---
title: "അച്ഛന് മേക്കപ്പ് ചെയ്യുന്ന കുറുമ്പി; വൈറലായി വീഡിയോ"
english_title: "Kurumbi doing make-up for her father; The video went viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/76443/kurumbi-doing-make-up-for-her-father-the-video-went-viral"
published_at: "2022-10-25T11:27:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63577b0aeb0fa_viral.jpg"
keywords: []
---

# അച്ഛന് മേക്കപ്പ് ചെയ്യുന്ന കുറുമ്പി; വൈറലായി വീഡിയോ

> **Lead Summary:** ഓരോ ദിവസവും സോഷ്യല്‍ മീഡിയയിലൂടെ വ്യത്യസ്തമായതും രസകരമായതുമായ പല വീഡിയോകളും നാം കാണാറുണ്ട്. ഇവയില്‍ കുഞ്ഞുങ്ങളുടെ വീഡിയോകള്‍ക്ക് എപ്പോഴും കാഴ്ചക്കാരേറെയാണ്. കുട്ടികളുടെ കളിയും ചിരിയും കുസൃതിയുമൊക്കെ കാണാന്‍ ഇഷ്ടമല്ലാത്തവരായി ആരുമുണ്ടാകില്ലല്ലോ.

## Article Content

ഓരോ ദിവസവും സോഷ്യല്‍ മീഡിയയിലൂടെ വ്യത്യസ്തമായതും രസകരമായതുമായ പല വീഡിയോകളും നാം കാണാറുണ്ട്. ഇവയില്‍ കുഞ്ഞുങ്ങളുടെ വീഡിയോകള്‍ക്ക് എപ്പോഴും കാഴ്ചക്കാരേറെയാണ്. കുട്ടികളുടെ കളിയും ചിരിയും കുസൃതിയുമൊക്കെ കാണാന്‍ ഇഷ്ടമല്ലാത്തവരായി ആരുമുണ്ടാകില്ലല്ലോ.

അവരുടെ നിഷ്കളങ്കമായ പെരുമാറ്റവും മറ്റും കാണുന്നത് തന്നെ മുതിര്‍ന്നവര്‍ക്ക് മാനസിക സമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കും. അത്തരത്തില്‍ രസകരമായ ഒരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. അച്ഛന് മേക്കപ്പ് ചെയ്യുന്ന ഒരു കുറുമ്പിയെ ആണ് വീഡിയോയില്‍ കാണുന്നത്.

വീട്ടിലെ പുതിയ മേക്കപ്പ് ആർട്ടിസ്റ്റിനെ പരിചയപ്പെടുത്തുന്നതാകട്ടെ കുട്ടിയുടെ അമ്മയും. അമ്മയാണ് ദൃശ്യം പകര്‍ത്തി ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. ഞാന്‍ അച്ഛന് മേക്കപ്പ് ചെയ്യാന്‍ പോകുന്നു എന്നു ക്യാമറ നോക്കി പറയുന്ന കുരുന്നില്‍ നിന്നാണ് വീഡിയോ ആരംഭിക്കുന്നത്. മകള്‍ക്ക് മേക്കപ്പ് ചെയ്യാനായി വളരെ കൂളായി സോഫയില്‍ കിടന്നുകൊടുക്കുന്ന അച്ഛനെയും വീഡിയോയില്‍ കാണാം.

ക്യാമറ അച്ഛനിലേയ്ക്ക് ഫോക്സ് ചെയ്യുമ്പോള്‍, മകള്‍ ഗ്ലിറ്റര്‍ ഐഷാഡോ ഇട്ടുകഴിഞ്ഞെന്ന് പറയുകയാണ് അച്ഛന്‍. മകള്‍ ഗ്ലിറ്റര്‍ ഐഷാഡോ ഉപയോഗിച്ച് മേക്കപ്പ് ചെയ്ത കണ്ണുകളും അദ്ദേഹം കാണിക്കുന്നുണ്ട്. എന്തായാലും വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ഇതുവരെ 1,00,000 പേരാണ് വീഡിയോ ലൈക്ക് ചെയ്തത്. നിരവധി പേര്‍ വീഡിയോ പങ്കിടുകയും ചെയ്തു.

### Related Links & Sources
- [Original Story Source](https://moviemax.in/news/76443/kurumbi-doing-make-up-for-her-father-the-video-went-viral)