---
title: "ക്ഷേത്രക്കുളം ഉദ്ഘാടനം ചെയ്ത് സംസാരിക്കാന്‍ വിളിച്ച സംഘാടകരോട് തട്ടിക്കയറി സുരേഷ് ഗോപി"
english_title: "Suresh Gopi attacked the organizers who invited him to speak after inaugurating the temple pool"
publisher: "moviemax.in"
canonical_url: "https://moviemax.in/news/76418/suresh-gopi-attacked-the-organizers-who-invited-him-to-speak-after-inaugurating-the-temple-pool"
published_at: "2022-10-25T10:06:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6357680412859_suresh_gopi.jpg"
keywords: []
---

# ക്ഷേത്രക്കുളം ഉദ്ഘാടനം ചെയ്ത് സംസാരിക്കാന്‍ വിളിച്ച സംഘാടകരോട് തട്ടിക്കയറി സുരേഷ് ഗോപി

> **Lead Summary:** നവീകരിച്ച ക്ഷേത്രക്കുള സമര്‍പ്പണത്തിന് ഉദ്ഘാടനം ചെയ്യാനെത്തിയ നടന്‍ സുരേഷ് ഗോപി സംഘാടകരോട് ക്ഷുഭിതനായി. പാനൂര്‍ കരിയാട് പള്ളിക്കുനി പെരുമ്പ ശിവക്ഷേത്രത്തിലെ നവീകരിച്ച തീര്‍ത്ഥക്കുള സമര്‍പ്പണം നിര്‍വ്വഹിക്കാനാണ് സുരേഷ് ഗോപിയെത്തിയത്.

## Article Content

നവീകരിച്ച ക്ഷേത്രക്കുള സമര്‍പ്പണത്തിന് ഉദ്ഘാടനം ചെയ്യാനെത്തിയ നടന്‍ സുരേഷ് ഗോപി സംഘാടകരോട് ക്ഷുഭിതനായി. പാനൂര്‍ കരിയാട് പള്ളിക്കുനി പെരുമ്പ ശിവക്ഷേത്രത്തിലെ നവീകരിച്ച തീര്‍ത്ഥക്കുള സമര്‍പ്പണം നിര്‍വ്വഹിക്കാനാണ് സുരേഷ് ഗോപിയെത്തിയത്.

ഉദ്ഘാടനത്തിന് ശേഷം വേദിയിലേക്ക് സംസാരിക്കാനായി നടനെ സംഘാടകര്‍ ക്ഷണിച്ചപ്പോഴാണ് ക്ഷുഭിതനായത്. ‘താന്‍ സംസാരിച്ചു കഴിഞ്ഞു. ഒരുപാട് ഷൈന്‍ ചെയ്യല്ലേ’, എന്നൊക്കെയാണ് സുരേഷ് ഗോപി സംഘാടകരോട് പറഞ്ഞത്.

**

സമയം വൈകിയത് കാരണം കുളം ഉദ്ഘാടനം ചെയ്ത് പോകാനായിരുന്നു സുരേഷ് ഗോപിയുടെ ഉദ്ദേശം. ഇതേ സമയത്തായിരുന്നു സംഘാടകര്‍ പ്രസംഗിക്കാനായി ക്ഷണിച്ചത്. അതാണ് സുരേഷ് ഗോപിയെ പ്രകോപിപ്പിച്ചത്.

മലയാളികളുടെ പ്രിയ താരമാണ് മോഹൻലാൽ. വർഷങ്ങൾ നീണ്ട അഭിനയ ജീവതത്തിൽ മോഹൻലാൽ കൈവയ്ക്കാത്ത മേഖലകൾ ഇല്ലെന്ന് തന്നെ പറയാം. അഭിനേതാവിന് പുറമെ ​ഗായകനായി പലപ്പോഴും മലയാളികളെ അമ്പരപ്പിച്ചിട്ടുള്ള താരം സംവിധായകന്റെയും കുപ്പായം അണിഞ്ഞു കഴിഞ്ഞു.

ഇപ്പോഴിതാ ഫിഫ ലോകകപ്പിന് ആക്കം കൂട്ടാൻ ആരാധകർക്ക് സർപ്രൈസ് സമ്മാനം ഒരുക്കിയിരിക്കുകയാണ് മോഹൻലാൽ. ഫിഫ ലോകകപ്പ് ആരാധകര്‍ക്കായി മോഹൻലാൽ ഒരുക്കിയ സംഗീത ആൽബം റിലീസിനൊരുങ്ങുന്നു എന്നതാണ് ആ സന്തോഷ വാർത്ത.

ഈ മാസം 30ന് ഖത്തറിൽ വച്ച് ആൽബം പ്രകാശനം ചെയ്യും. മോഹൻലാൽ സല്യൂട്ടേഷൻസ് ടു ഖത്തർ എന്ന നാല് മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ സം​ഗീതവും വീഡിയോയും കോർത്തിണക്കിയാണ് തയ്യാറാക്കിയിരിക്കുന്നത്.

'ലോകമെമ്പാടുമുള്ള കാൽപ്പന്തുകളി ആരാധകർ കാത്തിരിക്കുന്ന കായിക മാമാങ്കത്തിന് ഖത്തറിൽ‌ മേളമൊരുങ്ങുന്നു. ഈ ആഘോഷത്തിൽ പങ്കുചേരാൻ ഞാനുമുണ്ട് നിങ്ങളോടൊപ്പം', എന്ന് മോഹൻലാൽ പറയുന്നു. ആൽബത്തിൽ ഒട്ടേറെ സർപ്രൈസുകൾ മോഹൻലാൽ എന്ന് സംഘാടകരും അറിയിച്ചിട്ടുണ്ട്.

ഇന്ത്യൻ എംബസിക്ക് കീഴിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ സ്പോർട്സ് സെന്ററിന്റെ നേതൃത്വത്തിൽ ഒലീവ് സുനോ റേഡിയോ നെറ്റ്‌വർക്കും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/76418/suresh-gopi-attacked-the-organizers-who-invited-him-to-speak-after-inaugurating-the-temple-pool)