---
title: "ഷൂട്ടിം​ഗ് സെറ്റില്‍ വച്ച്‌ അപകടം; അമിതാഭ് ബച്ചൻ ആശുപത്രിയിൽ "
english_title: "Accident on the shooting set; Amitabh Bachchan in hospital"
publisher: "moviemax.in"
canonical_url: "https://moviemax.in/news/76412/accident-on-the-shooting-set-amitabh-bachchan-in-hospital"
published_at: "2022-10-25T09:20:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63575d3808316_amithabachan.jpg"
keywords: []
---

# ഷൂട്ടിം​ഗ് സെറ്റില്‍ വച്ച്‌ അപകടം; അമിതാഭ് ബച്ചൻ ആശുപത്രിയിൽ 

> **Lead Summary:** **ഷൂ**ട്ടിം​ഗ് സെറ്റില്‍ വച്ചുണ്ടായ അപകടത്തില്‍ മുതിര്‍ന്ന നടന്‍ അമിതാഭ് ബച്ചന് പരുക്ക്. കാലിന് പരുക്കേറ്റതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി അദ്ദേഹം തന്നെയാണ് അറിയിച്ചത്.

## Article Content

**ഷൂ**ട്ടിം​ഗ് സെറ്റില്‍ വച്ചുണ്ടായ അപകടത്തില്‍ മുതിര്‍ന്ന നടന്‍ അമിതാഭ് ബച്ചന് പരുക്ക്. കാലിന് പരുക്കേറ്റതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി അദ്ദേഹം തന്നെയാണ് അറിയിച്ചത്.

ബച്ചന്‍ അവതാരകനാകുന്ന 'കൗന്‍ ബനേഗ ക്രോര്‍പതി' എന്ന പരിപാടിയുടെ സെറ്റില്‍ വച്ചാണ് അപകടമുണ്ടായത്. ഒരു ലോഹകഷ്ണം ഇടത് കാലില്‍ കൊണ്ടുവെന്നും ഞരമ്ബ് മുറിഞ്ഞ് രക്തം പോയതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും സ്റ്റിച്ച്‌ ഇടേണ്ടി വന്നുവെന്നും അമിതാഭ് ബച്ചന്‍ ആരാധകരെ അറിയിച്ചു.

* 'ഒരു ലോഹക്കഷണം എന്റെ ഇടതു കാലില്‍ കൊണ്ട് ഞരമ്ബ് മുറിഞ്ഞു. അനിയന്ത്രിതമായി രക്തം വന്നു. കൃത്യസമയത്ത് സെറ്റിലെ ജീവനക്കാര്‍ ഇടപെട്ട്, പെട്ടന്നുതന്നെ ആശുപത്രിയില്‍ പോയി, ഡോക്ടറെ കണ്ടു. സ്റ്റിച്ച്‌ ഇടേണ്ടതായി വന്നു. *

*അനങ്ങാനോ നടക്കാനോ ശ്രമിക്കരുതെന്നാണ് ഡോക്ടര്‍ പറഞ്ഞത്. കൗന്‍ ബനേഗ ക്രോര്‍പതിയുടെ ഒരു എപ്പിസോഡിന്റെ ഷൂട്ട് 3-4 മണിക്കൂര്‍ ഉണ്ടാകും. എന്നാല്‍ ഇപ്പോള്‍ വിശ്രമം ആവശ്യമാണ്. കൂടുതല്‍ ശക്തിയോടെ തിരിച്ചുവരും' *ഇങ്ങനെയാണ് അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.

മലയാള സിനിമ-സീരീയല്‍ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട അഭിനേത്രിയാണ് സാധിക വേണുഗോപാല്‍. അഭിനയ തിരക്കുകള്‍ക്കിടയിലും സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരമാണ് സാധിക. സമൂഹമാധ്യമങ്ങളില്‍ സജീവമായ സാധിക പങ്കുവെക്കാറുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ ആരാധകര്‍ എപ്പോഴും ആഘോഷമാക്കാറുണ്ട്.

ഇപ്പോഴിതാ അത്തരത്തില്‍ താരം പങ്കുവച്ചിരിക്കുന്ന പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. അതീവ ഗ്ലാമറസ് ലുക്കിലുള്ള ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്.

ഷോര്‍ട്ട് ബൗസും സ്‌കര്‍ട്ടും ധരിച്ചാണ് സാധിക എത്തിയിരിക്കുന്നത്. താരം പങ്കുവെച്ച ചിത്രങ്ങള്‍ നിമിഷ നേരം കൊണ്ട് വൈറലാവുകയായിരുന്നു. സാധിക ഫ്‌ളവര്‍ അല്ലടാ ഫയര്‍ ആണ് എന്നാണ് ചിത്രങ്ങള്‍ കണ്ട് ആരാധകര്‍ കമന്റ് ചെയ്യുന്നത്.

ബിസിനസ് മാനേജ്‌മെന്റില്‍ ബിരുദവും, സൈക്കോളജിയിലും ഹ്യൂമണ്‍ റിസോഴ്‌സ് ആന്‍ഡ് മാര്‍ക്കറ്റ് റിസേര്‍ച്ചിലും പി ജിയും എടുത്തിട്ടുള്ള ആളാണ് സാധിക. മോഡലിംഗിലൂടെയാണ് സാധിക വേണുഗോപാല്‍ തന്റെ കരിയറിന് തുടക്കമിടുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/76412/accident-on-the-shooting-set-amitabh-bachchan-in-hospital)