സോഷ്യൽ മീഡിയയിൽ 'സെക്സി' ചിത്രങ്ങൾ പോസ്റ്റ് ചെയ്യുന്നു, പിന്നീട് നടന്നത് ...

സോഷ്യൽ മീഡിയയിൽ 'സെക്സി' ചിത്രങ്ങൾ പോസ്റ്റ് ചെയ്യുന്നു, പിന്നീട് നടന്നത് ...
2022-10-25T12:09:00 | By Susmitha Surendran

അധ്യാപികമാർ എങ്ങനെ ആയിരിക്കണം എന്നൊക്കെ സമൂഹത്തിന് ഒരു സങ്കൽപം തന്നെയുണ്ട്. അങ്ങനെ അല്ലാത്ത അധ്യാപകർക്ക് ചിലപ്പോൾ വലിയ തരത്തിലുള്ള വിമർശനങ്ങൾ നേരിടേണ്ടി വരും. എന്തായാലും ഇവിടെ ഒരു സൂപ്പർ സെക്സിയായ ടീച്ചർക്ക് അതിന്റെ പേരിൽ തന്റെ ജോലി തന്നെ നഷ്ടപ്പെട്ടിരിക്കുകയാണ്.

യെമ്മി ഇല്യാസ് ഇസാസ എന്ന യുവതി കൊളംബിയയിലെ ബാരൻക്വില്ലയിൽ നിന്നുമുള്ള ഇന്‍സ്ട്രക്ടറാണ്. അവർക്ക് 393,000 -ത്തിലധികം ഫോളോവേഴ്സാണ് സോഷ്യൽ മീഡിയയിൽ ഉള്ളത്. അവളുടെ സോഷ്യൽ മീഡിയയിലെ പോസ്റ്റുകൾ കണ്ട ശേഷം അവൾ ഇൻസ്ട്രക്ടറായി ജോലി നോക്കിയിരുന്ന സ്കൂൾ അധികൃതർ അവളെ പിരിച്ചു വിടുകയായിരുന്നു.

ബിക്കിനിയിലും മറ്റുമുള്ള നിരവധി ചിത്രങ്ങൾ ഇസാസ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ പോസ്റ്റ് ചെയ്തിരുന്നു. സോഷ്യൽ മീഡിയയിൽ അവളെ ഫോളോ ചെയ്യുന്നവർ നിരവധിയാണ്. വിദ്യാർത്ഥികൾക്കാവട്ടെ ഇസാസ വളരെ പ്രിയപ്പെട്ട അധ്യാപിക തന്നെയാണ്. ഏതായാലും ഇസാസയുടെ സോഷ്യൽ മീഡിയയിലെ ചിത്രങ്ങൾ അവരുടെ സ്കൂളിന്റെ പോളിസിക്ക് നിരക്കുന്നതല്ല എന്നാണ് അധികൃതർ വിശദീകരിക്കുന്നത്.

എന്നാൽ, അവളെ സ്കൂളിൽ നിന്നും പുറത്താക്കിയതോടെ ആ നടപടി മോശമായിപ്പോയി എന്നും പറഞ്ഞ് അവളെ പിന്തുണച്ച് കൊണ്ട് നിരവധി ആരാധകരാണ് എത്തിയത്. 'വിമർശിക്കുന്നവർ വിമർശിച്ചോട്ടെ. അതൊന്നും കാര്യമാക്കണ്ട' എന്നാണ് അവളെ പിന്തുണച്ച് കൊണ്ട് ഒരാൾ കുറിച്ചത്.

സമാനമായ കമന്റുകളുമായി അനേകം പേർ അവളെ പിന്തുണച്ചു. ഏതായാലും ജോലിയിൽ നിന്ന് പിരിച്ചു വിട്ടെങ്കിലും തനിക്ക് കുഴപ്പമൊന്നുമില്ല എന്നും താൻ മറ്റൊരു ജോലി നേടി എന്നുമാണ് ഇസാസ പറയുന്നത്. ഏതായാലും ഇത്തരം ഹോട്ട് ചിത്രങ്ങളും ആരാധകരും ഒക്കെയായി മുന്നോട്ട് പോകാൻ തന്നെ ആണ് ഇസാസയുടെ തീരുമാനം എന്നാണ് അവരുടെ വാക്കുകളിൽ നിന്നും മനസിലാവുന്നത്.

Content Highlight: Posting 'sexy' pictures on social media, what happened next...

Next TV

Related Stories
ഷക്കീറയുടെ പാട്ടിനും മുകളിൽ ലാലേട്ടൻ മാസ്സ്!; ലോകകപ്പിനിടെ സോഷ്യൽ മീഡിയയിൽ വൈറലായി മോഹൻലാലിന്റെ ഫുട്ബോൾ ഗാനം!

Jun 11, 2026 05:28 PM

ഷക്കീറയുടെ പാട്ടിനും മുകളിൽ ലാലേട്ടൻ മാസ്സ്!; ലോകകപ്പിനിടെ സോഷ്യൽ മീഡിയയിൽ വൈറലായി മോഹൻലാലിന്റെ ഫുട്ബോൾ ഗാനം!

ഷക്കീറയുടെ പാട്ടിനും മുകളിൽ ലാലേട്ടൻ മാസ്സ്!; ലോകകപ്പിനിടെ സോഷ്യൽ മീഡിയയിൽ വൈറലായി മോഹൻലാലിന്റെ ഫുട്ബോൾ...

Read More >>
ഓട്ടോക്കൂലി നൽകിയപ്പോൾ പറ്റിയ ഒരു 'അബദ്ധം'; അക്കൗണ്ടിലെത്തിയ 15,000 രൂപ ഒരു മടിയുമില്ലാതെ തിരികെ നൽകി ഡ്രൈവർ; കയ്യടിച്ച് സോഷ്യൽ മീഡിയ

Jun 6, 2026 01:29 PM

ഓട്ടോക്കൂലി നൽകിയപ്പോൾ പറ്റിയ ഒരു 'അബദ്ധം'; അക്കൗണ്ടിലെത്തിയ 15,000 രൂപ ഒരു മടിയുമില്ലാതെ തിരികെ നൽകി ഡ്രൈവർ; കയ്യടിച്ച് സോഷ്യൽ മീഡിയ

ഓട്ടോ യാത്രയ്ക്ക് ശേഷം അബദ്ധത്തിൽ അക്കൗണ്ടിലേക്ക് 15,000 രൂപ ഒരു മടിയുമില്ലാതെ തിരികെ നൽകി...

Read More >>
Top Stories










News Roundup