logo

നാളേയ്ക്കായ് ഓഡിയോ പ്രകാശിതമായി

Published at Dec 18, 2020 10:14 AM നാളേയ്ക്കായ് ഓഡിയോ പ്രകാശിതമായി

സൂരജ്ശ്രുതി സിനിമാസിന്റെ ബാനറിൽ സുരേഷ് തിരുവല്ല സംവിധാനം ചെയ്യുന്ന "നാളേയ്ക്കായ് " സിനിമയുടെ ഓഡിയോ പ്രകാശിതമായി.

തിരുവനന്തപുരം പ്രസ് ക്ളബ്ബിൽ നടന്ന ചടങ്ങിൽ, ഓഡിയോ സീഡിയുടെ പ്രകാശനം , കേരള സർവ്വകലാശാല രജിസ്ട്രാർ ഡോ.സി ആർ പ്രസാദ് നിർവ്വഹിച്ചു.

മലയാള മനോരമ തിരുവനന്തപുരം യൂണിറ്റ് ചീഫ് റിപ്പോർട്ടർ മഹേഷ് ഗുപ്തൻ സീഡി ഏറ്റുവാങ്ങി.

സംവിധായകൻ സുരേഷ് തിരുവല്ല സ്വാഗതമാശംസിച്ച ചടങ്ങിൽ, എക്സിക്യുട്ടീവ് പ്രൊഡ്യൂസർ ആഷാഡം ഷാഹുൽ , ഗാനരചയിതാവും കേരള സർവ്വകലാശാല ഡിപ്പാർട്ടുമെന്റ് ഓഫ് സ്‌റ്റുഡന്റ്സ് സർവ്വീസസ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുമായ ബി എസ് ജയദാസ് , സംഗീത സംവിധായകൻ രാജീവ് ശിവ, ഗായിക സരിതാ രാജീവ് തുടങ്ങിയവർ വേദിയലങ്കരിച്ചു.

കലാ-സാംസ്ക്കാരിക മേഖലയിലെ നിരവധി പ്രമുഖരോടൊപ്പം ചിത്രത്തിന്റെ മുന്നണിയിലും പിന്നണിയിലും പ്രവർത്തിച്ചവരും ആശംസകൾ നേർന്ന് സംസാരിച്ചു.

പ്രോഗ്രാം ആങ്കർ ചെയ്തത് രോഹിണിയും നന്ദി പ്രകാശിപ്പിച്ചത് അജയ് തുണ്ടത്തിലുമായിരുന്നു.

The audio of the movie

Related Stories
ചുവപ്പില്‍  തിളങ്ങി  വീണ നായര്‍  ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

Dec 28, 2020 12:30 PM

ചുവപ്പില്‍ തിളങ്ങി വീണ നായര്‍ ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

മിനിസ്‌ക്രീനില്‍ നിന്ന് സിനിമയിലെത്തിയ താരമാണ് വീണ നായര്‍. ബിഗ്ബോസ് മലയാളം രണ്ടാം സീസണിലെ ശ്രദ്ധേയ മത്സരാര്‍ഥികളില്‍ ഒരാളുമായിരുന്നു വീണ....

Read More >>
രാഹുല്‍ ഇനി ലക്ഷ്മിക്ക് സ്വന്തം

Dec 28, 2020 11:57 AM

രാഹുല്‍ ഇനി ലക്ഷ്മിക്ക് സ്വന്തം

പൊന്നമ്പിളി എന്ന സീരിയയിലൂടെ മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ രാഹുൽ രവി വിവാഹിതനായി....

Read More >>
Trending Stories