---
title: "ഞങ്ങള്‍ തമ്മില്‍ നല്ലൊരു അണ്ടര്‍ സ്റ്റാന്‍ഡിങ് ഉണ്ട്; വിവാഹം കഴിഞ്ഞ സമയത്ത് ഭാര്യയെ കുറിച്ച് ബാല പറഞ്ഞത്"
english_title: "We have a good understanding; Bala said about his wife after marriage"
publisher: "moviemax.in"
canonical_url: "https://moviemax.in/news/76500/we-have-a-good-understanding-bala-said-about-his-wife-after-marriage"
published_at: "2022-10-25T15:10:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6357af5d34998_bala.jpg"
keywords: []
---

# ഞങ്ങള്‍ തമ്മില്‍ നല്ലൊരു അണ്ടര്‍ സ്റ്റാന്‍ഡിങ് ഉണ്ട്; വിവാഹം കഴിഞ്ഞ സമയത്ത് ഭാര്യയെ കുറിച്ച് ബാല പറഞ്ഞത്

> **Lead Summary:** നടന്‍ ബാലയും എലിസബത്തും വിവാഹമോചനത്തിന് ഒരുങ്ങുകയാണോ എന്നാണ് ഇപ്പോള്‍ ആരാധകര്‍ക്ക് അറിയേണ്ടത്. ഇതേക്കുറിച്ചുള്ള നിരവധി വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ എത്തിക്കഴിഞ്ഞു. ഇതിനോട് ബാല പ്രതികരിക്കുകയും ചെയ്തു.

## Article Content

നടന്‍ ബാലയും എലിസബത്തും വിവാഹമോചനത്തിന് ഒരുങ്ങുകയാണോ എന്നാണ് ഇപ്പോള്‍ ആരാധകര്‍ക്ക് അറിയേണ്ടത്. ഇതേക്കുറിച്ചുള്ള നിരവധി വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ എത്തിക്കഴിഞ്ഞു. ഇതിനോട് ബാല പ്രതികരിക്കുകയും ചെയ്തു.

നേരത്തെ രണ്ടാം വിവാഹവും പരാജയമായെന്നും എലിസബത്തിനെ കുറ്റപ്പെടുത്തരുതെന്നും പറഞ്ഞുള്ള ബാലയുടെ ലൈവ് വീഡിയോ വൈറലായിരുന്നു. വിവാഹ ജീവിതത്തെക്കുറിച്ച് പറഞ്ഞ് മുന്‍പ് കൗമുദി ചാനലിന് നല്‍കിയ അഭിമുഖം വീണ്ടും വൈറലായിക്കൊണ്ടിരിക്കുകയാണിപ്പോള്‍.

അതില്‍ തങ്ങളുടെ ഒത്തൊരുമയെ കുറിച്ചും ബാല പറഞ്ഞിരുന്നു. ആ വാക്കുകളാണ് വീണ്ടും വൈറല്‍ ആവുന്നത്. വിവാഹശേഷം ബാല പറഞ്ഞത് ഇങ്ങനെ , ഇപ്പോഴത്തെ ജീവിതത്തില്‍ സന്തോഷവും സമാധാനവും ഉണ്ട്. വിവാഹ ജീവിതം എങ്ങനെ പോകുന്നു എന്ന് ചോദിച്ചപ്പോള്‍ നന്നായിട്ട് പോകുന്നു എന്നായിരുന്നു അപ്പോള്‍ എലിസബത്തും പറഞ്ഞത്.

തന്നെ വിവാഹം കഴിക്കരുതെന്ന് നേരത്തെ ബാല എലിസബത്തിനോട് പറഞ്ഞിരുന്നു. എന്നാല്‍ എലിസത്തിന്റെ നിര്‍ബന്ധം കൊണ്ട് തന്നെയായിരുന്നു ഈ വിവാഹം നടന്നത്.

ഞങ്ങള്‍ തമ്മില്‍ നല്ലൊരു അണ്ടര്‍ സ്റ്റാന്‍ഡിങ് ഉണ്ട് , ഏത് കൊമ്പന്‍ വന്നാലും അത് തകര്‍ക്കാനാവില്ല എന്ന് അഭിമുഖത്തില്‍ ബാല പറഞ്ഞിരുന്നു .ജീവിതത്തില്‍ ക്ഷമയുണ്ടെങ്കില്‍ ഫാമിലി ലൈഫ് എല്ലാവര്‍ക്കും സുഖമായിരിക്കും. ഞങ്ങള്‍ക്ക് പരസ്പരം നല്ല ക്ഷമയുണ്ടെന്ന് ഇവര്‍ പറഞ്ഞിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/76500/we-have-a-good-understanding-bala-said-about-his-wife-after-marriage)