---
title: "ആശുപത്രിയില്‍ മൂര്‍ഖന്‍ പാമ്പിനെ കണ്ട് പരിഭ്രാന്തരായി രോഗികൾ; വീഡിയോ പുറത്ത് "
english_title: "Patients panic after seeing cobra in hospital; Video out"
publisher: "moviemax.in"
canonical_url: "https://moviemax.in/news/76411/patients-panic-after-seeing-cobra-in-hospital-video-out"
published_at: "2022-10-25T09:13:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63575ba717276_Untitled-1.jpg"
keywords: []
---

# ആശുപത്രിയില്‍ മൂര്‍ഖന്‍ പാമ്പിനെ കണ്ട് പരിഭ്രാന്തരായി രോഗികൾ; വീഡിയോ പുറത്ത് 

> **Lead Summary:** **പാ**മ്പുകളെ ഭയമില്ലാത്തവര്‍ കുറവാണ്. എന്നാല്‍ പാമ്പുകളുടെ വീഡിയോകള്‍ക്ക് സോഷ്യല്‍ മീഡിയയില്‍ കാഴ്ച്ക്കാര്‍ ഏറെയാണ്. ഇവിടെ ഇതാ ഒരു ആശുപത്രിയില്‍ പാമ്പ് കയറിയതിന്‍റെ വീഡിയോ ആണ് പ്രചരിക്കുന്നത്.

## Article Content

**പാ**മ്പുകളെ ഭയമില്ലാത്തവര്‍ കുറവാണ്. എന്നാല്‍ പാമ്പുകളുടെ വീഡിയോകള്‍ക്ക് സോഷ്യല്‍ മീഡിയയില്‍ കാഴ്ച്ക്കാര്‍ ഏറെയാണ്. ഇവിടെ ഇതാ ഒരു ആശുപത്രിയില്‍ പാമ്പ് കയറിയതിന്‍റെ വീഡിയോ ആണ് പ്രചരിക്കുന്നത്.

ആശുപത്രിയില്‍ മൂര്‍ഖന്‍ പാമ്പിനെ കണ്ടത് രോഗികളില്‍ പരിഭ്രാന്തി പരത്തുകയായിരുന്നു. രോഗികള്‍ കിടക്കുന്ന കിടക്കയ്ക്ക് താഴെയാണ് മൂര്‍ഖന്‍ പാമ്പിനെ കണ്ടത്. വാറംഗലിലെ മഹാത്മാ ഗാന്ധി മെമ്മോറിയല്‍ ആശുപത്രിയിലാണ് സംഭവം നടന്നത്.

ആണുങ്ങളുടെ വാര്‍ഡിലാണ് മൂര്‍ഖന്‍ പാമ്പിനെ കണ്ടത്. കിടക്കുന്ന കട്ടിലിന്‍റെ താഴെ പാമ്പിനെ കണ്ടതോടെ, രോഗികള്‍ പരിഭ്രാന്തരാവുകയായിരുന്നു. ഉടന്‍ തന്നെ ഇവര്‍ ആശുപത്രി അധികൃതരെ വിവരം അറിയിക്കുകയും ചെയ്തു.

അങ്ങനെ ആശുപത്രി ജീവനക്കാര്‍ എത്തിയാണ് പാമ്പിനെ പുറത്താക്കിയത്. രണ്ടാം തവണയാണ് ഈ ആശുപത്രിയില്‍ പാമ്പ് കയറിയത്. ആശുപത്രിക്കുള്ളില്‍ പാമ്പ് കയറുന്നത് തടയുന്നതിന് വേണ്ട ക്രമീകരണങ്ങള്‍ ഒരുക്കണമെന്ന് രോഗികള്‍ ആവശ്യപ്പെട്ടു.

ട്വിറ്ററിലൂടെ ആണ് വീഡിയോ പ്രചരിച്ചത്. നിരവധി പേര്‍ വീഡിയോ ലൈക്ക് ചെയ്യുകയും കമന്‍റ് ചെയ്യുകയും ചെയ്തു. ചിലര്‍ വീഡിയോ പങ്കുവയ്ക്കുകയും ചെയ്തു.

### Related Links & Sources
- [Original Story Source](https://moviemax.in/news/76411/patients-panic-after-seeing-cobra-in-hospital-video-out)