മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട നടിയാണ് സംവൃത സുനില്‍ . സിനിമയില്‍ ഇപ്പോള്‍ സജീവമല്ലെങ്കിലും ചുരുങ്ങിയ കാലം കൊണ്ട് ശ്രദ്ധേയമായ കഥാപാത്രങ്ങള്‍ കൊണ്ട് പ്രേഷകരുടെ ഇടയില്‍ ഒരു സ്ഥാനം നേടി താരം .താരത്തിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്.
ഇപ്പോഴിതാ സംവൃത സുനിലിന്റെ മക്കളുടെ ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്. സംവൃത സുനില്‍ തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്തിരിക്കുന്നത്.പുറത്തേയ്ക്ക് നോക്കിനില്‍ക്കുകയാണ് ഫോട്ടോയില്‍ കുട്ടികള്‍.
അഗസ്ത്യ അഖില്‍, രുദ്ര അഖില്‍ എന്നീ രണ്ട് മക്കളാണ് അഖില്‍ ജയരാജ്- സംവൃത ദമ്പതിമാര്‍ക്കുള്ളത്.
ജീവിതത്തെ കുറിച്ച് ചിന്തിക്കുകയാണ് എന്ന് തോന്നുന്നുവെന്നാണ് ഫോട്ടോയ്ക്ക് ക്യാപ്ഷനായി എഴുതിയിരിക്കുന്നത്. ഒട്ടേറെ ആരാധകരാണ് ഫോട്ടോയ്ക്ക് കമന്റുകളുമായി രംഗത്ത് എത്തിയിരിക്കുന്നത്.
അനൂപ് സത്യന്റെ സിനിമയിലാണ് സംവൃത സുനില്‍ ഇനി അഭിനയിക്കുക. സിനിമയുടെ പ്രമേയം സംബന്ധിച്ച് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
എന്തായാലും സംവൃത സുനില്‍ വീണ്ടും മലയാള സിനിമയില്‍ അഭിനയിക്കുന്നതും കാത്തിരിക്കുകയാണ് ആരാധകര്‍.
ഭര്‍ത്താവിനൊപ്പം വിദേശത്താണ് ഇപ്പോള്‍ സംവൃത സുനിലുള്ളത്.അഖില്‍ ജയരാജുമായുള്ള വിവാഹം കഴിഞ്ഞ് ഇപ്പോള്‍ സിനിമയില്‍ സജീവമല്ല സംവൃത സുനില്‍.
Samvrutha Sunil is the favorite actress of Malayalees. Actress who has done notable roles in a short span of time. Photos of Samvrutha Sunil are making waves online