അധിക്ഷേപ കമന്റിന് മറുപടിയുമായി ശാലിനി നായര്‍

അധിക്ഷേപ കമന്റിന് മറുപടിയുമായി ശാലിനി നായര്‍
2022-10-25T14:03:00 | By Susmitha Surendran

അധിക്ഷേപിക്കുന്ന തരത്തില്‍ കമന്റിട്ട ആള്‍ക്കെതിരെ പ്രതികരിച്ച് നടിയും മുന്‍ ബിഗ് ബോസ് താരവുമായ ശാലിനി നായര്‍. കഴുത എന്ന് തന്നെ മൂന്ന് തവണ വിളിച്ചപ്പോഴാണ് താരം പ്രതികരണ വീഡിയോയും കുറിപ്പുമായി രംഗത്തെത്തിയത്. ‘കഴുത പുരാണം’ എന്ന് പറഞ്ഞുള്ള കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്.

ശാലിനിയുടെ കുറിപ്പ്:

കഴുത പുരാണം.. എല്ലാരും കാണുകയും കേള്‍ക്കുകയും ചെയ്യുമെന്ന് വിശ്വസിക്കട്ടെ, ഇന്ന് ചോദ്യോത്തരത്തില്‍ പല തവണ ഞാന്‍ ഇഗ്നോര്‍ ചെയ്തിട്ടും എനിക്ക് വന്ന ഒരു കമന്റ് ആണ് ഈ വീഡിയോ ഷെയര്‍ ചെയ്യാന്‍ കാരണമായത്. എങ്ങനെയെങ്കിലും ഒരു തീ പുകഞ്ഞു കിട്ടാന്‍ ടിയാന്‍ കുറേ പരിശ്രമിച്ചു, അതിന് അദ്ദേഹം പ്രതീക്ഷിച്ച മറുപടി എന്നില്‍ നിന്നുണ്ടാകാത്തത് കൊണ്ടാകാം ‘ഇങ്ങനെയുള്ള കഴുതയൊക്കെ വേഗം എവിക്ട് ആയി വീട്ടില്‍ വന്നിരുന്നെന്നും വരും’ എന്നും പുള്ളി കമന്റ് ചെയ്തു.


ഒരു തവണ ഞാന്‍ കണ്ടു മൈന്‍ഡ് ചെയ്തില്ല രണ്ടാമത്തെ തവണ വീണ്ടും കണ്ടു പോട്ടേന്നു വച്ചു, ഞാന്‍ കാണാന്‍ വേണ്ടി തന്നവയാവണം പാവം കഷ്ടപ്പെട്ട് മൂന്നാമതും അതേ കമന്റ് എന്റെ ശ്രദ്ധയില്‍ പെടാന്‍ വേണ്ടി വീണ്ടും ഇട്ടു.

എങ്കില്‍ പിന്നെ അദ്ദേഹത്തെ നിരാശനാക്കേണ്ട എന്ന് എനിക്ക് തോന്നി, താങ്കള്‍ ഇത് കാണുക മാത്രമല്ല അക്ഷരാഭ്യാസം ഉണ്ടെങ്കില്‍ ഇത് ഒരു രണ്ട് തവണ വായിച്ചേക്കൂ ആ ബുദ്ധിയുള്ള തലയില്‍ രണ്ട് തവണ സ്‌കോര്‍ ആയിക്കോട്ടെ നമുക്ക് അടുത്ത കമന്റ് സെറ്റ് ആക്കണ്ടേ.

https://www.instagram.com/vj_shalini_nair/?utm_source=ig_embed&ig_rid=db789c07-5417-42b4-93eb-a198f20c6e4d

അപ്പൊ ഇത്രേ ഉള്ളൂ കാര്യം ചേട്ടാ.. അല്ലെങ്കില്‍ ഛേ ഛീ.. നിങ്ങളില്‍ ഒരു കഴുത തന്നെയാണ് ഞാനും. എന്നെ കാണിക്കാന്‍ ഈ കമന്റ് ഇടാന്‍ കളഞ്ഞ സമയത്തിന് കുളിക്കണ ശീലം ഒക്കെ ഉണ്ടെങ്കില്‍ ഒരു പാരച്ച്യൂട്ട് വെളിച്ചെണ്ണ വാങ്ങി നല്ല ചൂട് വെള്ളത്തിലൊന്ന് തേച്ചുരച്ച് കുളിക്കൂ.. ആ ചൂടൊക്കെ പോട്ടെ അപ്പോഴേക്കും ഞാന്‍ അടുത്ത സംഭവം കൊണ്ട് വരാം.


Content Highlight: Shalini Nair responds to the abusive comment

Next TV

Related Stories
അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്.  ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

Jul 12, 2026 04:53 PM

അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്. ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ കെ.എസ്. ചിത്ര പൊട്ടിക്കരഞ്ഞു. മൈസൂരുവിൽ പൊതുദർശനം തുടരുന്നു. ഇന്ന് ഔദ്യോഗിക ബഹുമതികളോടെ...

Read More >>
'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'-  വിങ്ങിപ്പൊട്ടി സുജാത

Jul 12, 2026 04:46 PM

'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'- വിങ്ങിപ്പൊട്ടി സുജാത

ഗായിക എസ്. ജാനകി അന്തരിച്ചു. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 7.30-ന് ആയിരുന്നു വിയോഗം. സുജാത മോഹനും എംജി ശ്രീകുമാറും അടക്കം സംഗീത ലോകം...

Read More >>
 ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു;  ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

Jul 12, 2026 11:48 AM

ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു; ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

എസ് ജാനകിയമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് ജി വേണുഗോപാൽ. ഒന്നിച്ചുപാടിയ ഓർമ്മകളും പത്മഭൂഷൻ നിരസിച്ച ധൈര്യവും അദ്ദേഹം പങ്കുവെച്ചു. 45000 ഗാനങ്ങൾ പാടിയ...

Read More >>
Top Stories










News Roundup