---
title: "ദീപാവലി ആഘോഷം കഴിഞ്ഞ് നേരെ പോയത് മരണ വീട്ടിലേക്ക് ; ബിജേഷ് അവനൂര്‍ "
english_title: "After the Diwali celebration, he went straight to the house of death; Bijesh Avanur"
publisher: "moviemax.in"
canonical_url: "https://moviemax.in/news/76492/after-the-diwali-celebration-he-went-straight-to-the-house-of-death-bijesh-avanur"
published_at: "2022-10-25T14:37:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6357a7af1a167_bijesh.jpg"
keywords: []
---

# ദീപാവലി ആഘോഷം കഴിഞ്ഞ് നേരെ പോയത് മരണ വീട്ടിലേക്ക് ; ബിജേഷ് അവനൂര്‍ 

> **Lead Summary:** മലയാളികളുടെ പ്രിയപ്പെട്ട പരമ്പരയുടെ ലിസ്റ്റില്‍ അന്നും ഇന്നും ഉണ്ട് സ്വാന്തനം. സീരിയല്‍ ആരംഭിച്ച ദിവസം തൊട്ടു തന്നെ റേറ്റിംഗില്‍ മുന്നില്‍ നില്‍ക്കുകയാണ് ഈ പരമ്പര. നെഗറ്റീവും പോസിറ്റീവും ആയ നിരവധി കഥാപാത്രങ്ങള്‍ ഇതിലുണ്ട്.

## Article Content

മലയാളികളുടെ പ്രിയപ്പെട്ട പരമ്പരയുടെ ലിസ്റ്റില്‍ അന്നും ഇന്നും ഉണ്ട് സ്വാന്തനം. സീരിയല്‍ ആരംഭിച്ച ദിവസം തൊട്ടു തന്നെ റേറ്റിംഗില്‍ മുന്നില്‍ നില്‍ക്കുകയാണ് ഈ പരമ്പര. നെഗറ്റീവും പോസിറ്റീവും ആയ നിരവധി കഥാപാത്രങ്ങള്‍ ഇതിലുണ്ട്.

ഇതില്‍ സേതു എന്ന കഥാപാത്രത്തില്‍ എത്തുന്ന നടനാണ് ബിജേഷ് അവനൂര്‍. സോഷ്യല്‍ മീഡിയയില്‍ സജീവമായ ബിജേഷ് ഇപ്പോള്‍ പങ്കുവെച്ച പോസ്റ്റ് ആണ് വൈറല്‍ ആവുന്നത്.

‘മരണ വീട്ടില്‍ നിന്ന് നേരെ പോയത് ദിവസങ്ങള്‍ക്ക് മുന്നേ പങ്കെടുക്കാം എന്ന് വാക്ക് കൊടുത്ത, ദീപാവലിയോട് അനുബന്ധിച്ച് നടത്തിയ ദിയ മത്സരത്തിന് ആയിരുന്നു. സമ്മാനം നേടിയതില്‍ സന്തോഷം.

മത്സരത്തിന് പങ്കെടുത്ത കൂട്ടുകാര്‍ക്കൊപ്പം ആഘോഷിക്കാതെ മരണ വീട്ടിലേക്ക് തിരികെ പോരേണ്ടി വന്നു. വൈകിയാണെങ്കിലും എല്ലാവര്‍ക്കും എന്റെ ദീപാവലി ആശംസകള്‍’ എന്നാണ് വീഡിയോയ്ക്കൊപ്പം ബിജേഷ് കുറിച്ചത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/76492/after-the-diwali-celebration-he-went-straight-to-the-house-of-death-bijesh-avanur)