---
title: "ഫിഫ ലോകകപ്പ് ആരാധകര്‍ക്ക് സന്തോഷ വാർത്ത, മോഹൻലാൽ ഒരുക്കിയ സംഗീത ആൽബം വരുന്നൂ"
english_title: "Now Mohanlal has prepared a surprise gift for the fans to boost the momentum of the FIFA World Cup."
publisher: "moviemax.in"
canonical_url: "https://moviemax.in/news/76415/now-mohanlal-has-prepared-a-surprise-gift-for-the-fans-to-boost-the-momentum-of-the-fifa-world-cup"
published_at: "2022-10-25T09:47:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6357643321773_mohanlal.jpg"
keywords: []
---

# ഫിഫ ലോകകപ്പ് ആരാധകര്‍ക്ക് സന്തോഷ വാർത്ത, മോഹൻലാൽ ഒരുക്കിയ സംഗീത ആൽബം വരുന്നൂ

> **Lead Summary:** മലയാളികളുടെ പ്രിയ താരമാണ് മോഹൻലാൽ. വർഷങ്ങൾ നീണ്ട അഭിനയ ജീവതത്തിൽ മോഹൻലാൽ കൈവയ്ക്കാത്ത മേഖലകൾ ഇല്ലെന്ന് തന്നെ പറയാം. അഭിനേതാവിന് പുറമെ ​ഗായകനായി പലപ്പോഴും മലയാളികളെ അമ്പരപ്പിച്ചിട്ടുള്ള താരം സംവിധായകന്റെയും കുപ്പായം അണിഞ്ഞു കഴിഞ്ഞു.

## Article Content

മലയാളികളുടെ പ്രിയ താരമാണ് മോഹൻലാൽ. വർഷങ്ങൾ നീണ്ട അഭിനയ ജീവതത്തിൽ മോഹൻലാൽ കൈവയ്ക്കാത്ത മേഖലകൾ ഇല്ലെന്ന് തന്നെ പറയാം. അഭിനേതാവിന് പുറമെ ​ഗായകനായി പലപ്പോഴും മലയാളികളെ അമ്പരപ്പിച്ചിട്ടുള്ള താരം സംവിധായകന്റെയും കുപ്പായം അണിഞ്ഞു കഴിഞ്ഞു.

ഇപ്പോഴിതാ ഫിഫ ലോകകപ്പിന് ആക്കം കൂട്ടാൻ ആരാധകർക്ക് സർപ്രൈസ് സമ്മാനം ഒരുക്കിയിരിക്കുകയാണ് മോഹൻലാൽ. ഫിഫ ലോകകപ്പ് ആരാധകര്‍ക്കായി മോഹൻലാൽ ഒരുക്കിയ സംഗീത ആൽബം റിലീസിനൊരുങ്ങുന്നു എന്നതാണ് ആ സന്തോഷ വാർത്ത.

ഈ മാസം 30ന് ഖത്തറിൽ വച്ച് ആൽബം പ്രകാശനം ചെയ്യും. മോഹൻലാൽ സല്യൂട്ടേഷൻസ് ടു ഖത്തർ എന്ന നാല് മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ സം​ഗീതവും വീഡിയോയും കോർത്തിണക്കിയാണ് തയ്യാറാക്കിയിരിക്കുന്നത്.

'ലോകമെമ്പാടുമുള്ള കാൽപ്പന്തുകളി ആരാധകർ കാത്തിരിക്കുന്ന കായിക മാമാങ്കത്തിന് ഖത്തറിൽ‌ മേളമൊരുങ്ങുന്നു. ഈ ആഘോഷത്തിൽ പങ്കുചേരാൻ ഞാനുമുണ്ട് നിങ്ങളോടൊപ്പം', എന്ന് മോഹൻലാൽ പറയുന്നു. ആൽബത്തിൽ ഒട്ടേറെ സർപ്രൈസുകൾ മോഹൻലാൽ എന്ന് സംഘാടകരും അറിയിച്ചിട്ടുണ്ട്.

ഇന്ത്യൻ എംബസിക്ക് കീഴിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ സ്പോർട്സ് സെന്ററിന്റെ നേതൃത്വത്തിൽ ഒലീവ് സുനോ റേഡിയോ നെറ്റ്‌വർക്കും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/76415/now-mohanlal-has-prepared-a-surprise-gift-for-the-fans-to-boost-the-momentum-of-the-fifa-world-cup)