---
title: "നടൻ   കൊച്ചുപ്രേമന് അഭിനന്ദനം അറിയിച്ച് ഗായിക "
english_title: "Now Abhay has come to congratulate his uncle Kochu Preman."
publisher: "moviemax.in"
canonical_url: "https://moviemax.in/news/76428/now-abhay-has-come-to-congratulate-his-uncle-kochu-preman"
published_at: "2022-10-25T10:37:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/635770417fa6f_abhayahiranmayi_and_kochupreman.jpg"
keywords: []
---

# നടൻ   കൊച്ചുപ്രേമന് അഭിനന്ദനം അറിയിച്ച് ഗായിക 

> **Lead Summary:** ഗായിക അഭയ ഹിരണ്മയി തന്നെയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം. 2014 ല്‍ സിനിമ മേഖലയിലേക്ക് കടന്നുവന്ന അഭയക്ക് പിന്നീട് നിരവധി ഗാനം ആലപിക്കാനുള്ള അവസരം ലഭിച്ചു. ഇതിലെ പല പാട്ടും വൈറല്‍ ആവുകയും ചെയ്തു. സോഷ്യല്‍ മീഡിയയില്‍ സജീവമായ ഗായിക അഭയ ഹിരണ്‍മയി, തന്റെ ജീവിതത്തിലെ കുഞ്ഞു സന്തോഷങ്ങളും അതുപോലെ സങ്കടമെല്ലാം ആരാധകരെ അറിയിക്കാറുണ്ട് ഈ ഗായിക.

## Article Content

ഗായിക അഭയ ഹിരണ്മയി തന്നെയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം. 2014 ല്‍ സിനിമ മേഖലയിലേക്ക് കടന്നുവന്ന അഭയക്ക് പിന്നീട് നിരവധി ഗാനം ആലപിക്കാനുള്ള അവസരം ലഭിച്ചു. ഇതിലെ പല പാട്ടും വൈറല്‍ ആവുകയും ചെയ്തു. സോഷ്യല്‍ മീഡിയയില്‍ സജീവമായ ഗായിക അഭയ ഹിരണ്‍മയി, തന്റെ ജീവിതത്തിലെ കുഞ്ഞു സന്തോഷങ്ങളും അതുപോലെ സങ്കടമെല്ലാം ആരാധകരെ അറിയിക്കാറുണ്ട് ഈ ഗായിക.

ഇപ്പോള്‍ അമ്മാവനായ കൊച്ചുപ്രേമനെ അഭിനന്ദിച്ച് എത്തിയിരിക്കുകയാണ് അഭയ. ഒപ്പം ഫോട്ടോയും താരം പങ്കിട്ടു. ക്രിട്ടിക്സ് അവാര്‍ഡ് സ്വന്തമാക്കിയ മാമന് അഭിനന്ദനങ്ങള്‍. അമ്മാവന്‍ എപ്പോഴും കുടുംബത്തിന്റെ അഭിമാനമാണ്, ഞാന്‍ നിങ്ങളുടെ ആരാധികയാണ്, അമ്മാവനെക്കുറിച്ച് അഭിമാനമുള്ള മരുമകളാണ് താനെന്നുമായിരുന്നു അഭയ കുറിച്ചത്.

നിരവധി പേരായിരുന്നു അഭയയുടെ പോസ്റ്റിന് താഴെയായി കമന്റുകളുമായെത്തിയത്. ഇവര്‍ തമ്മില്‍ ഇങ്ങനെയൊരു ബന്ധമുണ്ടായിരുന്നോ എന്ന ആശ്ചര്യത്തിലായിരുന്നു ചിലര്‍ ഗിഫ്റ്റ് ബോക്സായാണ് താന്‍ അമ്മാവനെ വിശേഷിപ്പിക്കുന്നതെന്ന് മുന്‍പ് അഭയ പറഞ്ഞിരുന്നു.

ഋതുമതി ആയപ്പോള്‍ ആദ്യമായി സ്വര്‍ണ്ണക്കമ്മല്‍ തന്നു. പത്താം ക്ലാസ് ജയിച്ചപ്പോള്‍ പിന്നെയും കമ്മല്‍ സമ്മാനമായി കിട്ടി. കോളേജിലേക്ക് പോവുന്ന സമയത്ത് മൊബൈല്‍ ഫോണ്‍ മേടിച്ച് തന്നു.

ഷോയും ഷൂട്ടിംഗുമൊക്കെയായി വിദേശത്ത് പോയി വരുമ്പോള്‍ ഡ്രസും ചോക്ലേറ്റും വാച്ചുമൊക്കെ കൊണ്ടുതരാറുണ്ട്. ചോദിക്കുമ്പോഴെല്ലാം കാശും തരും. ഞങ്ങളുടെ ഗിഫ്റ്റ് ബോക്സാണ് അമ്മാവനെന്നായിരുന്നു അന്ന് അഭയ കുറിച്ചത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/76428/now-abhay-has-come-to-congratulate-his-uncle-kochu-preman)