---
title: "അനക്കം അറിഞ്ഞ് തുടങ്ങി; മഷൂറയുടെ  ഫോട്ടോ പോസ്റ്റ്  വൈറലാകുന്നു "
english_title: "Mashura's photo post goes viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/76434/mashuras-photo-post-goes-viral"
published_at: "2022-10-25T10:57:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63577448a6824_basheer_bashi.jpg"
keywords: []
---

# അനക്കം അറിഞ്ഞ് തുടങ്ങി; മഷൂറയുടെ  ഫോട്ടോ പോസ്റ്റ്  വൈറലാകുന്നു 

> **Lead Summary:** കുഞ്ഞതിഥിയെ വരവേല്‍ക്കാന്‍ ഒരുങ്ങുകയാണ് ബിഗ് ബോസ് താരം ബഷീര്‍ ബഷിയും ഭാര്യ മഷൂറയും. മാസങ്ങള്‍ക്ക് മുന്‍പാണ് മഷൂറ ഗര്‍ഭിണിയാണെന്നും വൈകാതെ ഒരു കുഞ്ഞ് കൂടി കുടുംബത്തിലേക്ക് വരികയാണെന്നും താരങ്ങള്‍ വെളിപ്പെടുത്തുന്നത്.

## Article Content

കുഞ്ഞതിഥിയെ വരവേല്‍ക്കാന്‍ ഒരുങ്ങുകയാണ് ബിഗ് ബോസ് താരം ബഷീര്‍ ബഷിയും ഭാര്യ മഷൂറയും. മാസങ്ങള്‍ക്ക് മുന്‍പാണ് മഷൂറ ഗര്‍ഭിണിയാണെന്നും വൈകാതെ ഒരു കുഞ്ഞ് കൂടി കുടുംബത്തിലേക്ക് വരികയാണെന്നും താരങ്ങള്‍ വെളിപ്പെടുത്തുന്നത്.

ഗര്‍ഭകാലത്തിന്റെ അഞ്ചാം മാസത്തിലേക്ക് പ്രവേശിച്ച മഷൂറ സോഷ്യല്‍ മീഡിയയിലൂടെ കഴിഞ്ഞ ദിവസം ഒരു ചിത്രം പങ്കുവെച്ചിരുന്നു. ഇതിന് നല്‍കിയ ക്യാപ്ഷനാണ് ഏറെ ശ്രദ്ധേയമായിരിക്കുന്നത്. 

അഞ്ചാം മാസത്തില്‍ ആശുപത്രിയിലേക്ക് സ്‌കാനിങ്ങിന് പോയതും കുഞ്ഞിന് യാതൊരു കുഴപ്പങ്ങളുമില്ലാതെ വളര്‍ന്ന് വരികയാണെന്നുമൊക്കെ മഷൂറ പറഞ്ഞിരുന്നു. ഇതുവരെ യാതൊരുവിധ കുഴപ്പങ്ങളുമില്ലാതെ പോവുന്നതിന്റെ നന്ദിയും സ്‌നേഹവുമൊക്കെ താരം പറയുകയും ചെയ്തു. 

ഗര്‍ഭിണിയായ ശേഷം അഞ്ച് മാസമായതിന്റെ സന്തോഷം പങ്കുവെച്ച് സോഷ്യല്‍ മീഡിയയിലൂടെ പുതിയൊരു ഫോട്ടോ പോസ്റ്റ് ചെയ്തിരിക്കുകയാണ് മഷൂറ. 'തന്റെ ഓരോ ദിവസങ്ങളും വളരെ കഠിനമായിരുന്നാലും ഒരു കുഴപ്പവുമില്ലെന്ന് തോന്നാന്‍ ചെറിയൊരു കിക്ക് കിട്ടിയാല്‍ മതി', എന്നാണ് ഫോട്ടോയ്ക്ക് ക്യാപ്ഷനായി നല്‍കിയിരിക്കുന്നത്. വയറ്റില്‍ കിടന്ന് കുഞ്ഞ് ചവിട്ടാന്‍ തുടങ്ങിയതൊക്കെ താന്‍ അറിഞ്ഞ് തുടങ്ങിയെന്നാണ് മഷൂറ ഇതിലൂടെ പറഞ്ഞ് വെക്കുന്നത്. 

ജനുവരിയിലോ ഫെബ്രുവരിയിലോ മഷൂറ കുഞ്ഞിന് ജന്മം കൊടുക്കുമെന്നാണ് നിലവിലെ വിവരം. എന്തായാലും ആ കുഞ്ഞിന്റെ വരവ് കാത്തിരിക്കുകയാണെന്നാണ് ബഷീറിന്റെ ആദ്യഭാര്യയായ സുഹാന പറയുന്നത്. ആശുപത്രിയില്‍ മഷൂറയ്ക്ക് കൂട്ടിന് പോയ സുഹാന കുഞ്ഞിനെ സ്‌കാനിങ്ങിലൂടെ കാണുകയും ഹാര്‍ട്ട്ബീറ്റ് കേള്‍ക്കുകയും ചെയ്തതിന്റെ സന്തോഷം പറഞ്ഞിരുന്നു. കുഞ്ഞ് ജനിച്ച ഉടനെ തന്റെ കൈയ്യിലേക്ക് കിട്ടുന്നതും അതിന് വേണ്ടി ഓരോന്ന് ചെയ്യാനും താന്‍ കാത്തിരിക്കുകയാണെന്നാണ് സുഹാന പറയുന്നത്. 

### Related Links & Sources
- [Original Story Source](https://moviemax.in/news/76434/mashuras-photo-post-goes-viral)