകളിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ താരമാണ് ഐശ്വര്യ രാജേഷ് . ഇപ്പോഴിതാ താരത്തിന്റെ വാക്കുകളാണ് ശ്രദ്ധനേടുന്നത് . തന്റെ ജീവിതത്തിലുണ്ടായ പ്രണയകഥ പങ്കുവെച്ചിരിക്കുകയാണ് ഐശ്വര്യ രാജേഷ്. പക്ഷെ അതൊരു മധുര പ്രണയകഥയായിരുന്നില്ല നന്നേ ചെറുപ്പത്തില്‍ തന്നെ പ്രണയത്തിന്റെ കയ്പ്പുനീര്‍ കുടിക്കേണ്ടി വന്ന കഥയായിരുന്നു ഐശ്വര്യ രാജേഷ് പങ്കുവെച്ചത്.

പ്ലസ്ടു കാലത്തായിരുന്നു പ്രണയം. എന്നാല്‍ പിന്നീട് താരം ആ പയ്യനുമായി പിരിയുകയായിരുന്നു. തന്റെ കാമുകന്‍ തന്നെ പ്രണയിച്ചിരുന്നപ്പോള്‍ തന്നെ തന്റെ ബെസ്റ്റ് ഫ്രണ്ടിനേയും പ്രണയിച്ചിരുന്നുവെന്ന് അറിഞ്ഞതോടെയാണ് ഐശ്വര്യ ഈ പ്രണയത്തില്‍ നിന്നും പിന്മാറുന്നത്.

ഒരു പ്രണയത്തകര്‍ച്ചയുണ്ടാകുമ്പോള്‍ അതില്‍ നിന്നും കരകയറുക എന്നത് തന്നെ സംബന്ധിച്ച് ഏറെ പ്രയാസം നിറഞ്ഞതാണെന്നാണ് ഐശ്വര്യ പറയുന്നത്.

ബാലതാരമായിട്ടാണ് ഐശ്വര്യ സിനിമയിലെത്തുന്നത്. പിന്നീട് നീതാന അവന്‍ എന്ന ചിത്രത്തിലൂടെ മുതിര്‍ന്ന താരമായി അരങ്ങേറി. മികച്ച നടിക്കുള്ള തമിഴ്നാട് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും ഫിലിം ഫെയര്‍ പുരസ്‌കാരവുമെല്ലാം ഐശ്വര്യയെ തേടിയെത്തിയിട്ടുണ്ട്. ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണിന്റെ തമിഴ് റീമേക്കില്‍ നായികയായി എത്തുന്നത് ഐശ്വര്യയാണ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/76510/aishwarya-rajesh-shares-the-love-story-of-her-life)