---
title: "ഞാൻ ആരാണെന്നതിനെ നിങ്ങൾ ആരാധിച്ചു; നടി ഷംന പങ്കുവെച്ച കുറിപ്പ്  ശ്രദ്ധനേടുന്നു "
english_title: "Now the note shared by Shamna after marriage is getting attention."
publisher: "moviemax.in"
canonical_url: "https://moviemax.in/news/76448/now-the-note-shared-by-shamna-after-marriage-is-getting-attention"
published_at: "2022-10-25T11:49:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/635780479db1c_shamna.jpg"
keywords: []
---

# ഞാൻ ആരാണെന്നതിനെ നിങ്ങൾ ആരാധിച്ചു; നടി ഷംന പങ്കുവെച്ച കുറിപ്പ്  ശ്രദ്ധനേടുന്നു 

> **Lead Summary:** മലയാളി പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് ഷംന കാസിം. കഴിഞ്ഞ ദിവസമാണ് നടിയുടെ വിവാഹം കഴിഞ്ഞത്. ബിസിനസ്കാരനായ ഷാനിദ് ആണ് ഷംനയെ വിവാഹം കഴിച്ചത്. ദുബായിൽ വെച്ചാണ് വിവാഹം കഴിഞ്ഞത്. വിവാഹ ചടങ്ങിൽ നടിയുടെ സുഹൃത്തുക്കളായ സെലിബ്രറ്റികളും പങ്കെടുത്തിരുന്നു.

## Article Content

മലയാളി പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് ഷംന കാസിം. കഴിഞ്ഞ ദിവസമാണ് നടിയുടെ വിവാഹം കഴിഞ്ഞത്. ബിസിനസ്കാരനായ ഷാനിദ് ആണ് ഷംനയെ വിവാഹം കഴിച്ചത്. ദുബായിൽ വെച്ചാണ് വിവാഹം കഴിഞ്ഞത്. വിവാഹ ചടങ്ങിൽ നടിയുടെ സുഹൃത്തുക്കളായ സെലിബ്രറ്റികളും പങ്കെടുത്തിരുന്നു.

ഇപ്പോഴിതാ വിവാഹ ശേഷം ഷംന പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധയമാവുന്നത്. 'ഞാൻ ലോകത്തിലെ ഏറ്റവും സുന്ദരിയായ സ്ത്രീ ആയിരിക്കില്ല. നല്ലൊരു പങ്കാളിയുടെ എല്ലാ ​ഗുണങ്ങളും ഒരുപക്ഷെ എനിക്കുണ്ടായിരിക്കില്ല. പക്ഷെ നിങ്ങൾ എന്നിൽ കുറഞ്ഞവളാണെന്ന തോന്നൽ ഉണ്ടാക്കിയില്ല.

ഞാൻ ആരാണെന്നതിനെ നിങ്ങൾ ആരാധിച്ചു. എന്നെ ഒരിക്കലും മാറ്റാൻ ശ്രമിച്ചില്ല' 'എന്നിലെ ഏറ്റവും മികച്ചത് പുറത്തെടുക്കാൻ എന്നെ പ്രോത്സാഹിപ്പിച്ചു. ഇന്ന് നമ്മളുടെ പ്രിയപ്പെട്ടവർക്കിടയിൽ വെച്ച് ഞാനും നിങ്ങളും മഹത്തായ ഒരുമയുടെ യാത്ര ആരംഭിക്കുകയാണ്. നിങ്ങളോടൊപ്പം ഉറച്ച് എന്നും ഞാനുണ്ടാവുമെന്നും എല്ലായ്പ്പോഴും നിങ്ങളെ പിന്തുണയ്ക്കുമെന്നും ഞാൻ ഉറപ്പു തരുന്നു,' ഷംന കാസിം ഇൻസ്റ്റ​ഗ്രാമിൽ കുറിച്ചതിങ്ങനെ.

ഇക്കഴിഞ്ഞ ജൂൺ മാസത്തിലാണ് ഷംന കാസിമിന്റെ വിവാഹ നിശ്ചയും കഴിഞ്ഞത്. ജെബിഎസ് ​ഗ്രൂപ്പ് ഫൗണ്ടറും ചെയർമാനുമാണ് ഷംനയുടെ ഭർത്താവ് ഷാനിദ്. വിവാഹം നീണ്ടു പോയതിനെക്കുറിച്ച് നടി നേരത്തെ സംസാരിച്ചിരുന്നു. നാല് വർഷത്തോളമായി വിവാഹാലോചനകൾ നടക്കുകയായിരുന്നു.

പല കാരണങ്ങളാൽ ശരിയായില്ല. ദുബായിൽ ഷാനിദ് സംഘടിപ്പിച്ച പരിപാടിക്കെത്തിയപ്പോഴാണ് ഷാനിദിനെ നേരിട്ട് കാണുന്നത്. അതിന് മുമ്പ് ​ഗോൾഡൻ വിസയുമായി ബന്ധപ്പെട്ട് ഷാനിദുമായി ഫോണിൽ സംസാരിച്ചിരുന്നു. പരിചയപ്പെട്ടതിന് ശേഷം രണ്ട് പേർ‌ക്കും ഇഷ്ടമായി. തനിക്കാണ് ആദ്യം ഇഷ്ടം തോന്നിയതെന്നും ഷംന പറഞ്ഞിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/76448/now-the-note-shared-by-shamna-after-marriage-is-getting-attention)